Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രോഹിത്തും റിഷഭുമില്ല, സഞ്ജു കീപ്പര്‍; ഐപിഎല്‍ 2025ലെ ബെസ്റ്റ് ബാറ്റിങ് 11 ഇതാ

മുംബൈ: ഐപിഎല്‍ 2025ന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായി ടീമുകള്‍ പടയൊരുക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ റെക്കോഡ് ലേലമാണ് നടന്നത്. ശ്രേയസ് അയ്യരും റിഷഭ് പന്തും വെങ്കടേഷ് അയ്യരുമെല്ലാം കണ്ണ് തള്ളുന്ന പ്രതിഫലം നേടിയെടുത്തു. വലിയ കൂടുമാറ്റങ്ങളും ഇത്തവണ സംഭവിച്ചിട്ടുണ്ട്. ജോസ് ബട്ലര്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടപ്പോള്‍ റിഷഭ് പന്ത് ഡല്‍ഹി വിട്ട് ലഖ്നൗവിലേക്കെത്തി. കെകെആറിനെ കിരീടത്തിലെത്തിച്ച നായകനായ ശ്രേയസ് അയ്യര്‍ ഇപ്പോള്‍ പഞ്ചാബ് കിങ്സിലാണ്.

വലിയ മാറ്റങ്ങള്‍ ഇത്തവണത്തെ ലേലത്തിലൂടെ സംഭവിച്ചതിനാല്‍ പോരാട്ടവും ആവേശകരമായി മാറിയിരിക്കുകയാണ്. ഐപിഎല്‍ 2025ലെ 10 ടീമുകളേയും പരിഗണിച്ച് ബാറ്റ്സ്മാന്‍മാരെ മാത്രം ഉള്‍പ്പെടുത്തി ഒരു ബാറ്റ്സ്മാന്‍മാരുടെ പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക. പരിശോധിക്കാം.

ട്രാവിസ് ഹെഡ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡിന് തീര്‍ച്ചയായും സീറ്റുണ്ടാവും. ക്രീസില്‍ നില്‍ക്കുന്നിടത്തോളം എതിര്‍ ടീമിനെ വിറപ്പിക്കുന്ന കളിക്കാരനാണ് ഹെഡ്. തല്ലിത്തകര്‍ക്കുന്ന ഹെഡ് നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാനാണ്. വിരാട് കോലിയുടെ സമീപകാല ഫോം മോശമാണെങ്കിലും ഐപിഎല്ലിലെ റെക്കോഡുകള്‍ പരിശോധിക്കുമ്പോള്‍ എക്കാലത്തേയും മികച്ചവനാണ് കോലി.

ഒരു സീസണില്‍ കൂടുതല്‍ റണ്‍സടിച്ച താരമെന്ന റെക്കോഡും സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡും കോലിയുടെ പേരിലാണ്. വരുന്ന സീസണില്‍ ആര്‍സിബിയുടെ നായകസ്ഥാനത്ത് വിരാട് കോലി തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. സൂര്യകുമാര്‍ യാദവ് മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന താരമാണ്. വരുന്ന സീസണിലും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായി സൂര്യകുമാര്‍ യാദവ് ഉണ്ടാവും.

അഭിഷേക് ശര്‍മ, ഹെന്റിച്ച് ക്ലാസന്‍, ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ യുവ ഹീറോയായ അഭിഷേക് ശര്‍മക്കും ഈ 11ല്‍ സീറ്റ് നല്‍കാം. സണ്‍റൈസേഴ്സിന്റെ ഓപ്പണര്‍ റോളില്‍ മികച്ച പ്രകടനമാണ് അഭിഷേക് ശര്‍മ കാഴ്ചവെക്കുന്നത്. വരുന്ന സീസണിലും ഹൈദരാബാദിനൊപ്പമാണ് അഭിഷേകുള്ളത്. ഹെന്‍ റിച്ച് ക്ലാസന്‍ നിലവിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനാണ്. ദക്ഷിണാഫ്രിക്കക്കാരനായ ക്ലാസന്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ ശേഷിയുള്ളവരിലൊരാളാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പമാണ് ക്ലാസന്‍. ഹാര്‍ദിക് പാണ്ഡ്യയാണ് മറ്റൊരാള്‍. മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദിക് പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മാച്ച് വിന്നറായിട്ടുള്ളവനാണ്.

virat kohli

റിങ്കു സിങ്, യശ്വസി ജയ്സ്വാള്‍, സഞ്ജു സാംസണ്‍

റിങ്കു സിങ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകസ്ഥാനത്തേക്ക് വളരാന്‍ സാധ്യതയുള്ള താരമാണ്. കടന്നാക്രമിച്ച് കളിക്കുന്ന റിങ്കു നിലവിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ളവനാണ് റിങ്കു സിങ്. യശ്വസി ജയ്സ്വാള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കസറുന്ന താരമാണ്. ഇടം കൈയന്‍ ഓപ്പണര്‍ വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ കടന്നാക്രമിക്കുന്ന കളിക്കാരിലൊരാളാണ്. സഞ്ജു സാംസണാണ് മറ്റൊരു താരം. ടി20യില്‍ ഇന്ത്യക്കായി മൂന്ന് സെഞ്ച്വറി നേടി റെക്കോഡിട്ട സഞ്ജു വരുന്ന സീസണിലും രാജസ്ഥാന്റെ നായകസ്ഥാനത്തുണ്ട്.

ജോസ് ബട്ലര്‍, ശുബ്മാന്‍ ഗില്‍

ജോസ് ബട്ലറും ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഒരു സീസണില്‍ രാജസ്ഥാനൊപ്പം നാല് സെഞ്ച്വറി ഉള്‍പ്പെടെ നേടാന്‍ ബട്ലര്‍ക്കായിട്ടുണ്ട്. എന്നാല്‍ ബട്ലറെ ഇത്തവണ രാജസ്ഥാന്‍ കൈവിട്ടുവെന്നതാണ് കൗതുകകരമായ കാര്യം. ശുബ്മാന്‍ ഗില്ലാണ് മറ്റൊരാള്‍. ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഗില്‍ വിരാട് കോലിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ രാജകീയ സിംഹാസനത്തിലേക്ക് എത്തുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നവരിലൊരാളാണ്.

Story first published: Sunday, December 22, 2024, 20:30 [IST]
Other articles published on Dec 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+