For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അന്ന് അവന്‍ കഴിച്ചത് മാഗി, ഇന്നോ? ഹാര്‍ദിക്കിന്റെ വളര്‍ച്ചയെക്കുറിച്ച് നിത അംബാനി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിശ്വസ്തനായ പേസ് ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. ഇന്ത്യക്ക് മാത്രമല്ല ഐപിഎല്ലിലും വലിയ താരമൂല്യം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് ഹാര്‍ദിക്. മുംബൈയിലൂടെ വളര്‍ന്ന ഹാര്‍ദിക് ടീം വിട്ട് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോയിരുന്നു. അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിച്ച ഹാര്‍ദിക് രണ്ട് സീസണുകള്‍ക്ക് ശേഷം മുംബൈയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ഇത്തവണ മുംബൈയുടെ നായകനായാണ് ഹാര്‍ദിക് തിരിച്ചെത്തിയത്. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന ഹാര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും ഇന്ന് വലിയ താരമൂല്യമുള്ളവരാണ്. സാമ്പത്തികമായും വളരെയധികം മുന്നോട്ട് പോകാന്‍ ഇവര്‍ക്കായിട്ടുണ്ട്. ഇപ്പോഴിതാ ഹാര്‍ദിക് പാണ്ഡ്യയേയും ക്രുണാല്‍ പാണ്ഡ്യയേയും കണ്ടുമുട്ടിയ സംഭവത്തെക്കുറിച്ചും അവര്‍ മുംബൈ ഇന്ത്യന്‍സിലേക്ക് വന്നതിനെക്കുറിച്ചും വെളിപ്പെടുത്തുകയാണ് മുംബൈ ഇന്ത്യന്‍സ് ഉടമയായ നിത അംബാനി.

ഹാര്‍ദിക്കിനെ കണ്ടെത്തിയത് എങ്ങനെ?

മുംബൈ ഇന്ത്യന്‍സ് ടീമിന്റെ പദ്ധതിയിലെ മാറ്റങ്ങളാണ് ഹാര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും ടീമിലേക്കെത്താന്‍ കാരണം. അന്ന് മുംബൈ ടീം ചില സുപ്രധാന മാറ്റങ്ങള്‍ ടീമില്‍ വരുത്താന്‍ തീരുമാനിച്ചു. യുവ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുകയെന്നതാണ് അന്ന് ടീം മാനേജ്‌മെന്റെടുത്ത പ്രധാനപ്പെട്ട തീരുമാനം. ഇതിന്റെ ഭാഗമായാണ് ഹാര്‍ദിക് പാണ്ഡ്യയേയും ക്രുണാല്‍ പാണ്ഡ്യയേയും ടീമിലേക്ക് എത്തിച്ചതെന്നാണ് നിത അംബാനി പറയുന്നത്.

'ഐപിഎല്ലില്‍ ടീമുകള്‍ക്ക് കൃത്യമായ ബഡ്ജറ്റ് ഉണ്ടാവും. എല്ലാ ടീമുകള്‍ക്കും തുല്യമായ തുകയാണ് ആകെ ചിലവാക്കാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രതിഭകളെ കണ്ടെത്താന്‍ പുതിയ വഴികള്‍ ഞങ്ങള്‍ ആലോചിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ യുവതാരങ്ങളെ കൊണ്ടുവരാനായിരുന്നു പദ്ധതി. ഞാനുള്‍പ്പെടുന്ന ഞങ്ങളുടെ ടീം രഞ്ജി ട്രോഫി ഉള്‍പ്പെടെ കൂടുതല്‍ ആഭ്യന്തര മത്സരങ്ങള്‍ കാണാന്‍ തുടങ്ങി. ഒരു ദിവസം ഞങ്ങളുടെ ടീം കണ്ടെത്തിയ സഹോദരങ്ങളാണ് ഹാര്‍ദിക്കും ക്രുണാലും' നിത അംബാനി പറഞ്ഞു.

hardik pandya jasprit bumrah

അവര്‍ കഴിച്ചിരുന്നത് മാഗി മാത്രം

സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരായിരുന്നു ഹാര്‍ദിക് പാണ്ഡ്യയും ക്രുണാലും. എന്നാല്‍ രണ്ട് പേരും മുംബൈയിലേക്കെത്തിയതോടെയാണ് തലവര മാറിയത്. ഇന്ന് കോടികളുടെ ആസ്തി ഇവര്‍ക്കുണ്ട്. ഇരുവരേയും കണ്ടെത്തുമ്പോള്‍ രണ്ട് പേരും ഏറെ നാളുകളായി കഴിച്ചിരുന്നത് മാഗി മാത്രമായിരുന്നുവെന്നാണ് നിത അംബാനി പറയുന്നത്. 'രണ്ട് പ്രതിഭാശാലികളായ യുവതാരങ്ങളെ കണ്ടപ്പോള്‍ അവരോട് ഞാന്‍ സംസാരിച്ചിരുന്നു.

അവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി മാഗി മാത്രമാണ് കഴിച്ചിരുന്നത്. അതിന് കാരണം അവരുടെ കൈയില്‍ പൈസയില്ലാത്തതായിരുന്നു. എന്നാല്‍ വലിയ നിലയിലേക്കെത്തണമെന്ന ആഗ്രഹവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ഇവര്‍ക്കുണ്ടായിരുന്നു. അന്ന് അവനെ ചെറിയ പൈസക്കാണ് ടീമിലെത്തിച്ചത്. എന്നാല്‍ ഇന്നവന്‍ ടീമിന്റെ നായകനാണ്' നിത അംബാനി പറഞ്ഞു. മുംബൈ വിട്ട് പോയ ശേഷവും ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുകയായിരുന്നു. മുംബൈ ടീം വലിയ ഭാവിയാണ് ഹാര്‍ദിക്കില്‍ കാണുന്നത്.

ഇത്തവണ മുംബൈ കരുത്തുറ്റ നിര

മുംബൈ ഇന്ത്യന്‍സ് ഇത്തവണ കരുത്തുറ്റ താരനിരയോടെയാണ് ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുമ്പോള്‍ ഒപ്പം കരുത്ത് പകര്‍ന്ന് തിലക് വര്‍മയും രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവുമെല്ലാം ബാറ്റിങ് നിരയിലുണ്ട്. ബൗളിങ് നിരയില്‍ മുംബൈക്ക് അല്‍പ്പം ദൗര്‍ബല്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ മുംബൈക്ക് സാധിച്ചിരിക്കുകയാണ്.

ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട് എന്നിവരെല്ലാം ഉള്‍പ്പെടുന്ന കരുത്തുറ്റ ബൗളിങ് നിരയാണ് മുംബൈക്കുള്ളത്. സ്പിന്‍ നിരയുടെ കരുത്തില്‍ മുംബൈ അല്‍പ്പം പിന്നിലാണ്. എന്നാല്‍ ഏറെക്കുറെ സംതുലിതമാണ് ടീമെന്ന് പറയാം.

Story first published: Monday, February 17, 2025, 16:36 [IST]
Other articles published on Feb 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+