For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന് പകരം 13 കാരന്‍!! നയിക്കാന്‍ പരാഗ്, എസ്ആര്‍എച്ചിനെതിരേ റോയല്‍സിന് ഈ 11

ഐപിഎല്ലിന്റെ 18ാം സീസണുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. ഇതു പ്രകാരം മാര്‍ച്ച് 22നാണ് ഡബിള്‍ ഹെഡ്ഡറുകളോടെ ടൂര്‍ണമെന്റിനു കൊടിയേറുക. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും കരുത്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ആദ്യ പോരാട്ടം. രാത്രി നടക്കുന്ന അടുത്ത മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും പോരടിക്കും.

ഹൈദരാാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിത്തിലാണ് പ്രഥമ സീസണിലെ ജേതാക്കളായ റോയല്‍സും മുന്‍ വിജയികളായ എസ്ആര്‍എച്ചും തമ്മിലുള്ള മല്‍സരം. കഴിഞ്ഞ എഡിഷനിലെ രണ്ടാം ക്വാളിഫയറിന്റെ റീപ്ലേയും കൂടിയാണിത്. അന്നു റോയല്‍സിനെ തകര്‍ത്താണ് പാറ്റ് കമ്മിന്‍സിന്റെ ഓറഞ്ച് പട ഫൈനലിലേക്കു മുന്നേറിയത്. അന്നത്തെ പരാജയത്തിനു റോയല്‍സ് ഇത്തവണ കണക്കുചോദിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്ന് അടുത്തിടെ ശസ്ത്രക്രിയക്കു വിധേയനായ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനു ആദ്യ മല്‍സരം കളിക്കാനാവുമോയെന്നു ഇനിയും ഉറപ്പായിട്ടില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ആറാഴ്ച വരെയെങ്കിലും അദ്ദേഹത്തിനു വിശ്രമം വേണ്ടിവന്നേക്കും. സഞ്ജുവിനു പുറത്തിരിക്കേണ്ടി വന്നാല്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

DHRUV JUREL

ഓപ്പണിങില്‍ ആരെല്ലാം?

ജോസ് ബട്‌ലറുടെ അഭാവത്തില്‍ പുതിയ സീസണില്‍ യശസ്വി ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളിയായി സഞ്ജു സാംസണ്‍ തന്നെയാവും കളിക്കുകയെന്നു ഉറപ്പായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിനു അപ്രതീക്ഷിതമായി പരിക്കേറ്റിരിക്കുന്നത്. സഞ്ജുവിനു പിന്‍മാറേണ്ടി വന്നാല്‍ സീസണിലെ ആദ്യ കളിയില്‍ പുതിയൊരു ഓപ്പണിങ് ബാറ്ററെ റോയല്‍സിനു കണ്ടെത്തേണ്ടതായി വരും.

ഈ റോളിലേക്കു യുവതാരവും വിക്കറ്റ് കീപ്പറുമായ ധ്രുവ് ജുറേലായിരിക്കും വന്നേക്കുക. അദ്ദേഹത്തെ സംബന്ധിച്ച് ഓപ്പണിങെന്നത് പുതിയ കാര്യമല്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനു വേണ്ടി ഓപ്പണറായി ജുറേല്‍ കളിച്ചു കഴിഞ്ഞു. 2022-23ലെ രഞ്ജി ട്രോഫിയില്‍ നാഗാലാന്‍ഡിനെതിരേ ഓപ്പണറായെത്തി 249 റണ്‍സുമായി നേരത്തേ മിന്നിച്ച താരം കൂടിയാണ് അദ്ദേഹം.

അതിനാല്‍ തന്നെ ജയ്‌സ്വാളിനൊപ്പം റോയല്‍സിന്റെ ഓപ്പണറായി ജുറേലിനെ തീര്‍ച്ചയായും പരീക്ഷിക്കാനും സാധിക്കും. ഓപ്പണിങ് മാത്രല്ല, സഞ്ജുവിന്റെ അഭാവത്തില്‍ ടീമിന്റെ വിക്കറ്റ് കീപ്പിങ് ദൗത്യം കൂടി അദ്ദേഹത്തിനായിരിക്കും.

മൂന്നാം നമ്പറില്‍ ഇന്ത്യയുടെ പുതിയ കൗമാര വിസ്മയമായ വൈഭവ് സൂര്യവന്‍ഷിയെ റോയല്‍സിനു പരീക്ഷിക്കാം. സഞ്ജുവിന്റെ അഭാവമാണ് താരത്തിനു ടീമിലേക്കു വഴി തുറക്കുക. 13 കാരനായ ഇടംകൈയന്‍ ബാറ്റര്‍ ഇതിനകം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയമായി മാറിക്കഴിഞ്ഞു.

സ്‌ഫോടാനത്മക ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് വൈഭവ്. താരത്തെ റോയല്‍സ് കയറൂരി വിടുകയാണെങ്കില്‍ എസ്ആര്‍എച്ചിന്റെ ബൗളിങ് നിരയെ തല്ലിച്ചതയ്ക്കാനുള്ള സാധ്യത കൂടുതലാണ്. അഗ്രസീവ് ബാറ്റര്‍ മാത്രമല്ല ഓള്‍റൗണ്ടറും കൂടിയാണ് വൈഭവ്.

RIYAN PARAG

നായകന്‍, മധ്യനിര

സഞ്ജു സാംസണിന്റെ അഭാവത്തില്‍ ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചേക്കുക ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ അസം ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. സഞ്ജു പൂര്‍ണ ഫിറ്റായി മടങ്ങിയെത്തും വരെ പരാഗിനു റോയല്‍സിന്റെ നായകസ്ഥാനം ലഭിക്കാനാണ് സാധ്യത. വൈഭവ് സൂര്യവന്‍ഷിക്കു ശേഷം നാലാം നമ്പറില്‍ അദ്ദേഹം തന്നെ ബാറ്റ് ചെയ്യും.

അഞ്ചാം നമ്പറില്‍ പുതുതായി ടീമിലെത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ് റാണയായിരിക്കും കളിക്കാനിറങ്ങുക. വമ്പനടിക്കാരനായ ബാറ്ററും വിക്കറ്റുകളെടുക്കാന്‍ സാധിക്കുന്ന സ്ലോ ബൗളറും കൂടിയാണ് താരം.

റാണയ്ക്കു ശേഷം ആറാമനായി വെസ്റ്റ് ഇന്‍ഡീസിന്റെ ഇടംകൈയന്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയറും കളിക്കാനിറങ്ങും. തുടര്‍ന്ന് ഏഴാമനായി ശുഭം ദുബെയായിരിക്കും ഇറങ്ങുക. ടീമിന്റെ ഫിനിഷിങ് ചുമതല ഹെറ്റ്‌മെയര്‍ക്കും ദുബെയ്ക്കുമായിരിക്കും.

ബൗളിങ് നിര

എട്ട് ഒമ്പത് സ്ഥാനങ്ങളില്‍ ശ്രീലങ്കയുടെ സ്പിന്‍ ജോടികളായ വനിന്ദു ഹസരംഗയും മഹീഷ് തീക്ഷണയുമായിരിക്കും രാജസ്ഥാന്‍ റോയല്‍സ് നിരയിലുണ്ടാവുക. തുടര്‍ന്നു രണ്ടു ഫാസ്റ്റ് ബൗളര്‍മാരായി ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറിനെയും സന്ദീപ് ശര്‍മയെയും ഉള്‍പ്പെടുത്തുയും ചെയ്തു. മൂന്നു പേസര്‍മാരെ കളിപ്പിക്കേണ്ടി വന്നാല്‍ ശുഭം ദുബെയ്ക്കും സ്ഥാനം നഷ്ടമാവുക. പകരം തുഷാര്‍ ദേശ്പാണ്ഡെയെ ഇലവനിലേക്കു കൊണ്ടു വരികയും ചെയ്യും.

ആദ്യ മല്‍സരത്തിനുള്ള രാജസ്ഥാന്‍ റോയല്‍സ് 11

യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ്കീപ്പര്‍), വൈഭവ് സൂര്യവന്‍ഷി, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), നിതീഷ് റാണ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ/ തുഷാര്‍ ദേശ്പാണ്ഡെ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ.

Story first published: Friday, February 14, 2025, 11:09 [IST]
Other articles published on Feb 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+