For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കപ്പ് മുംബൈക്ക്, ഇവരും പ്ലേ ഓഫിലെത്തും; 6 മത്സരത്തിന് ശേഷമുള്ള പ്രവചനം ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ആറ് മത്സരങ്ങള്‍ കഴിയുമ്പോള്‍ പോരാട്ടം മുറുകിയിരിക്കുകയാണെന്ന് പറയാം. ആരാവും കപ്പിലേക്കെത്തുകയെന്ന് പറയാനാവാത്ത അവസ്ഥയാണ്. ഇതുവരെ കിരീടം നേടാത്ത പല ടീമുകളും ഇത്തവണ ശക്തമായ പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് പറയാം. ഇതാണ് സീസണെ കൂടുതല്‍ ആവേശകരമാക്കുന്നത്. പല വമ്പന്മാരും പിന്നോക്കം പോകുന്നതും കാണാന്‍ സാധിക്കുന്നു.

നിലവില്‍ ആറ് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, ആര്‍സിബി, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. ലഖ്‌നൗ, കെകെര്‍, മുംബൈ, രാജസ്ഥാന്‍, ഹൈദരാഹാദ്, സിഎസ്‌കെ എന്നിവരാണ്. ഇത്തവണത്തെ ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തി ആരൊക്കെയാവും പ്ലേ ഓഫിലേക്കെത്തുക? ആരൊക്കെയാവും കപ്പിലേക്കെത്തുക?. പ്രവചനം ഇതാ.

കിരീടം നേടുക മുംബൈ ഇന്ത്യന്‍സ്

ഇത്തവണ ഏറ്റവും കൂടുതല്‍ കിരീട സാധ്യത മുംബൈ ഇന്ത്യന്‍സിനാണെന്ന് പറയാം. നിലവില്‍ ഏഴാം സ്ഥാനത്താണെങ്കിലും ഇത്തവണ കപ്പിലേക്കെത്താന്‍ കൂടുതല്‍ സാധ്യത മുംബൈ ഇന്ത്യന്‍സാണെന്ന് പറയാം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. ഇത്തവണ ഏറ്റവും ശക്തമായ താരനിരയുള്ള ടീം മുംബൈ ഇന്ത്യന്‍സാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം സംതുലിതമാണ്. ആദ്യ മത്സരങ്ങളില്‍ പ്രതീക്ഷിച്ചപോലെ തുടങ്ങാന്‍ മുംബൈക്ക് സാധിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ശക്തമായി തിരിച്ചെത്താന്‍ ടീമിന് സാധിച്ചിട്ടുണ്ട്. ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത നിരയായി മുന്നേറിയിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച മുംബൈ ഇപ്പോള്‍ ഹൈദരാബാദിനെയും തോല്‍പ്പിച്ചു. രണ്ടാം പാദത്തിലേക്ക് കടക്കുമ്പോള്‍ മുംബൈയുടെ മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്. ഇതേ ഫോമില്‍ കളി തുടര്‍ന്നാല്‍ മുംബൈ ഇത്തവണ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് നിസംശയം പറയാം.

മുംബൈക്ക് വെല്ലുവിളി സ്ഥിരത

അഞ്ച് തവണ ചാമ്പ്യന്മാരായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ ഇത്തവണ മുംബൈയെ അല്‍പ്പം പ്രയാസപ്പെടുത്തുന്നത് സ്ഥിരതയാണ്. സൂപ്പര്‍ താരങ്ങളുടെ സ്ഥിരതയില്ലായ്മ ടീമിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. മുന്‍ നായകനും സൂപ്പര്‍ ഹീറോയായുമായ രോഹിത് ശര്‍മക്ക് വലിയ സ്‌കോറിലേക്കുയരാനാവുന്നില്ല. ഓപ്പണറായി ഇറങ്ങുന്ന താരത്തിന് ഇത്തവണ പവര്‍പ്ലേ മുതലാക്കാനാവാത്തത് മുംബൈയെ ബാധിക്കുന്നുണ്ട്. രോഹിത് ഫോമിലേക്കെത്തിയാല്‍ മുംബൈയുടെ കിരീട സാധ്യത കൂടുതല്‍ ശക്തമാവും.

മുംബൈയുടെ ബൗളിങ് നിര ഭേദപ്പെട്ട് നില്‍ക്കുമ്പോഴും ഫീല്‍ഡര്‍മാര്‍ മികച്ച പിന്തുണ നല്‍കുന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ത്തന്നെ രണ്ട് ക്യാച്ചുകളാണ് മുംബൈ വിട്ടുകളഞ്ഞത്. സ്ഥിരതയോടെ കളിക്കാന്‍ മുംബൈക്ക് സാധിക്കേണ്ടതായുണ്ട്. ഫീല്‍ഡിങ് നിലവാരം ഉയര്‍ത്തേണ്ടത് കപ്പിലേക്കെത്താന്‍ വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് തന്നെ പറയാം. പല തവണ പിന്നില്‍ നിന്ന് തിരിച്ചുവന്ന് ജയിക്കാന്‍ മുംബൈക്കായിട്ടുണ്ട്. ഈ ചരിത്രം ഇത്തവണയും ആവര്‍ത്തിച്ചേക്കും.

പ്ലേ ഓഫിലേക്കെത്തുക ഈ ടീമുകള്‍

മുംബൈ ഇന്ത്യന്‍സിനൊപ്പം പ്ലേ ഓഫിലേക്കെത്താന്‍ കൂടുതല്‍ സാധ്യത പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളാണെന്ന് പ്രവചനം. പഞ്ചാബ് കിങ്‌സ് ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇത്തവണ തകര്‍പ്പന്‍ താരനിര പഞ്ചാബിനൊപ്പമുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ പ്രകടനം കാഴ്ചവെക്കാന്‍ പഞ്ചാബിനാവുന്നുണ്ട്. ആറ് മത്സരത്തില്‍ നിന്ന് നാല് ജയവുമായി പഞ്ചാബ് നിലവില്‍ നാലാം സ്ഥാനത്താണ്.

ഡല്‍ഹി ക്യാപിറ്റല്‍സിന് ഇത്തവണ വലിയ പ്രതീക്ഷകളാണുള്ളത്. അക്ഷര്‍ പട്ടേലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. ആറില്‍ അഞ്ചിലും ജയിച്ച ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. 10 പോയിന്റുകള്‍ ഡല്‍ഹിക്കുണ്ട്. ടി നടരാജനെപ്പോലെ ബൗളിങ് നിരയില്‍ കളത്തിലിറക്കാന്‍ ഇനിയും വജ്രായുധങ്ങള്‍ ഡല്‍ഹിക്ക് ബാക്കിയാണ്. ഇത്തവണ എല്ലാവരേയും ഞെട്ടിക്കാന്‍ ഡല്‍ഹിക്ക് സാധിക്കുന്നുണ്ട്.

rcb ipl 2025

ഗുജറാത്ത് ടൈറ്റന്‍സ് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നു. ക്യാപ്റ്റനായ ശുബ്മാന്‍ ഗില്ലിന് കീഴില്‍ ഗുജറാത്ത് ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. ആറ് മത്സരത്തില്‍ നാലിലും ജയിച്ച് നിലവില്‍ രണ്ടാം സ്ഥാനക്കാരാണ്. ആശിഷ് നെഹ്‌റയെന്ന തന്ത്രശാലിയായ ക്യാപ്റ്റനാണ് ഗുജറാത്തിന്റെ കരുത്ത്. ഗുജറാത്തിന്റെ ബൗളിങ് നിര ശക്തമാണ്. എല്ലാവരും മികച്ച ഫോമിലുമാണ്. ഈ സാഹചര്യത്തില്‍ ഗുജറാത്തിന് ഇത്തവണ പ്രതീക്ഷകളേറെയാണ്.

ഈ ടീമുകള്‍ പ്ലേ ഓഫ് കാണില്ല

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫിലെത്താന്‍ സാധ്യത കുറവാണ്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കെകെആറിന് സാധിക്കുന്നില്ല. അവസാന സീസണിലെ റണ്ണറപ്പുകളായ സണ്‍റൈസേഴ്‌സ് പേപ്പറുകളില്‍ വന്‍ ശക്തികളാണെങ്കിലും പ്രകടനം നിലവാരം കാട്ടുന്നില്ല. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇത്തവണ കിരീടത്തിലേക്കെത്താന്‍ സാധ്യതയില്ല. ഏഴില്‍ അഞ്ച് മത്സരവും തോറ്റ സിഎസ്‌കെ അവസാന സ്ഥാനക്കാരാണ്.

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ പ്ലേ ഓഫിലേക്കെത്തില്ലെന്നുറപ്പാണ്. ടീമിനുള്ളില്‍ ഭിന്നത ശക്തമാണ്. നായകന്‍ സഞ്ജുവും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മില്‍ ഉടക്കിലാണ്. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നിക്കോളാസ് പുരാനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന ടീമാണ്. ആര്‍സിബിക്ക് ഈ സാലയും കപ്പ് നേടാന്‍ ഭാഗ്യമുണ്ടായേക്കില്ല.

ധോണിയെ പുറത്താക്കാതെ സിഎസ്‌കെ രക്ഷപെടില്ല

അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇത്തവണ കപ്പിലേക്കെത്തിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് തന്നെ പറയാം. എംഎസ് ധോണി നായകസ്ഥാനത്തേക്കെത്തിയ ശേഷം സിഎസ്‌കെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ അത്തരമൊരു മുന്നേറ്റം നടത്താനുള്ള ശേഷി സിഎസ്‌കെയുടെ ടീമിനില്ലെന്ന് പറയാം.

രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍ എന്നിവരെപ്പോലെ ടെസ്റ്റ് ശൈലിയില്‍ കളിക്കുന്ന താരങ്ങളെ ഉപയോഗിച്ച് കപ്പിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് അസാധ്യമാണെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഇത്തവണ പ്ലേ ഓഫിലെത്തുകയെന്നത് സിഎസ്‌കെയ്ക്ക് അതിമോഹം ആകുമെന്ന് തന്നെ പറയാം. എന്തായാലും നിലവിലെ ടീം കരുത്തില്‍ സിഎസ്‌കെ പ്ലേ ഓഫിലേക്കെത്താന്‍ യാതൊരു സാധ്യതയുമില്ല.

Story first published: Friday, April 18, 2025, 12:04 [IST]
Other articles published on Apr 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+