Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈയും സിഎസ്‌കെയും കെകെആറുമല്ല, ചാംപ്യന്‍മാരാവുക ആ ടീം!! പ്രവചിച്ച് ക്ലാര്‍ക്ക്

ഐപിഎല്ലിന്റെ 18ാം സീസണിലെ ചാംപ്യന്‍മാരെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ മൈക്കല്‍ ക്ലാര്‍ക്ക്. കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരൊന്നുമാവില്ല ഇത്തവണ കിരീടത്തില്‍ മുത്തമിടുകയെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

നിലവിലെ ചാംപ്യന്‍മാരായ കെകെആറും കരുത്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. 10 ഫ്രാഞ്ചൈലികള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം മേയ് അവസാനത്താടെയാണ്. കെകെആര്‍ തന്നെ കിരീടം നിലനിര്‍ക്കുമോ അല്ലെങ്കില്‍ പുതിയൊരു ചാംപ്യനെ ഈ സീസണില്‍ കാണാന്‍ സാധിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

MICHAEL CLARKE

കിരീടം ആ ടീമിന്

ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഐപിഎല്ലിന്റെ പുതിയ എഡിഷനിലെ വിജയികളെക്കുറിച്ച് മൈക്കല്‍ ക്ലാര്‍ക്ക് പ്രചവനം നടത്തിയിരിക്കുന്നത്. തന്റെ നാട്ടുകാരനും ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായിരിക്കും ഇത്തവണത്തെ ഐപിഎല്‍ കിരീടമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

ഐപിഎല്ലിലെ വിജയികളെ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ അല്‍പ്പം പക്ഷപാതപരമായി പെരുമാറാന്‍ സാധ്യതയുണ്ട്. ഇതു തീര്‍ച്ചയായും ഫേവറിറ്റസിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണ്. ഇത്തവണത്തെ ഐപിഎല്‍ ജേതാക്കളായി ഞാന്‍ തിരഞ്ഞെടുക്കുക പാറ്റ് കമ്മിന്‍സിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെയായിരിക്കുമെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

ബാറ്റിങ് നിര ശക്തം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ പ്രശംസിക്കാന്‍ മൈക്കല്‍ ക്ലാര്‍ക്ക് മറന്നില്ല. അതിശക്തമായ ബാറ്റിങ്‌നിര എസ്ആര്‍എച്ചിനെ വളരെയധികം അപകടകാരികളാക്കി മാറ്റുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ട്രാവിസ് ഹെഡും ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മയും ചേര്‍ന്നാണ് എസ്ആര്‍എച്ചിനായി ഓപ്പണ്‍ ചെയ്യുന്നത്.

ഇവരെക്കൂടാതെ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍, സൗത്താഫ്രിക്കയുടെ മിന്നും താരം ഹെന്‍ട്രിച്ച് ക്ലാസെന്‍, ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി തുടങ്ങിയ മികച്ച താരങ്ങളുടെ സാന്നിധ്യം എസ്ആര്‍എച്ചിന്റെ ബാറ്റിങ് ലൈനപ്പിനെ ശക്തമാക്കി മാറ്റുന്നു. ഈ സീസണിലാണ് ഇഷാന്‍ ടീമിനൊപ്പം ചേര്‍ന്നത്. അദ്ദേഹത്തിന്റെ വരവ് ഹൈദരാബാദ് ബാറ്റിങിനെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ സീസണിലൂടെയാണ് എസ്ആര്‍എച്ചിനൊപ്പം ഐപിഎല്‍ ക്യാപ്റ്റനായി കമ്മിന്‍സ് അരങ്ങേറിയത്. നായകനായുള്ള ആദ്യത്തെ സീസണില്‍ തന്നെ ടീമിനെ റണ്ണറപ്പാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിരുന്നു.

pat cummins

ഈ ടൂര്‍ണമെന്റില്‍ വിജയിക്കാനുള്ള ബാറ്റിങ് കരുത്ത് സണ്‍റൈസേഴ്‌സിനുണ്ട്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഏതു ടീമിനെയും വീഴ്ത്താനുള്ള പ്രഹരശേഷി എസ്ആര്‍എച്ചിന്റെ മുന്‍നിരയ്ക്കും മധ്യനിരയ്ക്കുമുണ്ട്. ക്യാപ്റ്റനായി പാറ്റിയുണ്ട് (പാറ്റ് കമ്മിന്‍സ്), ഒരുപാട് കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം പഠിച്ചിട്ടുണ്ടാവും.

ഈ വര്‍ഷം പാറ്റിയുടെ ക്യാപ്റ്റന്‍സി ഈ ഫോര്‍മാറ്റില്‍ ഇനിയും കൂടുതല്‍ മെച്ചപ്പെടുമെന്നും ഞാന്‍ കരുതുന്നു. ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നതിനൊപ്പം കളിയിലെ നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹം കൂടുതല്‍ മികച്ച തീരുമാനങ്ങളെടുക്കുകയും ചെയ്യുമെന്നും 43 കാരമായ ക്ലാര്‍ക്ക് വ്യക്തമാക്കി.

എസ്ആര്‍എച്ചിന്റെ ബാറ്റിങ് നിരയില്‍ തനിക്കു പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നു പറഞ്ഞ അദ്ദേഹം ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുകയെന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്നു ചൂണ്ടിക്കാട്ടി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ടീമിന്റെ ബൗളിങിനെക്കുറിച്ചു മാത്രമം സംശയമുളളൂ.

അവരുടെ ടീമിലെ ഫാസ്റ്റ് ബൗളര്‍ക്കു പരിക്കേറ്റാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും. ഡെത്ത് ഓവറില്‍ ടീമിന്റെ ബൗളിങ് വളരെ പ്രധാനമാണ്. കമ്മിന്‍സ് ഇതിന്റെ വലിയൊരു ഭാഗമാവുകയും ചെയ്യും. ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്്താല്‍ ഐപിഎല്‍ ട്രോഫിയും അവര്‍ കൈക്കലാക്കുമെന്നും ക്ലാര്‍ക്ക് വിശദമാക്കി.

Story first published: Thursday, March 20, 2025, 14:03 [IST]
Other articles published on Mar 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+