Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈ എത്തില്ല, ഫൈനല്‍ ആ ടീമുകള്‍ തമ്മില്‍!! ഉത്തപ്പയുടെ വമ്പന്‍ പ്രവചനം

ഐപിഎല്ലിന്റെ പ്ലേഓഫ് പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ ആരൊക്കെയാവും ഇത്തവണ കലാശപ്പോരില്‍ ഏറ്റുമട്ടുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ. അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം ഒരു തവണ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ്, ഇതുവരെ കിരീട ഭാഗ്യമുണ്ടായിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവരാണ് പ്ലേഓഫിലെ നാലു ടീമുകള്‍.

ഇവരില്‍ പഞ്ചാബ് ടോപ്പ് 2വില്‍ ഫിനിഷ് ചെയ്ത് ക്വാളിഫയര്‍ വണ്ണിലേക്കു യോഗ്യത നേടിക്കഴിഞ്ഞു. അവരുടെ എതിരാളികള്‍ ആര്‍സിബി, ജിടി എന്നിവയിലൊരു ടീമായിരിക്കും. എന്നാല്‍ നാലാമതുള്ള മുംബൈ ടീം എലിമിനേറ്ററിലാണ് കളിക്കുക. ജിയോസ്റ്റാറിനോടു സംസാരിക്കവെയാണ് അടുത്തയാഴ്ചത്തെ കിരീടപ്പോരില്‍ ആരൊക്കെയാവും ഏറ്റുമുട്ടുകയെന്നു ഉത്തപ്പ പ്രവചിച്ചത്.

UTHAPPA

ഫൈനലില്‍ ഈ ടീമുകള്‍

ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യന്‍സിനെയും 2022ലെ വിജയികളായ ഗുജറാത്ത്
ടൈറ്റന്‍സിനെയും തഴഞ്ഞ റോബിന്‍ ഉത്തപ്പ ഇത്തവണത്തെ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തത് പഞ്ചാബ് കിങ്‌സിനെയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെയുമാണ്.

ആര്‍സിബിയും പഞ്ചാബും തമ്മിലായിരിക്കും ഇത്തവണത്തെ ഐപിഎല്‍ ഫൈനലെന്ന ശക്തമായ തോന്നല്‍ എനിക്കുണ്ട്. ഇതു ഞാന്‍ സീസണിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. പഞ്ചാബും ആര്‍സിബിയും തമ്മിലായിരിക്കും ഫൈനലെന്നു ഞാന്‍ വിശ്വസിക്കുന്നു. അര്‍ഷ്ദീപ് സിങ് ഈ സീസണില്‍ ഇനിയും തന്റെ യഥാര്‍ഥ ഫോം പുറത്തെടുത്തിട്ടില്ല. അതു പഞ്ചാബിനു ശുഭസൂചനയാണ്. വരാനിരിക്കുന്ന നിര്‍ണായകമായ വലിട മല്‍സരങ്ങളില്‍ ഗംഭീര പ്രകടനങ്ങള്‍ തന്നെ പുറത്തെടുക്കുമെന്നാണ് ഇതിന്റെ അര്‍ഥമെന്നും ഉത്തപ്പ വ്യക്തമാക്കി.

ടൂര്‍ണമെന്റില്‍ ശരിയായ സമയത്തു തന്നെ നിങ്ങള്‍ക്കു നല്ലൊരു താളം ആവശ്യമാണ്. പ്ലേഓഫിലേക്കു പോവുമ്പോള്‍ നല്ല ആവേശമുണ്ടായിരിക്കുകയും വേണം. ആര്‍സിബി നല്ല രീതിയില്‍ മല്‍സരങ്ങള്‍ അവസാനിപ്പിക്കേണ്ടതു ആവശ്യമാണ്. 20 ഓവറുകളും കളിച്ച് മല്‍സരം ജയിക്കുന്ന നമുക്കറിയാവുന്ന ചേസ് മാസ്റ്ററായി വിരാട് കോലി മാറുകയും വേണം. അദ്ദേഹം അതു ചെയ്യുമ്പോള്‍ പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍ അതു എതിരാളികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യുമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

ആര്‍സിബിയുടെ ബൗളര്‍മാരും ഇനിയുള്ള മല്‍സരങ്ങളില്‍ മുന്നോട്ടു വരേണ്ടതു ആവശ്യമാണ്. ജോഷ് ഹേസല്‍വുഡ് ടീമിലേക്കു മടങ്ങിയെത്തിയതില്‍ ഞാന്‍ സന്തോഷവാനാണ്. അതു ഭുവനേശ്വര്‍ കുമാറിനെയും ബൗളിങില്‍ സഹായിക്കും.

യഷ് ദയാല്‍ ഡെത്ത് ഓവറുകളില്‍ മോശമല്ലാത്ത പ്രകടനമാണ് നടത്തുന്നത്. സുയാഷ് ശര്‍മ അവസാന കളിയില്‍ നിരാശപ്പെടുത്തി. എന്നാല്‍ അദ്ദേഹം തിരിച്ചെത്തിയാല്‍ സീസണിന്റെ തുടക്കത്തിലേതു പോലെ കൂടുതല്‍ അച്ചടക്കത്തോടെ ബൗള്‍ ചെയ്യണം. സുയാഷിനു കൂടുതല്‍ ഇംപാക്ടുണ്ടാ്ക്കാനും കഴിയും. ക്രുനാല്‍ പാണ്ഡ്യയും നന്നായിട്ടാണ് ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും ഉത്തപ്പ വിലയിരുത്തി.

SHREYAS IYER

ശ്രേയസിനു പ്രശംസ

പഞ്ചാബ് കിങ്‌സിനെ ഈ ഐപിഎല്ലില്‍ ഗംഭീരമായി നയിച്ചുകൊണ്ടിരിക്കുന്ന ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെ റേബിന്‍ ഉത്തപ്പ പ്രശംസിക്കുകയും ചെയ്്തു. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പഞ്ചാബ് ഇത്തവണ പ്ലേഓഫിലേക്കു യോഗ്യത നേടിയിരിക്കുന്നത്.

ശ്രേയസ് എല്ലായ്‌പ്പോഴും അദ്ഭുതപ്പെടുത്തുന്ന ക്യാപ്റ്റന്‍ തന്നെയാണ്. കെകെആറി അദ്ദേഹത്തിനു വേണ്ടത്ര പ്രശംസ ലഭിച്ചിട്ടില്ലെന്നു നിങ്ങള്‍ക്കു എപ്പോഴും തോന്നുകയും ചെയ്യും. ചരിത്രപരമായി വലിയ നേട്ടങ്ങളൊന്നും കൈവരിച്ചിട്ടില്ലാത്ത ഫ്രാഞ്ചൈസിയിലേക്കാണ് (പഞ്ചാബ്) അദ്ദേഹം ഇപ്പോള്‍ മാറിയിരിക്കുന്നത്. അവര്‍ക്കു വേണ്ടി വിജയിക്കാനും പോവുകയാണ്. അശ്രേയലിന്റെ ലീഡര്‍ഷിപ്പിനെയും വിശ്വാസത്തെയും കുറിച്ച് ഇതു ഒരുപാട് പറയുന്നതായും ഉത്തപ്പ ചൂണ്ടിക്കാട്ടി.

Story first published: Tuesday, May 27, 2025, 17:36 [IST]
Other articles published on May 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+