Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രോഹിത്തും സൂര്യയുമില്ല, ഹാര്‍ദിക് നായകന്‍; മുംബൈ നോട്ടമിടുന്ന ടീം ഇങ്ങനെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള വലിയ അഴിച്ചുപണികളിലേക്ക് ടീമുകള്‍ കടക്കുകയാണ്. മെഗാ ലേലം വരാനിരിക്കെ ടീമില്‍ മാറ്റം വരുത്താന്‍ എല്ലാവരും നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പറയാം. എല്ലാ ടീമുകളും അവസാന സീസണിലെ പിഴവുകള്‍ വിലയിരുത്തി ദൗര്‍ബല്യം മറികടക്കാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആരെയൊക്കെ ടീമുകള്‍ നിലനിര്‍ത്തുമെന്നും ഒഴിവാക്കുമെന്നും കണ്ടറിയണം.

മുംബൈ ഇന്ത്യന്‍സ് അവസാന സീസണില്‍ വലിയ തിരിച്ചടി നേരിട്ട ടീമാണ്. അവസാന സ്ഥാനക്കാരായാണ് മുംബൈ ഫിനിഷ് ചെയ്തത്. ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ മുംബൈയെ പിന്നോട്ടടിച്ചു. പുതിയ സീസണിന് മുമ്പ് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുംബൈക്ക് സാധിക്കണം. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും മുംബൈ വിടുമെന്ന് ഉറപ്പായിട്ടുണ്ട്. അടുത്ത സീസണില്‍ മുംബൈയുടെ ടീം എങ്ങനെയാവും? പരിശോധിക്കാം.

പൃഥ്വി ഷാ-ഇഷാന്‍ കിഷന്‍

ഓപ്പണിങ്ങിലേക്ക് പൃഥ്വി ഷായെ കൊണ്ടുവരാന്‍ മുംബൈ ശ്രമിച്ചേക്കും. മുംബൈ താരമായ പൃഥ്വി നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. അടുത്ത സീസണില്‍ ഡല്‍ഹി പൃഥ്വിയെ നിലനിര്‍ത്തിയേക്കില്ല. അതുകൊണ്ടുതന്നെ മുംബൈ താരത്തെ ടീമിലേക്കെത്തിക്കാന്‍ ശ്രമം നടത്തിയേക്കും. രോഹിത് ശര്‍മ മുംബൈ വിടുമെന്ന് ഉറപ്പാണ്. ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നീ ടീമുകളിലൊന്നിലേക്ക് പോകാനാണ് സാധ്യത.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഇഷാന്‍ കിഷന്‍ തുടരും. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അടുത്ത സുഹൃത്താണ് ഇഷാന്‍. ഈ ബന്ധം ഇഷാന്‍ കിഷനെ മുംബൈയില്‍ നിലനിര്‍ത്താന്‍ സഹായിച്ചേക്കും. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇനി ഉണ്ടാവില്ല. സൂര്യകുമാര്‍ യാദവ് കെകെആര്‍ നായകനായി പോവാനാണ് സാധ്യത. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ മുംബൈ തിലക് വര്‍മയെ വളര്‍ത്തിക്കൊണ്ടുവരാനാണ് സാധ്യത കൂടുതല്‍.

hardik pandya IPL2025

മധ്യനിര ഇങ്ങനെയാവും

നാലാം നമ്പറിലേക്ക് മുംബൈ പരിഗണിക്കാന്‍ സാധ്യത രചിന്‍ രവീന്ദ്രയെയാണ്. സിഎസ്‌കെ ഒഴിവാക്കിയാല്‍ രചിന്‍ രവീന്ദ്രയെ സ്വന്തമാക്കാന്‍ മുംബൈ ആലോചിക്കുന്നുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഉപയോഗപ്പെടുത്താവുന്ന താരമാണ്. കടന്നാക്രമിച്ച് കളിക്കാന്‍ കഴിവുള്ള കളിക്കാരനാണ് കിവീസ് താരമാണ് രചിന്‍. മധ്യനിരയിലേക്ക് മൂംബൈ മിച്ചല്‍ മാര്‍ഷിനേയും നോട്ടമിടുന്നുണ്ട്. ഓസീസ് ഓള്‍റൗണ്ടറായ മാര്‍ഷ് നിലവില്‍ ഡല്‍ഹി താരമാണ്. നിലനിര്‍ത്തപ്പെട്ടില്ലെങ്കില്‍ മാര്‍ഷ് ലേലത്തിലേക്ക് എത്തിയേക്കും.

അങ്ങനെ വന്നാല്‍ മധ്യനിരയില്‍ അഞ്ചാം നമ്പറില്‍ മാര്‍ഷിനെ കളിപ്പിക്കാനാണ് സാധ്യത. ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ കളിച്ചേക്കും. നായകനെന്ന നിലയിലും ഫിനിഷറെന്ന നിലയിലും ഇതിനോടകം പ്രതിഭ തെളിയിക്കാന്‍ ഹാര്‍ദിക്കിനായിട്ടുണ്ട്. അടുത്ത സീസണില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത് ഹാര്‍ദിക്കിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

റാഷിദ് ഖാനെ നോട്ടമിടുന്നു

സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടറായി റാഷിദ് ഖാനെ ടീമിലേക്കെത്തിക്കാന്‍ മുംബൈ ശ്രമം നടത്തുന്നുണ്ട്. നേരത്തെ തന്നെ റാഷിദ് ഖാനെ സ്വന്തമാക്കാന്‍ മുംബൈ ശ്രമിച്ചിരുന്നു. എന്നാല്‍ അത് പല കാരണങ്ങളാല്‍ നടന്നിരുന്നില്ല. ഇപ്പോള്‍ ഹാര്‍ദിക്കിന്റെ ഗുജറാത്തുമായുള്ള ബന്ധം മുതലാക്കി റാഷിദിനെ കൊണ്ടുവരാന്‍ മുംബൈ ശ്രമിക്കുന്നുണ്ട്. ഇത് നടന്നാല്‍ മുംബൈക്കത് വലിയ നേട്ടമായിരിക്കുമെന്ന് തന്നെ പറയാം.

ഗുജറാത്തില്‍ നിന്ന് രാഹുല്‍ തെവാത്തിയയേയും ഒപ്പം കൂട്ടാന്‍ മുംബൈ ശ്രമിക്കുന്നുണ്ട്. വെടിക്കെട്ട് ഫിനിഷറുകൂടിയായ തെവാത്തിയയെ മുംബൈക്ക് എട്ടാം നമ്പറില്‍ കളിപ്പിക്കാം. ഈ രണ്ട് സ്പിന്നര്‍മാരും മുംബൈക്ക് വലിയ നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ കഴിവുള്ളതാണ്.

പേസ് നിരയില്‍ ബുംറയുണ്ടാവും

മുംബൈയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറയുണ്ടാവും. മുംബൈ വിടാന്‍ ബുംറ തയ്യാറായേക്കില്ല. ബുംറക്കൊപ്പം പേസര്‍മാരായി ടി നടരാജനേയും മൊഹ്‌സിന്‍ ഖാനേയും കൊണ്ടുവരാന്‍ മുംബൈ ശ്രമിക്കുന്നുണ്ട്. നടരാജന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ ശേഷിയുള്ള നടരാജനെ ഒപ്പം കൂട്ടിയാല്‍ മുംബൈക്കത് വലിയ ഗുണം ചെയ്‌തേക്കും.

മൊഹ്‌സിന്‍ ഖാന്‍ നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ്. ഇടം കൈയന്‍ പേസറെ മുംബൈ നോട്ടമിടുന്നുണ്ട്. ലഖ്‌നൗ ഒഴിവാക്കിയാല്‍ മുംബൈക്ക് വലിയ വെല്ലുവിളികളില്ലാതെ മൊഹ്‌സിനെ സ്വന്തമാക്കാന്‍ സാധിച്ചേക്കും.

Story first published: Monday, September 9, 2024, 14:46 [IST]
Other articles published on Sep 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+