For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഹാര്‍ദിക്കും ബുംറയുമില്ല, സൂര്യ നയിക്കും; സിഎസ്‌കെയെ വീഴ്ത്താനുള്ള മുംബൈ 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ ആര്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനാവില്ല. എല്ലാ ടീമുകളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പല ടീമിന്റേയും നായകന്മാരടക്കം മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ പോരാട്ടം കടുക്കുമെന്നുറപ്പാണ്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാവും ഐപിഎല്‍ ആരംഭിക്കുക.

മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തമ്മിലുള്ള പോരാട്ടത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇത്തവണ തുടക്കത്തിലേ തന്നെ അവസാനമാവും. 23ന് വൈകീട്ട് നടക്കുന്ന പോരാട്ടത്തിലാണ് കരുത്തരായ മുംബൈയും സിഎസ്‌കെയും ഏറ്റുമുട്ടുക. ചെന്നൈയിലാണ് ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടം നടക്കുന്നത്. രണ്ട് ടീമുകള്‍ക്കും ജയം അഭിമാന പ്രശ്‌നമായതിനാല്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണ മുംബൈ ഇന്ത്യന്‍സിന് ആദ്യ മത്സരം എളുപ്പമാവില്ല.

പരിക്ക് മുംബൈക്ക് തലവേദനയായിട്ടുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ആദ്യ മത്സരത്തിനുണ്ടാവില്ലെന്നുറപ്പാണ്. അവസാന സീസണിലെ സസ്‌പെന്‍ഷനെ തുടര്‍ന്ന് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ആദ്യ മത്സരം നഷ്ടമാവുകയും ചെയ്യും. അങ്ങനെയാണെങ്കില്‍ സിഎസ്‌കെയ്‌ക്കെതിരേ മുംബൈയുടെ പ്ലേയിങ് 11 എങ്ങനെയാവും?. പരിശോധിക്കാം.

രോഹിത് ശര്‍മക്ക് പുതിയ പങ്കാളി

ഇത്തവണ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി പുതിയ താരമെത്തും. കഴിഞ്ഞ കുറച്ച് സീസണുകളിലായി രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്നാണ് മുംബൈക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത്. എന്നാല്‍ ഇഷാനെ മുംബൈ വിട്ടുകളഞ്ഞതിനാല്‍ പുതിയ ഓപ്പണറെ ടീം കണ്ടെത്തണം. വില്‍ ജാക്‌സിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരാനാണ് സാധ്യത. ഇംഗ്ലണ്ടുകാരനായ വില്‍ ജാക്‌സ് തല്ലിത്തകര്‍ക്കാന്‍ ശേഷിയുള്ള താരമാണ്. അന്താരാഷ്ട്ര ടി20യിലെ താരത്തിന്റെ പ്രകടനം മികച്ചതല്ല. എന്നാല്‍ ബിബിഎല്ലിലടക്കം വെടിക്കെട്ട് പ്രകടനത്തോടെ കസറാന്‍ വില്‍ ജാക്‌സനായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടില്‍ മുംബൈ വിശ്വസിച്ചേക്കും.

Take a Poll

തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), രാജ് അങ്കാദ് ബാവ

മൂന്നാം നമ്പറില്‍ തിലക് വര്‍മക്കാണ് അവസരം. ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ സമീപകാല പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് സെഞ്ച്വറിയടക്കം നേടി മിന്നിക്കാന്‍ തിലകിനായി. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ തിലക് വര്‍മയെ കളിപ്പിക്കാനാണ് സാധ്യത. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാവും സീറ്റ്. കഴിഞ്ഞ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിലക്ക് ലഭിച്ചിരുന്നു.

അതുകൊണ്ടുതന്നെ ആദ്യ മത്സരത്തില്‍ ഹാര്‍ദിക്കിന് കളിക്കാനാവില്ല. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിച്ചേക്കും. രോഹിത് ശര്‍മ വീണ്ടും നായകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായേക്കില്ല. അഞ്ചാം നമ്പറില്‍ രാജ് അങ്കാദ് ബാവയെ പരിഗണിച്ചേക്കും. ഓള്‍റൗണ്ടറായ താരത്തില്‍ നിന്ന് മുംബൈ വലിയ പ്രകടനം പ്രതീക്ഷിക്കുന്നു. യുവതാരങ്ങള്‍ക്ക് ആദ്യ മത്സരത്തില്‍ത്തന്നെ അവസരം നല്‍കാന്‍ മുംബൈ തയ്യാറായേക്കും.

will jacks

ഫിനിഷര്‍ റോളിലേക്ക് റോബിന്‍ മിന്‍സ്

യുവതാരമായ റോബിന്‍ മിന്‍സ് വമ്പനടികള്‍ക്കൊണ്ട് ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്ത താരമാണ്. ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ താരത്തിനായിട്ടില്ല. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരുന്ന താരത്തെ ഫിനിഷര്‍ റോളിലേക്ക് മുംബൈ കൊണ്ടുവന്നേക്കും. ഡെത്തോവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ താരത്തിനാവുമെന്ന് തന്നെ കരുതാം. ബൗളിങ് നിരയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് അവസരം ലഭിച്ചേക്കില്ല. ജസ്പ്രീത് ബുംറ പരിക്കിന്റെ പിടിയിലാണ്. മുംബൈക്കൊപ്പം ആദ്യ മത്സരത്തില്‍ താരം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.

അങ്ങനെ വന്നാല്‍ ട്രന്റ് ബോള്‍ട്ടിനും ദീപക് ചഹാറിനുമൊപ്പം റീസി ടോപ്ലി വന്നേക്കും. നാല് വിദേശ താരങ്ങളെ ആദ്യ മത്സരത്തില്‍ തന്നെ മുംബൈ കളിപ്പിച്ചേക്കും. സ്പിന്നര്‍മാരായി കരണ്‍ ശര്‍മയേയും മിച്ചല്‍ സാന്റ് നറേയും കളിപ്പിക്കും. ന്യൂസീലന്‍ഡ് നായകനായ സാന്റ്‌നര്‍ മികച്ച ഫോമിലാണ്. മുന്‍ സിഎസ്‌കെ താരം ഇത്തവണ മുംബൈയുടെ തുറുപ്പുചീട്ടായി മാറിയേക്കും.

മുംബൈ സാധ്യതാ 11

രോഹിത് ശര്‍മ, വില്‍ ജാക്‌സ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), രാജ് ബാവ, റോബിന്‍ മിന്‍സ്, ദീപക് ചഹാര്‍, ട്രന്റ് ബോള്‍ട്ട്, റീസി ടോപ്ലി, ട്രന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍

Story first published: Wednesday, March 12, 2025, 8:53 [IST]
Other articles published on Mar 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+