Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജുവില്ല, ജയ്‌സ്വാള്‍-വൈഭവ് ഓപ്പണിങ്; ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ 11 ഇതാ

ജയ്പൂര്‍: ഐപിഎല്‍ 2025ന്റെ ആവേശ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. മാര്‍ച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടാന്‍ പോവുകയാണ്. രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് രാജസ്ഥാന്റെ വരവ്. മെഗാ ലേലത്തിന് ശേഷം വലിയ മാറ്റങ്ങള്‍ രാജസ്ഥാനിലുണ്ടായിട്ടുണ്ട്.

ട്രന്റ് ബോള്‍ട്ട്, ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെല്ലാം ടീം വിട്ടിട്ടുണ്ട്. ചില യുവ താരങ്ങളെയടക്കം ടീമിലേക്ക് കൊണ്ടുവന്നതോടൊപ്പം പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാനും രാജസ്ഥാനായി. എന്നാല്‍ സഞ്ജു സാംസണിന്റെ കൈവിരലിനേറ്റ പരിക്ക് രാജസ്ഥാന് വലിയ തിരിച്ചടിയായിട്ടുണ്ട്. കൈവിരലിന് പൊട്ടലേറ്റ സഞ്ജുവിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്.

സഞ്ജുവിന്റെ അഭാവത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ രാജസ്ഥാന്റെ പ്ലേയിങ് 11 എങ്ങനെയാവും. സാധ്യതാ 11 പരിശോധിക്കാം.

യശ്വസി ജയ്‌സ്വാള്‍-വൈഭവ് സൂര്യവന്‍ഷി

ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം വൈഭവ് സൂര്യവന്‍ഷിയെ രാജസ്ഥാന്‍ കളിപ്പിക്കും. മറ്റൊരു മികച്ച ഓപ്പണര്‍ രാജസ്ഥാനിലില്ല. സഞ്ജു സാംസണിന്റെ അഭാവത്തില്‍ യുവതാരത്തെ ആശ്രയിക്കാതെ രാജസ്ഥാന് മറ്റ് വഴിയില്ല. 13കാരനായ വൈഭവ് നെറ്റ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ വൈഭവിന് സാധിക്കുന്നുണ്ട്. യശ്വസി ജയ്‌സ്വാള്‍ ഇതിനോടകം വെടിക്കെട്ട് പ്രകടനത്തോടെ കൈയടി നേടുന്നുണ്ട്. സഞ്ജുവിന്റെ അഭാവത്തില്‍ വൈഭവിനെ പരീക്ഷിക്കാന്‍ രാജസ്ഥാന്‍ തയ്യാറാവാനാണ് സാധ്യത കൂടുതല്‍.

നിതീഷ് റാണ, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍

മൂന്നാം നമ്പറില്‍ നിതീഷ് റാണക്കാവും അവസരം. ഇടം കൈയന്‍ താരമായ നിതീഷ് റാണ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ചിട്ടുള്ള താരമാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പം കസറിയിട്ടുള്ള നിതീഷ് റാണയെ രാജസ്ഥാന്‍ വലിയ പ്രതീക്ഷയോടെയാണ് ടീമിലേക്കെത്തിച്ചത്. ഇത്തവണത്തെ രാജസ്ഥാന്റെ കുതിപ്പില്‍ നിതീഷിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.

nitish rana

നാലാം നമ്പറില്‍ റിയാന്‍ പരാഗിനാവും അവസരം. സ്പിന്‍ ഓള്‍റൗണ്ടറായ പരാഗ് സമ്മര്‍ദ്ദ ഘട്ടത്തിലടക്കം തിളങ്ങുന്ന താരമാണ്. സഞ്ജു സാംസണിന്റെ അഭാവത്തില്‍ രാജസ്ഥാനെ പരാഗ് നയിക്കാനാണ് സാധ്യത. രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന്റെ പ്രത്യേക പരിഗണന പരാഗിന് നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരാഗിനെ ക്യാപ്്റ്റനാക്കാന്‍ ടീം മാനേജ്‌മെന്റിനും താല്‍പര്യമുണ്ടാവും.

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദ്രുവ് ജുറേലിനെ കളിപ്പിക്കും. സഞ്ജുവിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറാവുക ജുറേലാവുമെന്നുറപ്പാണ്. ഇത്തവണ ജുറേലിന് മുന്നില്‍ സുവര്‍ണ്ണാവസരമാണ്. സഞ്ജുവിന്റെ വിടവ് നികത്തുന്ന പ്രകടനം കാഴ്ചവെച്ച് മിന്നിക്കാന്‍ ജുറേലിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

ഷിംറോന്‍ ഹെറ്റ്‌മെയര്‍, വനിന്‍ഡു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍

ഫിനിഷര്‍ റോളില്‍ ഷിംറോന്‍ ഹെറ്റ്‌മെയര്‍ കളിക്കുമെന്നുറപ്പാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഹെറ്റ്‌മെയര്‍ ഇതിനോടകം ഫിനിഷര്‍ റോളില്‍ മികവ് കാട്ടിയവനാണ്. ഇത്തവണയും മികച്ച ഫോമില്‍ കളിക്കാന്‍ താരത്തിന് സാധിക്കുമെന്ന് സൂചന നല്‍കുന്നതാണ് നെറ്റ്‌സിലെ പ്രകടനം. വനിന്‍ഡു ഹസരങ്കയെ സ്പിന്‍ ഓള്‍റൗണ്ടറായി കളിപ്പിക്കാം. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് രാജസ്ഥാന്‍ ശ്രീലങ്കന്‍ താരമായ ഹസരങ്കയെ ഒപ്പം കൂട്ടിയത്. സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറും പ്ലേയിങ് 11ലുണ്ടാവും. താരത്തിന്റെ സമീപകാല പ്രകടനങ്ങളില്‍ അല്‍പ്പം തല്ലുകൊള്ളിയാണ്. എങ്കിലും എല്ലാവരും ഭയപ്പെടുന്ന ബൗളര്‍മാരിലൊരാളാണ് ആര്‍ച്ചര്‍.

മഹേഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദെശപാണ്ഡെ

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ശ്രീലങ്കയുടെ മഹേഷ് തീക്ഷണയെ കളിപ്പിക്കും. സിഎസ്‌കെ താരമായിരുന്ന തീക്ഷണയെ ഇത്തവണത്തെ ലേലത്തിലാണ് രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചത്. പേസ് നിരയില്‍ സന്ദീപ് ശര്‍മയും തുഷാര്‍ ദെശപാണ്ഡെയുമുണ്ടാവും. സന്ദീപ് ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള പേസറാണ്. തുഷാറിനെ സിഎസ്‌കെയില്‍ നിന്നാണ് രാജസ്ഥാന്‍ റാഞ്ചിയത്. അവസാന സീസണില്‍ തിളങ്ങാന്‍ തുഷാറിന് സാധിച്ചിരുന്നു.

Story first published: Tuesday, March 11, 2025, 22:01 [IST]
Other articles published on Mar 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+