ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ നാളെ ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് നേരിടാന്‍ പോവുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ സീസണായതിനാല്‍ ഇത്തവണ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. എല്ലാ ടീമുകളിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ കപ്പ് എങ്ങോട്ട് പോകുമെന്നതാണ് കണ്ടറിയേണ്ടത്.
പല ടീമിന്റേയും പരിശീലകരും നായകന്മാരുമടക്കം മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സീസണ്‍ കൂടുതല്‍ ആവേശകരമാവുമെന്നുറപ്പാണ്. അവസാന സീസണില്‍ നിറം മങ്ങിയ മുംബൈ ഇന്ത്യന്‍സിനും സിഎസ്‌കെയ്ക്കുമെല്ലാം ഈ സീസണ്‍ അഭിമാന പ്രശ്‌നമാണ്. എന്ത് വിലകൊടുത്തും ഇവര്‍ക്ക് കപ്പിലേക്കെത്തേണ്ടതായുണ്ട്. ഇതിനോടകം പല പ്രമുഖരും ഈ സീസണിലെ വിജയികള്‍ ആരാവുമെന്ന് പ്രവചിച്ച് കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ആര്‍സിബിയുടെ ഹീറോയുമായിരുന്ന എബി ഡിവില്ലിയേഴ്‌സ് പ്ലേ ഓഫില്‍ ആരൊക്കെ എത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ്.
സിഎസ്‌കെ പ്ലേ ഓഫിനുണ്ടാവില്ല
ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് എംഎസ് ധോണിയുടെ സിഎസ്‌കെ ഇറങ്ങുന്നത്. റുതുരാജ് ഗെയ്ക് വാദ് നായകനായുള്ള സിഎസ്‌കെയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ടീമിലെ പ്രധാന താരങ്ങളെയെല്ലാം ഒപ്പം കൂട്ടിയാണ് ഇത്തവണത്തെ സിഎസ്‌കെയുടെ കുതിപ്പ്. ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്ന് ഉറപ്പിക്കാം. അതുകൊണ്ടുതന്നെ കപ്പ് നേടിക്കൊടുത്ത് ധോണിക്ക് യാത്രയയപ്പ് നല്‍കാനാവും സിഎസ്‌കെ ആഗ്രഹിക്കുക.
എന്നാല്‍ ഈ മോഹം നടക്കില്ലെന്നാണ് ഡിവില്ലിയേഴ്‌സ് വിലയിരുത്തുന്നത്. 'മുംബൈ ഇന്ത്യന്‍സ് ഇത്തവണ പ്ലേ ഓഫിലുണ്ടാവും. മികച്ച താരനിരയുള്ള ആര്‍സിബിയും ഇത്തവണ പ്ലേ ഓഫിലെത്തും. സംതുലിതമായ താരനിര ഇത്തവണ ആര്‍സിബിക്കുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലെത്താന്‍ വലിയ സാധ്യതയുള്ള ടീമാണ്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയും പ്ലേ ഓഫിലെത്താന്‍ സാധ്യതയുണ്ട്' എബി ഡിവില്ലിയേഴ്‌സ് പ്രവചിച്ചു.

കോലി ബാറ്റ്‌സ്മാന്‍മാരുടെ നായകന്‍
ഇത്തവണ ആര്‍സിബി രജത് പാട്ടീധാറിനെ നായകനാക്കിയാണ് ഇറങ്ങുന്നത്. വിരാട് കോലി വീണ്ടും ആര്‍സിബിയുടെ നായകനാവുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും രജത് പാട്ടീധാറിനെ നായകനായി പ്രഖ്യാപിക്കുകയായിരുന്നു. വിരാട് കോലിയുടെ വിശ്വസ്തനായ താരമാണ് രജത്. കോലിക്ക് കീഴില്‍ കളിച്ച് വളര്‍ന്ന താരം ബാറ്റുകൊണ്ടു വലിയ പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ളവനാണ്. ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം തെളിയിച്ചതുമാണ്.
എന്നാല്‍ കോലി ഔദ്യോഗികമായി ക്യാപ്റ്റനല്ലെങ്കിലും ബാറ്റ്‌സ്മാന്‍മാരുടെ നായകനായി ഇത്തവണയും മുന്നിലുണ്ടാവുമെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. 'ബാറ്റിങ് നിരയുടെ നായകനായി ഇത്തവണയും വിരാട് മുന്നിലുണ്ടാവണം. ബുദ്ധിപരമായി കളിച്ച് ടീമിനെ ബാറ്റിങ് തകര്‍ച്ചയിലേക്ക് പോവാതെ നോക്കേണ്ടത് കോലിയാണ്' എന്നാണ് ഡിവില്ലിയേഴ്‌സ് ഓര്‍മ്മിപ്പിക്കുന്നത്. ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ നിരയാണ് ആര്‍സിബിയുടേത്. അതുകൊണ്ടുതന്നെ കിരീട സാധ്യതയും സജീവമായുണ്ട്.
മുംബൈക്ക് കൂടുതല്‍ സാധ്യത
ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്ത് നില്‍ക്കുന്നത് ചെറിയ തലവേദനയാണ്. എന്നാല്‍ ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈ അതി ശക്തമായ നിരയാണെന്ന് പറയാം. ബൗളിങ് നിരയില്‍ ട്രന്റ് ബോള്‍ട്ടും ദീപക് ചഹാറും കുന്തമുനകളാവും. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും വളരെ പ്രധാനപ്പെട്ടതാണ്. ബുംറ തിരിച്ചെത്തുന്നതോടെ മുംബൈ അതി ശക്തരായി മാറും. സ്പിന്‍ നിരയില്‍ മിച്ചല്‍ സാന്റ് നറുണ്ട്. ഇത്തവണ ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈക്ക് ഈ നേട്ടത്തിലേക്ക് എത്താന്‍ സാധിക്കുമെന്ന് തന്നെ വിലയിരുത്താം. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ പ്രകടനം മുംബൈയുടെ കിരീടത്തിലേക്കുള്ള കുതിപ്പില്‍ വളരെ നിര്‍ണ്ണായകമായി മാറും.