Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റിഷഭിന് 28 കോടി!! ഇഷാന്‍റെ പൊടി പോലുമില്ല, ഇതാ ഉത്തപ്പയുടെ ടോപ്പ് ഫൈവ്

ഐപിഎല്‍ മെഗാ താരലേലത്തിനു രണ്ടു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവെ ഏറ്റവുമധികം തുക ലഭിക്കാനിടയുള്ള അഞ്ചു വിക്കറ്റ് കീപ്പര്‍മാരെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുചടെ മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ഓപ്പണറും ഇടിവെട്ട് ബാറ്ററുമായ ഇഷാന്‍ കിഷനെ തന്റെ ലിസ്റ്റില്‍ നിന്നും അദ്ദേഹം ഒഴിവാക്കിയെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.

24, 25 തിയ്യതികളിലായി സൗദി അറേബ്യയിലെ ജിദ്ദയിലാണ് താരലേലം നടക്കാനിരിക്കുന്നത്. നിലവില്‍ വിവിധ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമുയര്‍ന്ന തുകയുള്ളത് ഹെന്‍ട്രിച്ച് ക്ലാസെനാണ്. 23 കോടിക്കാണ് അദ്ദേഹത്തെ എസ്ആര്‍എച്ച് നിലനിര്‍ത്തിയത്. നിക്കോളാസ് പൂരന്‍ (21 കോടി), സഞ്ജു സാംസണ്‍ (18 കോടി), ധ്രുവ് ജുറേല്‍ (14 കോടി) എന്നിവരാണ് വന്‍ തുകയ്ക്കു നിലനിര്‍ത്തപ്പെട്ട കളിക്കാര്‍.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ലേലത്തില്‍ ഏറ്റവുമധികം തുക ലഭിക്കാന്‍ സാധ്യതയുള്ള അഞ്ചു വിക്കറ്റ് കീപ്പര്‍മാര്‍ ആരൊക്കെയാവുമെന്നു ഉത്തപ്പ പ്രവചിച്ചത്. ഇതില്‍ മൂന്നു പേര്‍ വിദേശ താരങ്ങളാണെങ്കില്‍ ഇന്ത്യയുടെ രണ്ടു പേരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആരൊക്കെയാണ് ഈ അഞ്ചു പേരെന്നു നമുക്കു നോക്കാം.

RISHABH PANT

റിഷഭ് തലപ്പത്ത്

ഏറ്റവുധികം തുക ലഭിക്കാനിടയുള്ള വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കുമെന്നാണ് റോബിന്‍ ഉത്തപ്പയുടെ പ്രവചനം. റിഷഭിനു 25 മുതല്‍ 28 കോടി വരെ ലേലത്തില്‍ ലഭിച്ചേക്കുമെന്നാണ് ഞാന്‍ പറയുക. ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുത ലഭിക്കുന്നതും അദ്ദേഹത്തിനായിരിക്കും. റിഷഭിന്റെ കാര്യത്തില്‍ ഞാന്‍ വളരെയധികം ആവേശത്തിലാണ്. അവന്‍ ഏറ്റവും വിലയേറിയ താരമായി മാറണമെന്നു ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നും ഉത്തപ്പ വ്യക്തമാക്കി.

റിഷഭ് പന്തിനു വേണ്ടി ലേലത്തില്‍ ഏതറ്റം വരെയും പോവാനിടയുള്ള ഒരു ടീം പഞ്ചാബ്് കിങ്‌സായിരിക്കും. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഒരു പരിധി വരെ അദ്ദേഹത്തിനു വേണ്ടി ശ്രമിച്ചേക്കും. ടീമിനെ നയിക്കാന്‍ കൂടി ശേഷിയുള്ള ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് ആര്‍സിബിയും നോട്ടമിടുന്നതെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിലൂടെ ഐപിഎല്‍ കരിയറാരംഭിച്ച താരമാണ് റിഷഭ്. അവര്‍ക്കു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. കാറപകടത്തിലേറ്റ പരിക്കു കാരണം 2023ലെ ഐപിഎല്‍ നഷ്ടമായ റിഷഭ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിലൂടെയാണ് കളിക്കളത്തിലേക്കു മടങ്ങിയതെത്തിയത്. സീസണില്‍ ഡിസിയുടെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു നായകനായ അദ്ദേഹം. 13 ഇന്നിങ്‌സുകളില്‍ നിന്നും 155.40 സ്‌ട്രൈക്ക് റേറ്റില്‍ 446 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്.

ശേഷിച്ച നാലു പേര്‍ ആരെല്ലാം

റിഷഭ് കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം വില ലഭിച്ചേക്കുക കെഎല്‍ രാഹുലിനായിരിക്കുമെന്നാണ് റോബിന്‍ ഉത്തപ്പയുടെ പ്രവചനം. രാഹുലിനായി ആര്‍സിബിയായിരിക്കും ഏറ്റവുമധികം താല്‍പ്പര്യം പ്രകടിപ്പിക്കുകയെന്നാണ് എനിക്കു തോന്നുന്നത്. പഞ്ചാബ് കിങ്‌സിലേക്കു അദ്ദേഹം തിരികെ പോവുമെന്നു എനിക്കു തോന്നുന്നില്ല.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പോലെയൊരു ടീം രാഹുലിനായി താല്‍പ്പര്യം കാണിച്ചേക്കാം. സിഎസ്‌കെയുടെ കാര്യത്തില്‍ എനിക്കുറപ്പില്ല. കാരണം അവര്‍ക്കു ഒരു ക്യാപ്റ്റന്‍ ഇപ്പോഴുണ്ട്. നേരത്തേ ക്യാപ്റ്റനായതിനാല്‍ തന്നെ പുതിയ സീസണിലും രാഹുല്‍ അതു ലഭിക്കാനായിരിക്കും ആഗ്രഹിക്കുകയെന്നും ഉത്തപ്പ നിരീക്ഷിച്ചു.

KL RAHUL

റിഭഷും രാഹുലും കഴിഞ്ഞാല്‍ ലേലത്തില്‍ ഏറ്റവുമധികം വില ലഭിക്കാന്‍ പോവുന്ന മറ്റു വിക്കറ്റ് കീപ്പമാര്‍ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ജോസ് ബട്‌ലര്‍, സൗത്താഫ്രിക്കയുടെ മുന്‍ ഇടംകൈയന്‍ ഓപ്പണിങ് ബാറ്ററായ ക്വിന്റണ്‍ ഡികോക്ക്, ഇം്വണ്ടിന്റെ വെടിക്കെട്ട് താരമായ ഫില്‍ സാള്‍ട്ട് എന്നിവരായിരിക്കുമെന്നാണ് ഉത്തപ്പയുടെ പ്രവചനം. പക്ഷെ ഈ മൂന്നു പേരും ഏതൊക്കെ ടീമുകളിലേക്കാവും പോവുകയെന്നോ, ഇവര്‍ക്കു എത്ര തുകയാവും ലഭിക്കുകയെന്നോ അദ്ദേഹം പ്രവചിച്ചിട്ടില്ല.

Story first published: Thursday, November 21, 2024, 15:16 [IST]
Other articles published on Nov 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+