Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: നെഹ്‌റ പടിയിറങ്ങുന്നു, ഗുജറാത്തിനെ കളി പഠിപ്പിക്കാന്‍ യുവി! പ്രഖ്യാപനം ഉടന്‍?

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025ലെ സീസണ്‍ ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം അഴിച്ചുപണിയിലേക്ക് നീങ്ങുകയാണ്. മെഗാ ലേലം നടക്കുന്നതിന് മുമ്പ് തന്നെ പരിശീലകരിലും ക്യാപ്റ്റന്മാരിലുമെല്ലാം ടീമുകള്‍ മാറ്റം വരുത്തുന്നുണ്ട്. ഇതിനോടകം ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകസ്ഥാനത്ത് നിന്ന് റിക്കി പോണ്ടിങ്ങിനെ മാറ്റിയിട്ടുണ്ട്. മറ്റ് ചില ടീമുകളും പരിശീലകന്മാരെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകസ്ഥാനം ആശിഷ് നെഹ്‌റ ഒഴിയാന്‍ പോവുകയാണെന്നാണ് വിവരം.

അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കപ്പിലേക്കെത്തിക്കുകയും രണ്ടാം സീസണില്‍ റണ്ണേഴ്‌സപ്പാക്കുകയും ചെയ്ത പരിശീലകനാണ് നെഹ്‌റ. എന്നാല്‍ അവസാന സീസണില്‍ അദ്ദേഹത്തിന് ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വരുന്ന സീസണിന് മുമ്പ് നെഹ്‌റ പടിയിറങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നെഹ്‌റ വിശ്രമം ആവശ്യപ്പെട്ടുവെന്നും നിലവില്‍ മറ്റൊരു ടീമിലേക്ക് പോകുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്.

നെഹ്‌റ ഗുജറാത്ത് വിടുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോള്‍ പകരക്കാരനായി ആരെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ് ഗുജറാത്തിന്റെ പരിശീലകനായി എത്തുമെന്നാണ് വിവരം. വിരമിച്ച ശേഷം ക്രിക്കറ്റ് അക്കാദമിയിലൂടെ യുവ പ്രതിഭകളെ വളര്‍ത്തുന്നതിലാണ് യുവി കൂടുതല്‍ ശ്രദ്ധ നല്‍കിയത്. യുവരാജിന്റെ ശിഷ്യനായ അഭിഷേക് ശര്‍മ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുന്നുമുണ്ട്.

പരിശീലക റോളിലേക്ക് വരാനുള്ള താല്‍പര്യം അടുത്തിടെകൂടി യുവരാജ് തുറന്ന് പറഞ്ഞതാണ്. ഗുജറാത്തിന് യുവരാജിനെ പരിശീലകനാക്കുന്നതില്‍ താല്‍പര്യമുണ്ടെന്നാണ് വിവരം. അടുത്ത സീസണില്‍ വലിയ പൊഴിച്ചെഴുത്ത് ഗുജറാത്തിലുണ്ടായേക്കും. ശുബ്മാന്‍ ഗില്ലാണ് നിലവിലെ നായകന്‍. ഹാര്‍ദിക് പാണ്ഡ്യയുടെ വിടവ് നികത്താന്‍ ശുബ്മാന് അവസാന സീസണില്‍ സാധിച്ചിട്ടില്ല. എങ്കിലും വരുന്ന സീസണിലും ശുബ്മാന്‍ തന്നെ നായകസ്ഥാനത്ത് തുടര്‍ന്നേക്കും.

yuvraj singh

റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, സായ് സുദര്‍ശന്‍ എന്നിവരെ ഗുജറാത്ത് നിലനിര്‍ത്താനാണ് സാധ്യത. എന്നാല്‍ യുവരാജ് സിങ് നെഹ്‌റയില്‍ നിന്ന് വ്യത്യസ്തനായ പരിശീലകനായിരിക്കുമെന്നുറപ്പ്. അതിവേഗത്തില്‍ കളിക്കുന്ന ബാറ്റിങ് ശൈലിയും ആക്രമണോത്സക മനോഭാവവുമാണ് യുവരാജിനുള്ളത്. ഈ രീതിയിലേക്ക് ഗുജറാത്ത് മാറുമെന്നുറപ്പാണ്. നിലവിലെ ഗുജറാത്തിന്റെ പ്രകടനം നെഹ്‌റയുടെ തന്ത്രങ്ങളിലൂന്നിയുള്ളതായിരുന്നു. പുതിയ പരിശീലകനായി ആരെത്തിയാലും കാര്യങ്ങള്‍ എളുപ്പമാവില്ല.

യുവരാജ് സിങ്ങിന് പരിശീലകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ ആദ്യ സീസണില്‍ യുവരാജിന് കീഴില്‍ കളിച്ചാല്‍ ഗുജറാത്തിന് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന് പറയാം. മികച്ച റെക്കോഡോടെ കരിയര്‍ അവസാനിപ്പിച്ച താരമാണ് യുവരാജ്. പരിശീലകനായി എത്തുമ്പോള്‍ യുവിക്ക് ഈ മികവ് ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. അഭിഷേക് ശര്‍മ ഉള്‍പ്പെടെ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള ചില യുവതാരങ്ങളെ യുവി ടീമിലേക്കെത്തിക്കുമെന്നുറപ്പാണ്.

എന്നാല്‍ യുവരാജ് സിങ് ഗുജറാത്ത് പരിശീലകനാവുന്നത് സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പരിശീലകനെന്ന നിലയില്‍ ആദ്യ ശ്രമത്തിനിറങ്ങുന്ന യുവരാജിനെ ഗുജറാത്ത് പിന്തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മറ്റ് ചില പ്രമുഖരും പരിശീലക റോളില്‍ അവസരം പ്രതീക്ഷിക്കുന്നുണ്ട്. വീരേന്ദര്‍ സെവാഗ് അടുത്ത സീസണില്‍ പരിശീലകനാവാന്‍ ശ്രമം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ താരവും പരിശീലകനും നിലവില്‍ കമന്റേറ്ററുമായ രവി ശാസ്ത്രി വീണ്ടും പരിശീലകനാവാന്‍ തയ്യാറെടുക്കുന്നതായും സൂചനകളുണ്ട്. ഇന്ത്യയുടെ പരിശീലകസ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡും അടുത്ത സീസണില്‍ പരിശീലകനാവാന്‍ പോവുകയാണ്. റിക്കി പോണ്ടിങ്ങിനേയും പരിഗണിക്കാം. അതുകൊണ്ടുതന്നെ ഗുജറാത്ത് ആരോടൊപ്പം നില്‍ക്കുമെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും വലിയ മാറ്റം ഗുജറാത്തിലുണ്ടാവുമെന്ന കാര്യം നിസംശയം പറയാം.

Story first published: Wednesday, July 24, 2024, 13:25 [IST]
Other articles published on Jul 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+