For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഗില്‍ ഔട്ട്!! കോലി- സായ് ഓപ്പണിങ്, ടീമില്‍ ശ്രേയസും സൂര്യയും; ഭോഗ്‌ലെയുടെ 11

ഈ സീസണിലെ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കു തിരശീല വീഴാനിരിക്കെ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് പ്രശസ്ത കമന്റേറ്ററും ആങ്കറും ക്രിക്കറ്റ് വിദഗ്ധനുമായ ഹര്‍ഷ ഭോഗ്‌ലെ. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് മികച്ച 11 പേരെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും താന്‍ ഉള്‍പ്പെടുത്തുകയെന്നു അദ്ദേഹം വ്യക്തമാക്കിത്.

സീസണിലെ റണ്‍വേട്ടക്കാരില്‍ ഒരാളും ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍ ഈ ഇലവനില്‍ ഇടം നേടിയില്ലെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. കൂടാതെ തകര്‍പ്പന്‍ ഫോമില്‍ കളിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിനും ടീമില്‍ സ്ഥാനം ലഭിച്ചിട്ടില്ല. ആരൊക്കെയാണ് ഭോഗ്‌ലെയുടെ ഇലവനിലുള്ള കളിക്കാരെന്നു നമുക്കു നോക്കാം.

SAI SUDHARSAN

ടോപ് ഫോറില്‍ ഇവര്‍

ഗുജറാത്ത് ടൈറ്റന്‍സിനായി വമ്പന്‍ റണ്‍വേട്ട നടത്തിയ നായകന്‍ ശുഭ്മന്‍ ഗില്ലിനെ തഴഞ്ഞെങ്കിലും ഓപ്പണിങ് പങ്കാളിയായി യുവ താരം സായ് സുദര്‍ശനെ ഹര്‍ഷ ഭോഗ്‌ലെ തന്റെ ഐപിഎല്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ടോപ്പ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ലിസ്റ്റില്‍ തലപ്പത്തു നില്‍ക്കുന്ന താരം കൂടിയാണ് സായ്. 15 മല്‍സരങ്ങളില്‍ നിന്നും താരത്തിന്റെ സമ്പാദ്യം 759 റണ്‍സാണ്. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

സായിയുടെ ഓപ്പണിങ് പങ്കാളിയായി ഭോഗ്‌ലെ കൊണ്ടു വന്നിരിക്കുന്നത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇതിഹാസം വിരാട് കോലിയെയാണ്. ഈ സീസണിലും ബാറ്റിങില്‍ അദ്ദേഹം നിരാശപ്പെടുത്തിയില്ല. ആര്‍സിബിയെ 2016നു ശേഷം വീണ്ടുമൊരു ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കോലിയാണ്. 14 ഇന്നിങ്‌സുകളില്‍ നിന്നും എട്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 614 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

മൂന്നാമനായി ടീമിലെത്തിയത് ലഖ്‌നൗ സൂപ്പര്‍ ജയന്റസിന്റെ ഇടംകൈയന്‍ വെടിക്കെട്ട് ബാറ്ററും വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പറും കൂടിയായ നിക്കോളാസ് പൂരനാണ്. എല്‍എസ്ജിക്കു വേണ്ടി പല സ്‌ഫോടനാത്മക ഇന്നിങ്‌സുകളും ഇത്തവണ അദ്ദേഹം കളിച്ചിരുന്നു. 14 ഇന്നിങ്‌സുകളില്‍ നിന്നും 196.25 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ പൂരന്‍ അടിച്ചെടുത്തത് 524 റണ്‍സാണ്

ഭോഗ്‌ലെയുടെ ഇലവനിലെ നാലാമന്‍ പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യരാണ്. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ കസറുകയാണ് അദ്ദേഹം. 11 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പഞ്ചാബിനെ ഫൈനലിന്റെ പ്രധാന ക്രെഡിറ്റ് ശ്രേയസിനു തന്നെ അവകാശപ്പെട്ടതാണ്. റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ അദ്ദേഹം ആറാമതുണ്ട്. 16 ഇന്നിങ്‌സുകളില്‍ നിന്നും ശ്രേയസിനു ഇതിനകം നേടാനായത് 603 റണ്‍സാണ്. ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

SHREYAS IYER

മധ്യനിര, ബൗളിങ്

ഹര്‍ഷ ഭോഗ്‌ലെയുടെ ഇലവനിസെ മധ്യനിരയില്‍ മുംബൈ ഇന്ത്യന്‍സ് ജോടികളായ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവും സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയും ഇടം പിടിച്ചു. ഏഴാമന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനും മറ്റൊരു ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലാണ്.

സൂര്യയുടെ കരിയര്‍ ബെസ്റ്റ് സീസണാണ് ഇത്തവണത്തേത്. 16 ഇന്നിങ്‌സുകളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 717 റണ്‍സാണ്. ഹാര്‍ദിക് 224 റണ്‍സ് നേടുന്നതിനൊപ്പം 14 വിക്കറ്റുകളും നേടി. ഡിസിക്കായി അക്ഷര്‍ 263 റണ്‍സിനൊപ്പം അഞ്ചു വിക്കറ്റുകളും പോക്കറ്റിലാക്കിയിരുന്നു.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ജോഷ് ഹേസല്‍വുഡ്, മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇലവന്റെ പേസ് ത്രയം. ഏക സ്പിന്നറായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഫ്ഗാനിസ്താന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. 25 വിക്കറ്റുകളോടെ നിലവിലെ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയാണ് പ്രസിദ്ധ്. നൂര്‍ 24ഉം ഹേസല്‍വുഡ് 21ഉം ബുംറ 18ഉം വിക്കറ്റുകള്‍ കൊയ്തിരുന്നു.

ഹര്‍ഷ ഭോഗ്‌ലെയുടെ ഐപിഎല്‍ 11

സായ് സുദര്‍ശന്‍, വിരാട് കോലി, നിക്കോളാസ് പൂരന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, നൂര്‍ അഹമ്മദ്.

Story first published: Tuesday, June 3, 2025, 17:12 [IST]
Other articles published on Jun 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+