Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആര്‍ച്ചറില്ല, പകരം പുതിയ വജ്രായുധം!! ലങ്കന്‍ താരവും ഔട്ട്; റോയല്‍സ് ബെസ്റ്റ് 11

ഐപിഎല്ലിന്റെ 18ാം സീസണിലെ അവസാന രണ്ടു അങ്കങ്ങള്‍ക്കായി കച്ചമുറുക്കുകയാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാര്‍ കൂടിയായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ഞായറാഴ്ച ഹോംഗ്രൗണ്ടായ ജയ്പൂരില്‍ പഞ്ചാബ് കിങ്‌സുമായും ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടുമാണ് റോയല്‍സിന്റെ ഇനിയുള്ള മല്‍സരങ്ങള്‍. ഇവയില്‍ ആധികാരികമായി തന്നെ ജയിച്ചുകൊണ്ട് ഈ സീസണ്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് റോയല്‍സിനുള്ളത്.

പക്ഷെ അവര്‍ക്കു ഇതു അത്ര എളുപ്പമായിരിക്കില്ല. കാരണം പേസ് ബൗളിങിലെ കുന്തമുനയായ ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇനിയുള്ള മല്‍സരങ്ങളില്‍ കളിക്കില്ലെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. കൂടാതെ ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണയും ഇനി കളിക്കുമോയെന്നതു സംശയമാണ്. ആര്‍ച്ചറും തീക്ഷണയുമില്ലെങ്കില്‍ പഞ്ചാബിനെതിരായ അടുത്ത കളിയില്‍ റോയല്‍സിന്റെ പ്ലെയിങ് 11 എങ്ങനെയാവുമെന്നു നോക്കാം.

SANJU VAIBHAV

ടോപ്പ് ഫോറില്‍ ആരെല്ലാം

രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ്പ് ഫോറില്‍ ഇനിയുള്ള രണ്ടു മല്‍സരങ്ങളിലും മാറ്റം പ്രതീക്ഷിക്കാം. അവസാനത്തെ മല്‍സരങ്ങളില്‍ കണ്ട ടീമിനെയാവില്ല ഇനിയുള്ള കളിയില്‍ നമ്മള്‍ കാണുക. നായകന്‍ സഞ്ജു സാംസണ്‍ പൂര്‍ണ ഫിറ്റന്‌സ് വീണെടുത്ത് ടീമിലേക്കു മടങ്ങിവന്നെങ്കിലും പഴയ പൊസിഷനായ ഓപ്പണിങില്‍ ഇനി കളിക്കില്ല.

കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുടെ വരവ് കാരമാണ് അദ്ദേഹം ഈ റോള്‍ വിട്ടുകൊടുക്കുന്നത്. ഒരു സെഞ്ച്വറിയടക്കം നേടി ഗംഭീര ഫോമിലാണ് 14 കാരനായ വൈഭവ്. അതിനാല്‍ ശേഷിച്ച രണ്ടു കളിയില്‍ കൂടി ഇടംകൈയന്‍ ബാറ്റര്‍ക്കു കഴിവ് തെളിയിക്കാനുള്ള അവസരം റോയല്‍സ് ഉറപ്പായും നല്‍കും. വൈഭവും യശസ്വി ജയ്‌സ്വാളും തന്നെ ഓപ്പണിങില്‍ തുടരന്നും കളിക്കും.

ഈ ജോടിയെ വേര്‍പിരിക്കാതെ സഞ്ജു തന്റെ പഴയ ബാറ്റിങ് പൊസിഷനായ മൂന്നിലേക്കു മടങ്ങിപ്പോവുകയും ചെയ്തു. കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹത്തിന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷനും ഇതായിരുന്നു. ടീ വിട്ട ജോസ് ബട്‌ലര്‍ക്കു പകരമാണ് ഈ സീസണില്‍ സഞ്ജു ഓപ്പണിങ് ഏറ്റെുത്തത്. എന്നാല്‍ ഇപ്പോള്‍ ബട്‌ലറുടെ പിന്‍ഗാമിയായി വൈഭവിനെ റോയല്‍സിനു ലഭിച്ചു കഴിഞ്ഞു. അതിനാല്‍ സഞ്ജുവിനു മൂന്നിലേക്കു തിരികെ വരികയും ചെയ്യാം.

നാലാം നമ്പറില്‍ വൈസ് ക്യാപ്റ്റനും ഇന്ത്യന്‍ യുവ ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗാണ് കളിക്കുക. ഈ സീസണില്‍ സഞ്ജുവിന്റെ അഭാവത്തില്‍ ഭൂരിഭാഗം കളിയിലും റോയല്‍സിനം നയിച്ചത് പരാഗാണ്. എന്നാല്‍ ക്യാപ്റ്റനായി സഞ്ജു മടങ്ങിയെത്തുന്നതിനാല്‍ ഇനിയുളള രണ്ടു കളിയിലും പരാഗിനു സ്വന്തം ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.

മധ്യനിര, ബൗളിങ്

അഞ്ചാം നമ്പറില്‍ ധ്രുവ് ജുറേലാണ് മുന്‍ മല്‍സരങ്ങളില്‍ കളിച്ചതെങ്കിലും മോശം പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിനു പകരം പുതുതായി ടീമിലെത്തിയ സൗത്താഫ്രിക്കയുടെ ഇടംകൈയന്‍ വെടിക്കെട്ട് താരം ലുവാന്‍ ഡ്രെ പ്രെട്ടോറിയസിനെ രാജസ്ഥാന്‍ റോയല്‍സിനു പരീക്ഷിക്കാം. അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ സാധിക്കുന്ന ബാറ്ററാണ് 19കാരനായ പ്രെട്ടോറിയസ്.

JOFRA ARCHER

ഇതു മല്‍സരങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാനും റണ്‍ചേസിലുമെല്ലാം റോയല്‍സിനെ സഹായിക്കുകയും ചെയ്യും. ആറാമനായി ഷിംറോണ്‍ ഹെറ്റ്‌മെയറെ മാറ്റി മറ്റൊരു അഗ്രസീവ് ബാറ്ററായ ശുഭം ദുബെയെയും അവര്‍ക്കു കളിപ്പിക്കാം. ഏഴാം നമ്പറില്‍ ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് കളിക്കേണത്.

മഹീഷ് തീക്ഷണയുടെ അഭാവത്തില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുമാര്‍ കാര്‍ത്തികേയയെ ഇനിയുള്ള മല്‍സരങ്ങളില്‍ റോയല്‍സിനു പരീക്ഷിക്കാം. ജോഫ്ര ആര്‍ച്ചറുടെ അഭാവത്തില്‍ പുതിയ വജ്രായുധത്തെയാവും റോയല്‍സ് കൊണ്ടുവരിക.

സൗത്താഫ്രിക്കയുടെ യുവ പേസര്‍ ക്വെന മഫാക്കയാണിത്. അതിവേഗം പന്തെറിയുന്നതിനൊപ്പം ബോള്‍ നന്നായി സ്വിങ് ചെയ്യിക്കാനും സാധിക്കുന്നയാളാണ് അദ്ദേഹം. 32 ടി20കളില്‍ നിന്നും 36 വിക്കറ്റുകള്‍ മഫാക്ക നേടിയിട്ടുണ്ട്. പേസ് നിരയിലെ മറ്റൊരാള്‍ പകക്കാരനായി പുതുതായി ടീമിലേക്കു വന്ന സൗത്താഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ലിനൊപ്പമുണ്ടായിരുന്ന താരം കൂടിയാണ് അദ്ദേഹം. ടീമിലെ മൂന്നാമത്തെ പേസര്‍ ഇന്ത്യന്‍ താരം കൂടിയായ ആകാശ് മധ്വാളാണ്.

രാജസ്ഥാന്‍ റോയല്‍സ് 11

വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്, ശുഭം ദുബെ, വനിന്ദു ഹസരംഗ, കുമാര്‍ കാര്‍ത്തികേയ, ക്വെന മഫാക്ക, നാന്ദ്രെ ബര്‍ഗര്‍, ആകാശ് മധ്വാള്‍.

Story first published: Thursday, May 15, 2025, 17:24 [IST]
Other articles published on May 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+