Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സച്ചിന്‍- രോഹിത് ഓപ്പണിങ്!! ഹാര്‍ദിക് ഔട്ട്, റായുഡുവിന്റെ എംഐ- സിഎസ്‌കെ സംയുക്ത 11

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ എല്‍ ക്ലാസിക്കോ പോരാട്ടം അടുത്ത ഞായറാഴ്ച നടക്കാനിരിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഐപിഎല്ലിലെ ഈ പവര്‍ഹൗസുകള്‍ മുഖാമുഖം വരുന്നത്. അതിനിടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മുംബൈ, ചെന്നൈ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത ഇലവനനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു.

ടൂര്‍ണമെന്റില്‍ രണ്ടു ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി കളിക്കാനും അവര്‍ക്കൊപ്പം ഐപിഎല്‍ കിരീടമുയര്‍ത്താനും ഭാഗ്യമുണ്ടായിട്ടുള്ള അപൂര്‍വ്വം താരങ്ങളിലൊരാളും കൂടിയാണ് അദ്ദേഹം. രണ്ടു ടീമുകള്‍ക്കൊപ്പവും മൂന്നു വീതം ഐപിഎല്‍ ട്രോഫികള്‍ റായുഡു സ്വന്തമാക്കിയിട്ടുണ്ട്. 2013, 15, 17 വര്‍ഷങ്ങളിലായിരുന്നു മുംബൈയ്‌ക്കൊപ്പമുള്ള കിരീട വിജയം. എന്നാല്‍ 2018, 2021, 2023 വര്‍ഷങ്ങളില്‍ സിഎസ്‌കെയ്‌ക്കൊപ്പവും അദ്ദേഹം ട്രോഫി സ്വന്തമാക്കുകയും ചെയ്തു.

നിലവിലെ മുംബൈ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ, നിലവിലെ സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കൊന്നും റായുഡുവിന്റെ സംയുക്ത ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. എന്നാല്‍ ഇംപാക്ട് പ്ലെയറായി സംയുക്ത ഇലവനില്‍ സ്വയം തന്റെ പേര് അദ്ദേഹം ഉള്‍പ്പെടുത്തുകയും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു റായുഡു.

SACHIN TENDULKAR

ടോപ്പ് ഫോറില്‍ ആരെല്ലാം?

അമ്പാട്ടി റായുഡു തിരഞ്ഞെടുത്തിട്ടുള്ള സംയുക്ത പ്ലെയിങ് ഇലവന്റെ ടോപ്പ് ഫോറിലേക്കു വന്നാല്‍ മൂന്നു പേരും മുംബൈ ഇന്ത്യന്‍സില്‍ നിന്നുള്ള താരങ്ങളാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ മുംബൈ ക്യാപ്റ്റനുമായ സച്ചിന്‍ ടെണ്ടുല്‍ക്കറും മറ്റൊരു മുന്‍ മുംബൈ നായകനും വെടിക്കെട്ട് ബാറ്ററുമായ രോഹിത് ശര്‍മയുമാണ് സംയുക്ത ഇലവനിലെ ഓപ്പണിങ് ജോടികള്‍.

ടൂര്‍ണമെന്റില്‍ മുംബൈയെ ആദ്യമായി ഫൈനലിലെത്തിച്ച ക്യാപ്റ്റനാണ് സച്ചിന്‍. എന്നാല്‍ മുംബൈ അഞ്ചു കിരീടങ്ങളും ചൂടിയത് രോഹിത്തിനു കീഴിലുമാണ്. ടൂര്‍ണമെന്റിലെ എക്കാലക്കെയും മികച്ച റണ്‍വേട്ടക്കാരില്‍ ഒരാളും കൂടിയാണ് ഹിറ്റ്മാന്‍. ഇലവനില്‍ മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത് സിഎസ്‌കെയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും നിലവില്‍ മുംബൈ ടീമിന്റെ ഭാഗമായ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവുമാണ്.

മിസ്റ്റര്‍ ഐപിഎല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന റെയ്‌ന സിഎസ്‌കെയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ്. ടീമിനു ഒരു കാലത്തു ഏറ്റവുമധികം ആശ്രയിക്കാവുന്ന ബാറ്ററും അദ്ദേഹമായിരുന്നു. സൂര്യയാവട്ടെ ആധുനിക ടി20 ക്രിക്കറ്റിലെ ഇതിഹാസമായി മാറിക്കഴിഞ്ഞു. ഈ ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ചവരില്‍ ഒരാളെന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാം.

മധ്യനിര, ബൗളിങ്

സംയുക്ത ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറും മാച്ച് വിന്നറുമായ കരെണ്‍ പൊള്ളാര്‍ഡ് എന്നിവരുമാണ്.

MS DHONI

അഞ്ചു തവണ സിഎസ്‌കെയെ ചാംപ്യന്‍മാരാക്കിയ ശേഷമാണ് നായകസ്ഥാനത്തു നിന്നും ധോണി പടിയിറങ്ങിയത്. പൊള്ളാര്‍ഡാവട്ടെ മുംബൈയുടെ സുവര്‍ണ തലമുറയിലെ ഏറ്റുവും പ്രധാനപ്പെട്ട താരങ്ങളിലൊരാളുമാണ്.

ഇവര്‍ക്കും ശേഷം ഏഴ്, എട്ട് സ്ഥാനങ്ങളില്‍ സിഎസ്‌കെയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായ ഡ്വയ്ന്‍ ബ്രാവോയും രവീന്ദ്ര ജഡേജയമാണ്. സിഎസ്‌കയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണായാണ് മുന്‍ താരം ബ്രാവോ വിശേഷിപ്പിക്കപ്പെടുന്നത്.

സംയുക്ത ഇലവന്റെ ബൗിങ് ലൈനപ്പില്‍ മുംബൈയുടെ സൂപ്പര്‍ പേസ് ജോടികളായ മുന്‍ പേസ് ഇതിഹാസമായ ശ്രീലങ്കയുടെ ലസിത് മലിങ്ക, നിലവില്‍ മുംബൈയുടെ കുന്തമുനയായ ഇന്ത്യന്‍ ഗ്രേറ്റ് ജസ്പ്രീത് ബുംറ എന്നിവരാണുള്ളത്. ഇലവനിലെ ഏക സ്പിന്നര്‍ മുംബൈയുടെയും സിഎസ്‌കെയുടെയും മുന്‍ താരമായ ഇന്ത്യന്‍ ഓഫ്‌സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങുമാണ്.

റായുഡു തിരഞ്ഞെടുത്ത സംയുക്ത 11

രോഹിത് ശര്‍മ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ് റെയ്‌ന, സൂര്യകുമാര്‍ യാദവ്, എംഎസ് ധോണി, കരെണ്‍ പൊള്ളാര്‍ഡ്, ഡ്വയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ലസിത് മലിങ്ക, ജസ്പ്രീത് ബുംറ. ഹര്‍ഭജന്‍ സിങ്.

ഇംപാക്ട് സബ്- അമ്പാട്ടി റായുഡു.

Story first published: Tuesday, March 18, 2025, 7:21 [IST]
Other articles published on Mar 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+