Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആര്‍സിബിയും കെകെആറുമായി മുംബൈയ്ക്ക് 2 കളിയില്ല!! ഇതെങ്ങനെ ശരിയാവും? ഈ കാരണം

ഐപിഎല്ലിന്റെ 18ാം സീസണിലേക്കുള്ള മല്‍സരക്രമം പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്. മാര്‍ച്ച് 22 മുതലാണ് രണ്ടു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഐപിഎല്‍ പൂരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്. 10 ഫ്രാഞ്ചൈസികളാണ് പതിവുപോലെ ഈ സീസണിലും കിരീടത്തിനായി അങ്കത്തട്ടിലെത്തുക. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ആദ്യ പോരാട്ടം.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

തൊട്ടടുത്ത ദിവസമാണ് ലീഗിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പ്ര്‍ കിങ്‌സ് ത്രില്ലര്‍. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഈ മല്‍സരം. എന്നാല്‍ ലീഗ് ഘട്ടത്തില്‍ കെകെആര്‍, ആര്‍സിബി എന്നിവരുമായി ഹോം, എവേ രീതിയില്‍ രണ്ടു തവണ മുംബൈ ഏറ്റുമുട്ടില്ലെന്നതാണ് നിരാശാജനകമായ കാര്യം. സീസണില്‍ ഒരിക്കല്‍ മാത്രമേ ഇരുടീമും മുഖാമുഖം വരികയുളളൂ. ഇതിന്റെ കാരണമറിയാം.

MUMBAI INDIANS

എന്തു കൊണ്ട് ഒരു കളി മാത്രം?

2022ലെ ഐപിഎല്‍ മുതലാണ് ടീമുകളുടെ എണ്ണം പത്തായി വര്‍ധിച്ചത്. അതിനു ശേഷം ടൂര്‍ണമെന്റിലെ മല്‍സരങ്ങള്‍ 74നുള്ളില്‍ ഒതുക്കുന്നതിനായി ഡബിള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റെന്ന പഴയ രീതിയില്‍ ബിസിസിഐ മാറ്റം വരുത്തിയിരുന്നു. നേരത്തേ ഹോം, എവേ രീതിയികളായി മുഴുവന്‍ ടീമുകളും പരസ്പരം രണ്ടു തവണ വീതം ഏറ്റുമുട്ടിയിരുന്നു. പക്ഷെ പുതിയ ഫോര്‍മാറ്റ് പ്രകാരം ഇതില്‍ മാറ്റമുണ്ട്.

അഞ്ചു ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് വേര്‍തിരിച്ചിട്ടുള്ളത്. ഗ്രൂപ്പിലെ ടീമുകള്‍ തമ്മില്‍ ഹോം- എവേ രീതിയില്‍ രണ്ടു തവണ വീതം കൊമ്പുകോര്‍ക്കും. എന്നാല്‍ രണ്ടാമത്തെ ഗ്രൂപ്പിലെ ടീമുകളില്‍ ഒന്നുമായി മാത്രം രണ്ടു മാച്ചുകളില്‍ ഏറ്റുമുട്ടും. ശേഷിച്ച നാലു ടീമുകളുമായി ഓരോ മല്‍സരങ്ങള്‍ മാത്രമേ ഒരു ടീം കളിക്കുകയുള്ളൂ. ഇതില്‍ രണ്ടെണ്ണം ഹോം മാച്ചുകളും ശേഷിച്ച രണ്ടെണ്ണം എവേ മാച്ചുകളുമായിരിക്കും.

പുതിയ സീസണില്‍ ഗ്രൂപ്പ് ബിയിലാണ് മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെട്ടിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് എയിലുള്ളത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവരുമാണ്.

HARDIK PANDYA

ഗ്രൂപ്പ് എയില്‍ സിഎസ്‌കെയുമായി മാത്രമേ മുംബൈ രണ്ടു പാദങ്ങളിലായി കൊമ്പുകോര്‍ക്കുകയുള്ളൂ. ശേഷിച്ച നാലു ടീമുകള്‍ക്കെതിരേയും ഓരോ മല്‍സരങ്ങള്‍ മാത്രമാണ് മുംബൈ കളിക്കുക. കെകെആര്‍, ആര്‍സിബി എന്നിവരുമായി മാത്രമല്ല റോയല്‍സ്, പഞ്ചാബ് എന്നിവരുമായും മുബൈയ്ക്കു ഒരു മല്‍സരം മാത്രമേ പുതിയ സീസണിലുളളൂ.

മുംബൈ ഇന്ത്യന്‍സ് ഫുള്‍ സ്‌ക്വാഡ്

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജസ്പ്രീത് ബുംറ, നമന്‍ ധീര്‍, ട്രെന്റ് ബോള്‍ട്ട്, റോബിന്‍ മിന്‍സ് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, റയാന്‍ റിക്കെല്‍റ്റണ്‍, ദീപക് ചാഹര്‍, മുജീബ് ഉര്‍ റഹ്മാന്‍, വില്‍ ജാക്‌സ്, അശ്വനി കുമാര്‍, മിച്ചെല്‍ സാന്റ്‌നര്‍, റീസ് ടോപ്ലി, ശ്രീജിത്ത് കൃഷ്ണന്‍, രാജ് അംഗദ്ബവ, സത്യനാരായണ രാജു, ബെവന്‍ ജേ ക്കബ്‌സ്, വിഘ്‌നേഷ് പുത്തൂര്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ലിസാര്‍ഡ് വില്യംസ്.

Story first published: Monday, February 17, 2025, 10:07 [IST]
Other articles published on Feb 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+