For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വീണ്ടും വരുന്നു ടി20 പൂരം!! തുടങ്ങുന്ന തിയ്യതി പുറത്ത്, ഫൈനല്‍ വേദിയും ഉറപ്പിച്ചു

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ പൂരത്തിന്റെ പുതിയ സീസണ്‍ അണിയറയില്‍ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന സീസണ്‍ എപ്പോഴായിരിക്കും തുടങ്ങുകയെന്നതിനെക്കുറിച്ച് നിര്‍ണായക വിവരം പുറത്തു വന്നിരിക്കുകയാണ്. പുതിയ സീസണ്‍ ആരംഭിക്കുന്ന തിയ്യതി മാത്രല്ല ഉദ്ഘാടന മല്‍സരം, ഫൈനല്‍ എന്നിവയുടെ വേദിയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നു കഴിഞ്ഞു.

മുംബൈയില്‍ നടന്ന പ്രത്യേക ജനറല്‍ യോഗത്തിനു ശേഷം ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മാര്‍ച്ച് 23നായിരിക്കും പുതിയ സീസണ്‍ ആരംഭിക്കുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

എന്നാല്‍ ഇതു ചിലപ്പോള്‍ ഇതു 21നു ആവാനും സാധ്യതയുണ്ട്. കാരണം വെള്ളിയാഴ്ചയാണ് മേയ് 21. ബ്രോഡ്കാസ്റ്റര്‍മാര്‍ ആവശ്യപ്പെട്ടാല്‍ ഈ തിയ്യതിക്കു തന്നെ ടൂര്‍ണമെന്റ് ആരംഭിച്ചേക്കും. കാരണം 21നു ഐപിഎല്‍ തുടങ്ങിയാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടു ഡബിള്‍ ഹെഡ്ഡറുകള്‍ വീതം നടത്താമെന്ന ഓപ്ഷനുണ്ട്.

KKR

അതേസമയം, ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരിക്കുമെന്നു ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ അംഗമായ അവിഷേക് ഡാല്‍മിയ വണ്‍ഇന്ത്യയോടു പറഞ്ഞു. ക്വാളിയര്‍ 1, എലിമിനേറ്റര്‍ എന്നിവ ഹൈദരാബാദിലും രണ്ടാം ക്വാളിഫയറും ഫൈനലും മേയ് 25ന് ഈഡന്‍ ഗാര്‍ഡന്‍സിലും നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ സീസണുകളിലേതു പോലെ ഹോം, എവേ രീതിയില്‍ തന്നെയായിരിക്കും ഇത്തവണത്തെയും ടൂര്‍ണമെന്റ്. 66 ദിവസം നീണ്ടുനില്‍ക്കുന്നതാണ് വരാനിരിക്കുന്ന ഐപിഎല്‍. മേയ് 25നായിരിക്കും ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം.

മാര്‍ച്ച് ഒമ്പതിനാണ് ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ നടക്കാനിരിക്കുന്നത്. മാര്‍ച്ച് 21ന് ഐപിഎല്‍ തുടങ്ങുകയാണെങ്കില്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരുന്നതിനായി കളിക്കാര്‍ക്ക് കുറഞ്ഞത് 10 ദിവസമെങ്കിലും ബ്രേക്ക് ലഭിക്കുകയും ചെയ്യും.

ഡബ്ല്യുപിഎല്‍ എന്നു മുതല്‍ ?

ഐപിഎല്‍ മാതൃകയിലുള്ള വനിതാ പ്രീമിയര്‍ ലീഗിന്റെ (WPL) പുതിയ സീസണ്‍ എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കാരവന്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിന്റെ വേദികളായി ബെംഗളൂരു, ലഖ്‌നൗ, മുംബൈ, വഡോദര എന്നിവയാണ് പരിഗണനയിലുള്ളത്. ഇവയില്‍ രണ്ടു വേദികളില്‍ ഐപിഎല്ലുമുണ്ട്.

ഐപിഎല്ലിന്റെ 18ാം സീസണുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയെങ്കിലും ഡബ്ല്യുപിഎല്ലിനെക്കുറിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയ്ക്കു വ്യക്തയില്ലായിരുന്നു. ഉചിതമായ സമയത്തു തന്നെ ടൂര്‍ണമെന്റിന്റെ മല്‍സരക്രമം പ്രഖ്യാപിക്കുമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്.

ഫെബ്രുവരി ആദ്യവാരം ഐപിഎല്‍ തുടങ്ങുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി ഒമ്പതിന് ടൂര്‍ണമെന്റ് തുടങ്ങി മാര്‍ച്ച് രണ്ടിനു ഫൈനല്‍ നടക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്ലിനുളള പിച്ചുകള്‍ തയ്യാറാക്കുന്നതിനായി ഇതു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കു കൂടുതല്‍ സമയവും നല്‍കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Story first published: Sunday, January 12, 2025, 21:21 [IST]
Other articles published on Jan 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+