For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: പാക് താരങ്ങളെ കൂടി വിളിക്കൂ!! ഇവര്‍ വന്നാല്‍ പൊളിക്കും, വന്‍ തുക ആര്‍ക്കെല്ലാം?

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായി മാറിയ ഐപിഎല്ലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശാജനകമായ കാര്യം പാകിസ്താന്റെ ആരും തന്നെ ടൂര്‍ണമെന്റിന്റെ ഭാഗമല്ല എന്നതു തന്നെയാവും. രാഷ്ട്രീയം വിട്ട് ക്രിക്കറ്റെന്ന ഗെയിമിനെ മാത്രം ഇഷ്ടപ്പെടുന്നവര്‍ പാക് ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെ ഐപിഎല്ലില്‍ തീര്‍ച്ചയായും മിസ്സ് ചെയ്യുമെന്നുറപ്പാണ്.

2008ലെ പ്രഥമ സീസണ്‍ മാറ്റി നിര്‍ത്തിയാല്‍ പിന്നീടുള്ള ഒരു സീസണില്‍ പോലും ടൂര്‍ണമെന്റില്‍ പാക് താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിലുണ്ടായ വിള്ളലിനു ശേഷമാണ് പാക് ക്രിക്കറ്റര്‍മാരെ ഐപിഎല്ലില്‍ നിന്നും പൂര്‍ണമായി വിലക്കിയത്.

ഇതു കാരണം ഐപിഎല്ലെന്ന വലിയ വേദിയില്‍ കളിക്കാനുള്ള അവസരം മാത്രമല്ല, വന്‍ സാമ്പത്തിക നഷ്ടം കൂടിയാണ് പാക് താരങ്ങള്‍ക്കു നേരിട്ടത്. എന്നാല്‍ പാക് താരങ്ങളെയും ലേലത്തില്‍ ഉള്‍പ്പെടുത്താന്‍ അനുവദിച്ചാല്‍ എങ്ങനെയിരിക്കും? നിലവിലെ പാക് ക്രിക്കറ്റര്‍മാരില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

BABAR AZAM- MOHAMMED RIZWAN

മുഹമ്മദ് റിസ്വാന്‍

പാകിസ്താന്‍ വൈറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ മുഹമ്മദ് റിസ്വാനായിരിക്കും ഈ ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട താരം. ടി20 ഫോര്‍മാറ്റില്‍ നേരത്തേ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. അഗ്രസീവ് ബാറ്ററായ റിസ്വാന്‍ വളരെ മികച്ച വിക്കറ്റ് കീപ്പറും കൂടിയാണ്.

തന്റേതായ ദിവസങ്ങളില്‍ തനിച്ചു കളി ജയിപ്പിക്കാനുള്ള മിടുക്ക് കൂടി അദ്ദേഹത്തിനുണ്ട്. ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ റിസ്വാനെ റാഞ്ചാന്‍ തീര്‍ച്ചയായും പല ഫ്രാഞ്ചൈസികളും ശ്രമിക്കുമെന്നുറപ്പാണ്. പാക് ടീമിനു വേണ്ടി 104 ടി20 മല്‍സരങ്ങളില്‍ റിസ്വാന്‍ ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 3329 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും 29 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

റിസ്വാന്റെ ഇതുവരെയുള്ള ടി20 കരിയറെടുത്താല്‍ 274 മല്‍സരങ്ങളില്‍ നിന്നും വാരിക്കൂട്ടിയത് 7969 റണ്‍സാണ്. രണ്ടു സെഞ്ച്വറിയും 67 ഫിഫ്റ്റികളുമടക്കമാണിത്. ടി20യില്‍ ഇത്രയും ഗംഭീര റെക്കോര്‍ഡുള്ള റിസ്വാനെ ഐപിഎല്ലില്‍ വിട്ടുകളയാന്‍ ഒരു ടീമും താല്‍പ്പര്യം കാണിച്ചേക്കില്ല.

ബാബര്‍ ആസം

പാകിസ്താന്റെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ബാബര്‍ ആസമാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. നിലവില്‍ പാക് ക്രിക്കറ്റിലെ ഐക്കണ്‍ താരമെന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. വിരാട് കോലിക്കു ശേഷം ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നു തുടക്കകാലത്തു ബാബര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു. പക്ഷെ ബാറ്ററെന്ന നിലയില്‍ സ്വന്തം പ്രതിഭയോടു പൂര്‍ണമായി നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായിട്ടില്ല.

എങ്കിലും ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍ പല ഫ്രാഞ്ചൈസികളും ബാബറിനായി താല്‍പ്പര്യം കാണിച്ചേക്കും. പാകിസ്താനു വേണ്ടി 126 ടി20 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഇവയില്‍ നിന്നും 4192 റണ്‍സ് ബാബര്‍ അടിച്ചെടുക്കുകയും ചെയ്തു. മൂന്നു സെഞ്ച്വറികളും 36 ഫിഫ്റ്റികളും ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

നസീം ഷ

പാകിസ്താന്റെ യുവ ഫാസ്റ്റ് ബൗളര്‍ നസീം ഷായാണ് ഐപിഎല്‍ ലേലത്തില്‍ കോടികള്‍ ലഭിക്കാനിടയുള്ള മൂന്നാമത്തെ താരം. മികച്ച വേഗതയും പന്തിനെ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവും അദ്ദേഹത്തെ അപകടകാരിയാക്കി മാറ്റുന്നു. ഇന്ത്യക്കെതിരേ കളിച്ചപ്പോഴെല്ലാം ഉജ്ജ്വലമായിട്ടാണ് നസീം പന്തെറിഞ്ഞിട്ടുള്ളത്. ഇതും ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ഡിമാന്റ് വര്‍ധിപ്പിക്കും.

ദേശീയ ടീമിനായി നസീം ഇതിനകം കളിച്ചത് 30 ടി20കളിലാണ്. ഇവയില്‍ 8.01 ഇക്കോണമി റേറ്റില്‍ 25 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു. ഓവറോള്‍ ടി20 കരിയറെടുത്താല്‍ 110 മല്‍സരങ്ങളില്‍ നിന്നും 112 വിക്കറ്റുകളാണ് നസീമിന്റെ സമ്പാദ്യം. 7.86 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്.

SHAHEEN AFRIDI

ഷഹീന്‍ അഫ്രീഡി

ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയാണ് ഐപിഎല്‍ ലേലത്തില്‍ വലിയ ഡിമാന്റുണ്ടാവാന്‍ പോവുന്ന നാലാമത്തെ പാകിസ്താന്‍ താരം. നിലവില്‍ പാക് ബൗളിങിലെ ജസ്പ്രീത് ബുംറയെന്നു അദ്ദേഹത്തെ വിളിക്കാം. കാരണം ബൗളിങില്‍ അത്ര മാത്രം വലിയ ഇംപാക്ടുണ്ടാക്കാന്‍ ഷഹീന് സാധിക്കാറുണ്ട്. ഇന്ത്യക്കെതിരേ ചില മാജിക്കല്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

പാക് ടീമിനു വേണ്ടി 73 മല്‍സരങ്ങളില്‍ നിന്നും 7.80 എന്ന കിടിലന്‍ ഇക്കോണമി റേറ്റില്‍ 97 വിക്കറ്റുകള്‍ ഷഹീന്‍ നേടിക്കടിക്കഴിഞ്ഞു. ടി20 കരിയര്‍ നോക്കുകയാണെങ്കില്‍ 198 മല്‍സരങ്ങളില്‍ നിന്നും 282 വിക്കറ്റുകള്‍ കടപുഴക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അഞ്ചു തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത ഷഹീന്‍ ആറു തവണ നാലു വിക്കറ്റും പോക്കറ്റിലാക്കി.

ഹാരിസ് റൗഫ്

പാകിസ്താന്റെ മറ്റൊരു ഫാസ്റ്റ് ബൗളറായ ഹാരിസ് റൗഫാണ് ഈ ലിസ്റ്റിലെ അഞ്ചാമത്തെയാള്‍. 150 പ്ലസ് വേഗതയില്‍ തുടര്‍ച്ചയായി പന്തെറിയാനുള്ള മിടുക്കാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കുന്നത്.

പാക് ടീമിനു വേണ്ടി 77 ടി20കളില്‍ നിന്നും 110 വിക്കറ്റുകള്‍ റൗഫ് ഇതിനകം നേടിയിട്ടുണ്ട്. ടി20 കരിയറിലേക്കു വന്നാല്‍ 214 മല്‍സരങ്ങളില്‍ നിന്നും 284 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.

Story first published: Wednesday, December 4, 2024, 14:18 [IST]
Other articles published on Dec 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+