Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റെയ്‌നയെപ്പോലും കൈവിട്ടു, ഡ്രീം ടീം തിരഞ്ഞെടുത്ത് ധോണി! 4 ഇന്ത്യക്കാര്‍ മാത്രം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. മൂന്നാം റൗണ്ട് കടന്ന് പോരാട്ടം മുന്നോട്ട് പോകവെ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്ന ടീമുകളിലൊന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. നാല് മത്സരത്തില്‍ മൂന്നിലും തോറ്റ സിഎസ്‌കെ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. സിഎസ്‌കെയുടെ മോശം പ്രകടനത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കുന്നത് എംഎസ് ധോണിയാണ്. സിഎസ്‌കെ മുന്‍ നായകന് മികച്ച പ്രകടനത്തിലേക്ക് ഉയരാനാവുന്നില്ല.

ടീമിന്റെ ബാധ്യതയായി ധോണി മാറുകയാണെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. സിഎസ്‌കെ ആരാധകരില്‍ മിക്കവരും ധോണി വിരമിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നുമുണ്ട്. എന്നാല്‍ ഈ സീസണില്‍ വിരമിക്കാന്‍ പദ്ധതിയില്ലെന്ന് ധോണി വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ ഡ്രീം ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ധോണി. രോഹിത് ശര്‍മ, വിരാട് കോലി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരെയൊന്നും ധോണി പരിഗണിച്ചിട്ടില്ല.

നാല് ഇന്ത്യക്കാരെ മാത്രമാണ് ധോണി തന്റെ ഡ്രീം ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് കൗതുകം. ധോണി തിരഞ്ഞെടുത്ത ഡ്രീം ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന നാല് ഇന്ത്യക്കാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ടോപ് ഓഡറില്‍ സച്ചിനും സെവാഗും

എംഎസ് ധോണി തന്റെ ഡ്രീം ടീമിന്റെ ടോപ് ഓഡറിലേക്ക് പരിഗണിച്ചിരിക്കുന്നത് വീരേന്ദര്‍ സെവാഗിനേയും സച്ചിന്‍ ടെണ്ടുല്‍ക്കറിനേയും സൗരവ് ഗാംഗുലിയേയുമാണ്. ധോണി നായകനായി ഇന്ത്യക്ക് മൂന്ന് കിരീടങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം നായകനായിരിക്കെ സീനിയര്‍ താരങ്ങളായ സെവാഗിനേയും സച്ചിനേയും ഒരുമിച്ച് കളിപ്പിക്കുന്നതിനോട് താല്‍പര്യം കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ പല സീനിയേഴ്‌സിനും ധോണിയോട് അത്ര മികച്ച ബന്ധം ഉണ്ടായിരുന്നില്ല.

എന്നാല്‍ ധോണി തന്റെ ഡ്രീം ടീമിലേക്ക് സെവാഗിനെ ഓപ്പണറായി പരിഗണിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ധോണി നായകസ്ഥാനത്തേക്കെത്തിയ സെവാഗിനെ മറികടന്നാണ്. ഇതില്‍ ധോണിയോട് സെവാഗിന് അനിഷ്ടവുമുണ്ടായിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം സെവാഗ് ധോണിയെ വിമര്‍ശിക്കാറുമുണ്ട്. എന്നാല്‍ സെവാഗിന്റെ പ്രകടനത്തെ ധോണി ഇഷ്ടപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ അദ്ദേഹത്തെ തന്റെ സ്വപ്‌ന ടീമില്‍ ഉള്‍പ്പെടുത്തിയത്.

സച്ചിന്‍ ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ്. കളിച്ച മൈതാനങ്ങളിലെല്ലാം തന്റേതായ അടയാളപ്പെടുത്തല്‍ നടത്താന്‍ സച്ചിനായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ സച്ചിനെ ധോണി പരിഗണിച്ചതില്‍ അത്ഭുതമില്ല. സൗരവ് ഗാംഗുലിയെ ഉള്‍പ്പെടുത്തിയതും കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്. ഇന്ത്യയുടെ ഇതിഹാസ നായകന്മാരിലൊരാളാണ് ഗാംഗുലി. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഗാംഗുലി മികച്ച റെക്കോഡുകളോടെ പടിയിറങ്ങിയ താരങ്ങളിലൊരാളാണ്.

virender sehwag sourav ganguly

യുവരാജ് സിങ്ങിനും ഇടം

ഇടം കൈയന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായ യുവരാജ് സിങ്ങിനും ധോണി ഇടം നല്‍കിയിട്ടുണ്ട്. യുവി ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ്. എംഎസ് ധോണിക്ക് കീഴില്‍ 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ നേടിയപ്പോള്‍ യുവരാജിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. 2011ലെ ഏകദിന ലോകകപ്പിലെ താരമായിരുന്നു യുവരാജ്. എന്നാല്‍ ധോണിയുമായി അടുത്ത ബന്ധം യുവരാജിനില്ലായിരുന്നു. ധോണി അടുത്ത സുഹൃത്തല്ലെന്ന് പലവട്ടം യുവരാജ് പറഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ നായകസ്ഥാനം യുവരാജ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ധോണിയിലേക്ക് ക്യാപ്റ്റന്‍സി എത്തിയതില്‍ യുവരാജിനും അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം യുവരാജ് തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. പരിമിത ഓവറിലെ ഇന്ത്യയുടെ മാച്ച് വിന്നറായിരുന്നു യുവരാജ്. ധോണിയാണ് യുവരാജിന്റെ കരിയര്‍ തകര്‍ത്തതെന്ന ആരോപണം യുവിയുടെ പിതാവടക്കം നടത്തിയിട്ടുണ്ട്. എന്നാല്‍ ധോണി തന്റെ സ്വപ്‌ന ടീമില്‍ യുവരാജിനും ഇടം നല്‍കിയിരിക്കുകയാണ്. യുവി ഇന്ത്യയുടെ ഹീറോയാണെന്നാണ് ധോണി അഭിപ്രായപ്പെട്ടത്.

Story first published: Monday, April 7, 2025, 14:31 [IST]
Other articles published on Apr 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+