Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സച്ചിനും ഗാംഗുലിയുമില്ല, ഗംഭീര്‍-സെവാഗ് ഓപ്പണിങ്; ഐപിഎല്‍ ക്യാപ്റ്റന്മാരുടെ ബെസ്റ്റ് 11

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്നിരിക്കുകയാണ്. അവസാന സീസണിലെ പിഴവുകള്‍ നികത്തി സൂപ്പര്‍ താരങ്ങളെ ഒപ്പം കൂട്ടാനുള്ള കരുനീക്കത്തിലാണ് ടീമുകളെല്ലാം. വലിയ അഴിച്ചുപണികള്‍ ഇതിനോടകം ചില ടീമുകളെല്ലാം നടത്തിയിട്ടുണ്ട്. ആരാധകര്‍ പ്രതീക്ഷിക്കാത്ത വലിയ കൂടുമാറ്റങ്ങള്‍ ടീമുകള്‍ നടത്തുമെന്നാണ് സൂചന. ഐപിഎല്ലിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇതിഹാസങ്ങളായ നിരവധി നായകന്മാരെ കാണാനാവും.

തികച്ചും അപ്രതീക്ഷിതമായി നായകസ്ഥാനത്തേക്കെത്തുകയും എല്ലാവരേയും ഞെട്ടിപ്പിക്കുകയും ചെയ്ത നായകന്മാര്‍ മുതല്‍ സൂപ്പര്‍ നായകന്മാരായെത്തി ഐപിഎല്ലില്‍ ഫ്ളോപ്പായവരേയും കാണാനാവും. ഐപിഎല്‍ നായകന്മാരെ പരിഗണിച്ച് ബെസ്റ്റ് 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം.

ഗംഭീര്‍-സെവാഗ് ഓപ്പണിങ്

മുന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകന്‍ വീരേന്ദര്‍ സെവാഗും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന ഗൗതം ഗംഭീറുമാണ് ഓപ്പണര്‍മാര്‍. രണ്ട് പേരും മികച്ച റെക്കോഡുള്ള ഓപ്പണര്‍മാരാണ്. എന്നാല്‍ ഐപിഎല്ലിലെ നായകനെന്ന നിലയില്‍ സെവാഗിന് മികച്ച റെക്കോഡ് അവകാശപ്പെടാനാവില്ല.

അതേ സമയം ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ കപ്പിലേക്കെത്തിച്ച ക്യാപ്റ്റനാണ്. അവസാന സീസണില്‍ കെകെആറിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച് കെകെആറിനെ കപ്പിലേക്കെത്തിക്കാനും ഗംഭീറിനായി. നിലവില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് ഗംഭീര്‍.

ms dhoni

സഞ്ജു സാംസണ്‍ മൂന്നാമന്‍

രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ കളിക്കും. രാജസ്ഥാനെ ഐപിഎല്‍ ഫൈനല്‍ കളിപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ കിരീടത്തിലേക്കെത്തിക്കാനായില്ല. നായകനെന്ന നിലയില്‍ സജീവമാകുമ്പോഴും ബാറ്റ്സ്മാനെന്ന നിലയില്‍ കസറാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. നാലാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയാണ്. മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനാണ് രോഹിത്.

നേരത്തെ നാലാം നമ്പറില്‍ കളിച്ചിരുന്ന രോഹിത് പിന്നീട് ഓപ്പണര്‍ റോളിലാണ് കസറിയത്. ഐപിഎല്ലില്‍ ബാറ്റുകൊണ്ടും നായകനെന്ന നിലയിലും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് രോഹിത് ശര്‍മ. ശ്രേയസ് അയ്യരാണ് അഞ്ചാം നമ്പറില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കപ്പിലേക്കെത്തിച്ച ക്യാപ്റ്റനാണ് ശ്രേയസ്. നേരത്തെ ഡല്‍ഹിയുടെ നായകനായും ശ്രേയസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

എംഎസ് ധോണിയാണ് നായകന്‍. സിഎസ്‌കെയെ അഞ്ച് തവണ കപ്പിലേക്കെത്തിച്ച ധോണി നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും തകര്‍പ്പന്‍ റെക്കോഡ് അവകാശപ്പെടാവുന്ന താരമാണ്. ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച ശേഷവും സിഎസ്‌കെയില്‍ തുടരുകയാണ്. അടുത്ത സീസണിലും സിഎസ്‌കെയ്ക്കൊപ്പം ധോണി കളിക്കുമെന്നാണ് വിവരം.

ഹാര്‍ദിക് പാണ്ഡ്യക്ക് സീറ്റുണ്ട്

മധ്യനിരയില്‍ നിരയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് നിര്‍ണ്ണായക റോളുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെ പ്രഥമ സീസണില്‍ കപ്പടിച്ച നായകനാണ് ഹാര്‍ദിക്. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്താണ് ഹാര്‍ദിക്കുള്ളത്. രവീന്ദ്ര ജഡേജയാണ് സ്പിന്‍ ഓള്‍റൗണ്ടര്‍. സിഎസ്‌കെയെ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് ജഡേജ നയിച്ചത്. എന്നാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ജഡേജക്ക് നിര്‍ണ്ണായക സ്ഥാനം ടീമിലുണ്ട്. ഡ്വെയ്ന്‍ ബ്രാവോയാണ് മറ്റൊരാള്‍.

മുംബൈയെ ഒരു മത്സരത്തില്‍ ബ്രാവോ നയിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെ പ്രഥമ സീസണില്‍ കപ്പടിപ്പിച്ച ഷെയ്ന്‍ വോണാണ് മറ്റൊരാള്‍. ഡല്‍ഹിയുടെ നായകനായിരുന്ന ഇടം കൈയന്‍ പേസര്‍ സഹീര്‍ ഖാനും ഈ പ്ലേയിങ് 11ല്‍ സ്ഥാനമുണ്ട്. നായകനെന്ന നിലയില്‍ മികച്ച റെക്കോഡ് സഹീറിനില്ല. എന്നാല്‍ ബൗളറെന്ന നിലയില്‍ എല്ലാവരും ആരാധിക്കുന്ന താരമാണ് സഹീര്‍. വരുന്ന സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന്റെ ഉപദേഷ്ടാവാണ് സഹീര്‍.

Story first published: Monday, September 16, 2024, 19:01 [IST]
Other articles published on Sep 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+