Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജുവില്ല, ഹാര്‍ദിക്കിനും ഇടമില്ല; ഐപിഎല്‍ ഓള്‍ടൈം 11നുമായി അശ്വിന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ആര്‍ അശ്വിന്‍. ക്യാരം ബോളുകളിലൂടെ എതിരാളികളെ വട്ടം കറക്കുന്ന അശ്വിന്‍ ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പരിമിത ഓവര്‍ ടീമില്‍ അശ്വിന് സ്ഥാനമില്ല. എന്നാല്‍ ഐപിഎല്ലില്‍ അദ്ദേഹം സജീവമാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ അശ്വിന്‍ അടുത്ത സീസണില്‍ സിഎസ്‌കെയിലേക്ക് കൂടുമാറിയേക്കുമെന്നാണ് വിവരം. വലിയ അനുഭവസമ്പത്തുള്ള താരമാണ് അശ്വിന്‍.

ഇനിയും ഐപിഎല്ലില്‍ കരിയര്‍ അദ്ദേഹത്തിന് ശേഷിക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ സീസണിന് മുന്നോടിയായി അശ്വിന്‍ തന്റെ ഓള്‍ടൈം ഐപിഎല്‍ 11 തിരഞ്ഞെടുത്തിരിക്കുകയാണ്. ആരൊക്കെയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് അറിയാം. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും വിരാട് കോലിയുമാണുള്ളത്. രണ്ട് പേരും ഗംഭീര റെക്കോഡുള്ള താരങ്ങളാണ്. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കപ്പിലേക്കെത്തിച്ച നായകനാണ്. വിരാട് കോലി ആര്‍സിബിക്കൊപ്പമാണ് കസറുന്നത്.

ഇരുവരും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. അവസാന ടി20 ലോകകപ്പില്‍ രോഹിത്തിനൊപ്പം കോലിയായിരുന്നു ഓപ്പണിങ്. ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെയെല്ലാം അശ്വിന്‍ തഴഞ്ഞു. മൂന്നാം നമ്പറില്‍ സുരേഷ് റെയ്‌നക്കാണ് സീറ്റ്. ഐപിഎല്ലിലെ ക്ലാസിക് താരമായ റെയ്‌ന മൂന്നാം നമ്പറില്‍ ഏറ്റവും റണ്‍സടിച്ച താരം കൂടിയാണ്. വമ്പന്‍ റെക്കോഡുകള്‍ റെയ്‌നക്ക് അവകാശപ്പെടാനാവും. ഇതിനോടകം വിരമിച്ചെങ്കിലും ആരാധക മനസില്‍ വലിയ സ്ഥാനം റെയ്‌നക്കുണ്ട്.

മൂന്നാം നമ്പറില്‍ സഞ്ജു സാംസണെ അശ്വിന്‍ പരിഗണിച്ചില്ല. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന് കീഴിലാണ് അശ്വിന്‍ കളിക്കുന്നത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് സീറ്റ്. അതിവേഗത്തില്‍ കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ സൂര്യക്ക് സാധിക്കും. നിലവില്‍ മുംബൈ ഇന്ത്യന്‍സ് താരമായ സൂര്യ അടുത്ത സീസണില്‍ കെകെആറിലേക്ക് പോയേക്കുമെന്നാണ് വിവരം.

ms dhoni virat kohli

അഞ്ചാമനായി എബി ഡിവില്ലിയേഴ്‌സിനാണ് സ്ഥാനം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഡിവില്ലിയേഴ്‌സ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഐപിഎല്ലിലും അതുല്യ റെക്കോഡുകള്‍ ഡിവില്ലിയേഴ്‌സിന്റെ പേരിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ അശ്വിന്‍ ടീമിലേക്ക് പരിഗണിച്ചില്ല. നായകനായും വിക്കറ്റ് കീപ്പറായും എംഎസ് ധോണിക്കാണ് സ്ഥാനം. അശ്വിന്‍ കളിച്ചുവളര്‍ന്നത് സിഎസ്‌കെയില്‍ ധോണിക്ക് കീഴിലാണ്.

സിഎസ്‌കെയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് ധോണി. ഏഴാം നമ്പറില്‍ സുനില്‍ നരെയ്‌നാണ് സ്ഥാനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് നരെയ്ന്‍. രവീന്ദ്ര ജഡേജയെ അശ്വിന്‍ പരിഗണിച്ചില്ലെന്നതാണ് കൗതുകകരമായ കാര്യം. എട്ടാം നമ്പറില്‍ റാഷിദ് ഖാനാണ്. അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഓള്‍റൗണ്ടറായ റാഷിദ് ഖാന്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. ഒമ്പതാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറിനാണ് അവസരം.

സ്വിങ് പേസറായ ഭുവനേശ്വര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ്. വലിയ കരിയര്‍ അര്‍ഹിച്ചിരുന്ന താരത്തെ പരിക്ക് തളര്‍ത്തിയെന്നതാണ് വസ്തുത. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. നിലവിലെ ഏറ്റവും മികച്ച ടി20 പേസ് ബൗളറാണ് ബുംറയെന്ന് പറയാം. ഡെത്തോവര്‍ സ്‌പെഷ്യലിസ്റ്റായ ബുംറ യോര്‍ക്കറുകളിലൂടെ മത്സരഫലം മാറ്റാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ്.

11ാമന്‍ ലസിത് മലിംഗയാണ്. ഐപിഎല്ലില്‍ അതുല്യ റെക്കോഡുള്ള പേസ് ബൗളര്‍മാരിലൊരാളാണ് മലിംഗ. മുംബൈയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കാന്‍ മലിംഗയ്ക്ക് സാധിച്ചിട്ടുണ്ട്. ആന്‍ഡ്രേ റസല്‍, കരെന്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്കൊന്നും അശ്വിന്റെ 11ല്‍ ഇടം നേടാനായില്ലെന്നതാണ് എടുത്തു പറയേണ്ടത്.

അശ്വിന്റെ ഓള്‍ ടൈം 11: രോഹിത് ശര്‍മ, വിരാട് കോലി, സുരേഷ് റെയ്‌ന, സൂര്യകുമാര്‍ യാദവ്, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി (c), സുനില്‍ നരെയ്ന്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ

Story first published: Thursday, August 29, 2024, 6:44 [IST]
Other articles published on Aug 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+