Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ധോണി ഉണ്ടാവില്ല, അശ്വിനും ഷമിയും വേണം, സിഎസ്‌കെയുടെ ലേല പദ്ധതികളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അവസാന സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ സിഎസ്‌കെയ്ക്ക് അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വലിയ വെല്ലുവിളിയാണ് സിഎസ്‌കെയ്ക്ക് മുന്നിലുള്ളത്. എംഎസ് ധോണി കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അങ്ങനെ വന്നാല്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

അടുത്ത സീസണില്‍ വലിയ പൊളിച്ചെഴുത്ത് സിഎസ്‌കെ നടത്തിയേക്കും. അഞ്ച് താരങ്ങളെ നിലനിര്‍ത്താന്‍ സാധിച്ചാല്‍ നായകന്‍ റുതുരാജ് ഗെയ്ക് വാദിനൊപ്പം ഡെവോണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, ശിവം ദുബെ, മതീഷ പതിരാന എന്നിവരെ സിഎസ്‌കെ നിലനിര്‍ത്താനാണ് സാധ്യത. പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാതെ കപ്പിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കില്ല. മെഗാ ലേലത്തിലെ സിഎസ്‌കെയുടെ പദ്ധതികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സ്പിന്‍ നിരയിലേക്ക് അശ്വിനെത്തും

രാജസ്ഥാന്‍ റോയല്‍സ് വിട്ട് ആര്‍ അശ്വിന്‍ സിഎസ്‌കെയിലേക്കെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ കൂട്ടുകെട്ട് വീണ്ടും സിഎസ്‌കെയില്‍ പ്രതീക്ഷിക്കാം. അശ്വിന്‍ ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് പുറത്തായിട്ട് നാളുകളേറെയായി.

കരിയറിന്റെ അവസാന സമയത്തിലൂടെ കടന്ന് പോകുന്ന അശ്വിനെ സിഎസ്‌കെ ഒപ്പം കൂട്ടാനാണ് സാധ്യത. ചെന്നൈയിലെ അശ്വിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. അതുകൊണ്ടുതന്നെ സിഎസ്‌കെയില്‍ കളിച്ച് വിരമിക്കാനുള്ള അവസരം അശ്വിന് സിഎസ്‌കെ നല്‍കിയേക്കും.

ഷമിയെ ഒപ്പം കൂട്ടിയേക്കും

ദീപക് ചഹാറിനെ ഉള്‍പ്പെടെ ഒഴിവാക്കി പേസ് നിരയില്‍ വലിയ പൊളിച്ചെഴുത്ത് നടത്താന്‍ സിഎസ്‌കെ പദ്ധതിയിടുന്നുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് സീനിയര്‍ പേസറായ മുഹമ്മദ് ഷമിയെ ഒഴിവാക്കുമെന്നാണ് വിവരം. ഷമി ഗുജറാത്ത് വിട്ടാല്‍ ടീമിലേക്കെത്തിക്കാന്‍ സിഎസ്‌കെ നീക്കം നടത്തിയേക്കും. സ്വിങ് പേസറായ ഷമി നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. ഷമി തിരിച്ചുവരവ് നടത്തുമ്പോള്‍ ഫോം എങ്ങനെയാവുമെന്ന സംശയമുണ്ട്. എന്നാല്‍ സീനിയര്‍ പേസറില്‍ വിശ്വാസം അര്‍പ്പിക്കാന്‍ സിഎസ്‌കെ തയ്യാറായേക്കും.

ധോണി ഉണ്ടായേക്കില്ല

എംഎസ് ധോണി വരുന്ന സീസണില്‍ക്കൂടി കളിക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മോചിതനാകാത്ത ധോണി കളിച്ചേക്കില്ലെന്ന സൂചനകളാണുള്ളത്. ധോണി ടീമിലില്ലെങ്കില്‍ സിഎസ്‌കെയ്ക്കത് വലിയ തിരിച്ചടിയായേക്കും. എന്നാല്‍ ടീമിന്റെ ഉപദേഷ്ടാവായി ധോണി ടീമിന്റെ ഭാഗമായി ഉണ്ടായേക്കും. റുതുരാജ് ഗെയ്ക് വാദ് എന്ന നായകന് പരിമിതികളേറെയാണ്. അതുകൊണ്ടുതന്നെ ധോണിയുടെ അഭാവത്തില്‍ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്.

r ashwin

കോണ്‍വേ കീപ്പറായേക്കും

വിദേശ വിക്കറ്റ് കീപ്പറായ ഡെവോണ്‍ കോണ്‍വേയെ സിഎസ്‌കെ ടീമില്‍ നിലനിര്‍ത്താനാണ് സാധ്യത. ന്യൂസീലന്‍ഡ് താരം മികച്ച പ്രകടനമാണ് സിഎസ്‌കെയ്ക്കായി നടത്തുന്നത്. താരത്തെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. കടന്നാക്രമിച്ച് കളിക്കുന്ന ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ് കോണ്‍വേ. ധോണിയുടെ വിടവ് വിക്കറ്റിന് പിന്നില്‍ നികത്തുക ആര്‍ക്കും എളുപ്പമല്ല. എന്നാല്‍ കോണ്‍വേയില്‍ ടീം വിശ്വാസം അര്‍പ്പിച്ചേക്കും.

ജിതേഷ് ശര്‍മയെ വിളിക്കുമോ?

സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെ ടീമിലേക്കെത്തിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെ സ്വന്തമാക്കാന്‍ സിഎസ്‌കെ നീക്കം നടത്തിയേക്കും. മധ്യനിരയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ജിതേഷിന് സാധിച്ചേക്കും. നിലവില്‍ പഞ്ചാബ് കിങ്‌സ് താരമാണ് ജിതേഷ് ശര്‍മ. താരത്തെ പഞ്ചാബ് നിലനിര്‍ത്തിയേക്കില്ല. അതുകൊണ്ടുതന്നെ സിഎസ്‌കെയ്ക്ക് താരത്തെ ഒപ്പം കൂട്ടാനുള്ള അവസരം ലഭിച്ചേക്കും.

Story first published: Thursday, September 26, 2024, 22:34 [IST]
Other articles published on Sep 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+