For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ധോണി പോലും ചൂടായി!! അംപയറിങ് ഇത്ര ദുരന്തമോ? ഏറ്റവും വലിയ അബദ്ധങ്ങള്‍ ഇവ തന്നെ

ലോകം മുഴുവന്‍ ഒരുപോലെ ആസ്വദിക്കുന്ന ചുരുക്കം ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൊന്നാണ് ഐപിഎല്‍. രണ്ടു മാസത്തിലേറെ നീളുന്ന ടൂര്‍ണമെന്റായതിനാല്‍ തന്നെ ഒരുപാട് സംഭവ വികാസങ്ങള്‍ ഓരോ സീസണിലും നമുക്കു കാണാന്‍ സാധിക്കും. അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കു മാത്രമല്ല, വിവാദങ്ങള്‍ക്കും ടൂര്‍ണമെന്റില്‍ ഒട്ടും പഞ്ഞമുണ്ടാവില്ല.

ഇക്കൂട്ടത്തില്‍ അംപയര്‍മാരുടെ പിഴവ് കാരണം സംഭവിച്ചിട്ടുള്ള ഒരുപാട് വിവാദങ്ങള്‍ പല സീസണുകളിലായി നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. അംപയര്‍മാരുടെ ചില മോശം തീരുമാനങ്ങളെ കളിക്കളത്തില്‍ പല താരങ്ങളും ചോദ്യം ചെയ്തിട്ടുമുണ്ട്.

UMPIRE

സാക്ഷാല്‍ എംഎസ് ധോണി പോലും ഒരിക്കല്‍ സഹികെട്ട് അംപയര്‍മാരോടു ചൂടായിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ അംപയറിങ് പിഴവു കാരണം സംഭവിച്ചിട്ടുള്ള പ്രധാനപ്പെട്ട ആറു വിവാദങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

ചൂടായ ധോണി

2019ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള കളിക്കിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി അംപയര്‍മാരോടു പൊട്ടിത്തെറിച്ച സംഭവം ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോഴും മറന്നു കാണില്ല. സിഎസ്‌കെയ്ക്കു ജയിക്കാന്‍ മൂന്നു ബോളില്‍ എട്ടു റണ്‍സ് വേണമെന്ന വളരെ പിരിമുറുക്കമേറിയ സന്ദര്‍ഭത്തിലായിരുന്നു സംഭവം. റോയല്‍സ് താരമായ ബെന്‍ സ്‌റ്റോക്‌സ് ഒരു ഫുള്‍ ടോസാണ് എറിഞ്ഞത്.

ബോളിന്റെ ഉയരം കാരണം ആദ്യം അംപയര്‍ ഉല്ലാസ് ഗാന്ധെ ഇതു നോ ബോള്‍ വിളിക്കുകയായിരുന്നു. പക്ഷെ ലെംഗ് അംപയറായ ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡ് ഇതു തള്ളുകയും നോ ബോളല്ലെന്നു വിധിക്കുകയുമായിരുന്നു. ബൗണ്ടറി ലൈനിന് അരികില്‍ ഇതു കണ്ട് ക്ഷുഭിതനായ ധോണി ഗ്രൗണ്ടിലേക്കു അതിക്രമിച്ചു കടക്കുകയും പിച്ചിലെത്തി അംപയര്‍മാരോടു വാദിക്കുകയും ചെയ്തു.

റീപ്ലേയില്‍ അതു നോ ബോളന്നു കാണിച്ചെങ്കിലും അല്ലെന്ന അംപയറുടെ തീരുമാനം നിലനില്‍ക്കുകയും ചെയ്തു. പക്ഷെ ഈ തീരുമാനം ചെന്നൈയ്ക്കു തിരിച്ചടിയായില്ല. അവസാന ബോളില്‍ സിക്സര്‍ പായിച്ച് മിച്ചെല്‍ സാന്റ്‌നര്‍ ടീമിനു ത്രില്ലിങ് വിജയം സമ്മാനിച്ചു.

മലിങ്കയുടെ നോ ബോള്‍

2019ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കളിയില്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ലസിത് മലിങ്കയുടെ നോ ബോളും വലിയ വിവാദങ്ങള്‍ക്കു തിരി കൊളുത്തി. റണ്‍ചേസില്‍ ആര്‍സിബിക്കു അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴു റണ്‍സാണ്. മലിങ്ക വളരെ തന്ത്രപരമായി ഓവര്‍സ്‌റ്റെപ്പ് ചെയ്ത് ഒരു നോ ബോള്‍ എറിയകും ചെയ്തു. പക്ഷെ അംപയര്‍ എസ് രവിക്കു ഈ നിയമലംഘനം കണ്ടു പിഠിക്കാനായില്ല.

ഈ ബോള്‍ നേരിട്ട ശിവം ദുബെയ്ക്കു റണ്ണൊന്നുമെടുക്കാനായില്ല. കളിയില്‍ ആര്‍സിബി തോല്‍ക്കുകയും ചെയ്തു. മല്‍സരശേഷം ക്യാപ്റ്റന്‍ വിരാട് കോലി അംപയറിങ് പിഴവിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. ഐപിഎല്‍ ലെവലിലാണ് നമ്മള്‍ കളിക്കുന്നത്. അല്ലാതെ ക്ലബ് ക്രിക്കറ്റിലല്ല, അംപയര്‍മാര്‍ കണ്ണ് തുറന്നു വയ്ക്കണമെന്നായിരുന്നു കോലി തുറന്നടിച്ചത്.

റണ്‍ ഷോര്‍ട്ട് പിഴവ്

2020ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സു പഞ്ചാബ് കിങ്‌സും തമ്മിലുള്ള കളിയിലും വലുയൊരു അംപയറിങ് പിഴവ് സംഭവിച്ചു. അംപയിങ് പിഴവ് കാരണം ഒരു റണ്‍സ് കുറച്ചേ അനുവദിക്കപ്പെട്ടുൂ. പഞ്ചാബ് ടീമിനാണ് ഇതു വിനായത്. ഒടുവില്‍ ഈ മല്‍സരം ടൈയില്‍ കലാശിക്കുകയും തടര്‍ന്നു സൂപ്പര്‍ ഓവറില്‍ ഡിസി ജയിക്കുകയും ചെയ്തു. വെറു രണ്ടു റണ്‍സ് മാത്രമേ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് നേടിയുള്ളൂ. ഡിസി ഇതു അനായാസം മറികടന്നു.

നിശ്ചിത 20 ഓവറില്‍ തന്നെ പഞ്ചാബ് കളിയില്‍ ജയിക്കേണ്ടതായിരുന്നു. പക്ഷെ മറുനാടന്‍ മലയാളി കൂടിയായ അംപയര്‍ നിതിന്‍ മേനോന്റെ പിഴവ് അവരെ ചതിച്ചു. പഞ്ചാബ് താരങ്ങളായ മായങ്ക് അഗര്‍വാളും ക്രിസ് ജോര്‍ഡനും രണ്ടു റണ്‍സ് ഓടി പൂര്‍ത്തിയാക്കിയെങ്കിലും അംപയര്‍ ഒരു റണ്‍സ് മാത്രമേ അനുവദിച്ചുള്ളൂ.

പക്ഷെ ജോര്‍ഡന്റെ ബാറ്റ് രണ്ടു തവണയും ക്രീസിനപ്പുറം കടന്നിരുന്നതായി റീപ്ലേയില്‍ വ്യക്തമായിരുന്നെങ്കിലും അംപയര്‍ ഇതു തള്ളുകയായിരുന്നു. ഇതോടെ ഒരു റണ്‍സുമായി പഞ്ചാബിനു തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു. ഈ പിഴവിനു പിന്നാലെ അംപയര്‍ നിതിന്‍ വിവാദ താരമായി മാറുരയും ചെയ്തു. വലിയ വിമര്‍ശനങ്ങളാണ് പഞ്ചാബ് ആരാധകരില്‍ നിന്നും അദ്ദേഹം നേരിട്ടത്.

ഡിആര്‍എസ് പിഴവ്

2021ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള കളിയിലെ ഡിആര്‍എസ് വിവാദവും ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ആര്‍സിബി താരം ദേവ്ദത്ത് പടിക്കലിനെതിരായ വിക്കറ്റിനു പിന്നിലെ ക്യാച്ച് അപ്പീല്‍ ഓണ്‍ഫീല്‍ഡ് അംപയര്‍ തള്ളിയതോടെ പഞ്ചാബ് ടീം റിവ്യു എടുക്കുകയായിരുന്നു.

UMPIRE

റീപ്ലേയില്‍ ദേവ്ദത്തിന്റെ ബാറ്റില്‍ എഡ്ജുണ്ടായിരുന്നതായി അള്‍ട്രാ എഡ്ജില്‍ കാണിച്ചെങ്കിലും നോട്ടൗട്ടെന്ന ഓണ്‍ഫീല്‍ഡ് അംപയര്‍ കെ ശ്രീനിവാസന്റെ തീരുമാനം തേര്‍ഡ് അംപയറും മലയാളി അംപയറുമായ കെഎന്‍ അനന്തപത്മനാഭന്‍ ശരിവയ്ക്കുകയും ചെയ്തു. തേര്‍ഡ്
അംപയറുടെ ഈ വിചിത്ര തീരുമാനം ക്രിക്കറ്റ് വിദഗ്ധരെയും കാണികളെയുമെല്ലാം ഒരുപോലെ അമ്പരിപ്പിക്കുകയും ചെയ്തു.

ഈ തീരുാനം പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെയും ക്ഷുഭിതനാക്കിയിയിരുന്നു. ഗ്രൗണ്ടില്‍ വച്ച് ഇതിനെതിരേ അംപയര്‍മാരുമായി അദ്ദേഹം ഏറെ സമയം വാദിക്കുകയും ചെയ്തിരുന്നു. കളിയില്‍ പഞ്ചാബ് അഞ്ചു റണ്‍സിനു തോല്‍ക്കുകയും ചെയ്തു.

റിഷഭ് പന്തിന്റെ ഭീഷണി

2022ലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് - രാജസ്ഥാന്‍ റോയല്‍സ് മല്‍സരവും വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. കളിയില്‍ ഡിസി താരം റോവ്മന്‍ പവെല്‍ ചില വമ്പന്‍ സിക്‌സറുകളടിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഒരു ഫുള്‍ ടോസുമുണ്ടായിരുന്നു. ബോളിന്റെ ഉയരം കാരണം അതു നോ ബോള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡിസി നായകന്‍ റിഷഭ് പന്ത്.

പക്ഷെ ഓണ്‍ഫീല്‍ഡ് അംപയര്‍മാരായ നിതിന്‍ മേനോനും നിഖില്‍ പട്‌വര്‍ധനും നോബോള്‍ വിധിച്ചതുമില്ല. ഇതു ബൗണ്ടറി ലൈനിന് അടുത്തിരുന്ന് കളി കണ്ട റിഷഭിനെ ശരിക്കും ക്ഷുഭിതനാക്കി. ബാറ്റിങ് മതിയാക്കി തിരികെ വരാന്‍ പവെലിനോടും കുല്‍ദീപ് യാദവിനോടും ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ അല്‍പ്പസമയം കളി തടസ്സപ്പെടുകയും ചെയ്തു. പിന്നീട് മല്‍സരം പുനരാരംഭിച്ചപ്പോള്‍ ഡിസി പരാജയവും ഏറ്റുവാങ്ങി.

Story first published: Thursday, March 20, 2025, 18:16 [IST]
Other articles published on Mar 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+