For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രോഹിത് ഇംപാക്ട് പ്ലയര്‍, 5 കപ്പടിപ്പിച്ച ക്യാപ്റ്റന് പുല്ലുവില! മുംബൈക്കെതിരേ ആരാധകര്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍പ്പിച്ചിരിക്കുകയാണ്. നാല് വിക്കറ്റിനാണ് സിഎസ്‌കെയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റിന് 155 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ അഞ്ച് പന്തും നാല് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങുന്ന ശീലം ഇത്തവണയും മുംബൈ തെറ്റിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.

ബൗളര്‍മാര്‍ കരുത്തുകാട്ടിയ മത്സരത്തില്‍ ജയിച്ച് കയറാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈയുടെ രോഹിത് ശര്‍മ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഓപ്പണറായി ഇറങ്ങിയ ഹിറ്റ്മാന്‍ നാല് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് പുറത്തായത്. ഖലീല്‍ അഹമ്മദാണ് രോഹിത്തിനെ ഡെക്കാക്കിയത്. ഇതോടെ ഐപിഎല്ലില്‍ കൂടുതല്‍ തവണ ഡെക്കാവുന്ന താരമെന്ന നാണക്കേടില്‍ രോഹിത്തിന് തലപ്പത്തേക്കെത്തേണ്ടതായും വന്നു.

മത്സരത്തില്‍ രോഹിത് ശര്‍മയെ മുംബൈ ഫീല്‍ഡിങ്ങിന് ഉപയോഗിച്ചില്ല. ബാറ്റിങ്ങിന് ശേഷം ഇംപാക്ട് പ്ലയറായി വിഗ്നേഷ് പുത്തൂരെത്തിയപ്പോള്‍ രോഹിത് പുറത്തിരുന്നു. ഇപ്പോഴിതാ മുംബൈക്കെതിരേ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. അഞ്ച് തവണ മുംബൈക്ക് കപ്പ് നേടിക്കൊടുത്ത നായകന് വിലയില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

രോഹിത്തിന്റെ അനുഭവസമ്പത്തിന് പകരമാവില്ല

രോഹിത് ശര്‍മയെ മുംബൈ കളത്തില്‍ ഇറക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെ ഭയക്കുന്ന ഏതെങ്കിലും നായകനുണ്ടെങ്കില്‍ അത് രോഹിത് ശര്‍മയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈയെ നയിക്കുന്നത്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മ സൂര്യക്ക് കരുത്ത് പകരാന്‍ ഫീല്‍ഡിങ്ങില്‍ വേണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത്തിന്റെ അനുഭവസമ്പത്ത് വിലകൊടുത്താല്‍ കിട്ടുന്നതല്ല.

mumbai vs csk

ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡിങ് വിന്യാസത്തിലുമെല്ലാം രോഹിത്തിന്റെ നിര്‍ണ്ണായക നീക്കം മത്സരഫലത്തെത്തന്നെ മാറ്റുന്നതാണ്. അതുകൊണ്ടുതന്നെ രോഹിത്തിനെപ്പോലെ അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ ക്യാപ്റ്റനെ ഫീല്‍ഡിങ്ങില്‍ ഇറക്കാത്തത് മുംബൈ ടീം മാനേജ്‌മെന്റിന്റെ ചതിയാണെന്നും രോഹിത്തിന് അര്‍ഹിച്ച പിന്തുണ ടീം നല്‍കുന്നില്ലെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. രോഹിത്തിനെ ഈ സീസണോടെ ഒഴിവാക്കാനുള്ള നീക്കമാണ് മുംബൈ നടത്തുന്നതെന്നും ആരാധകര്‍ പറയുന്നു.

മുംബൈ സിഎസ്‌കെയെ കണ്ട് പഠിക്കണം

രോഹിത് ശര്‍മയെ മുംബൈ അപമാനിക്കുമ്പോള്‍ സിഎസ്‌കെ എംഎസ് ധോണിയെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് കണ്ട് പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് ശര്‍മ മുംബൈയെ ഇന്നത്തെ മുംബൈയാക്കിയ നായകനാണ്. ഇന്ത്യയെ തുടര്‍ച്ചയായി രണ്ട് ഐസിസി ട്രോഫികളിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. സമീപകാലത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനങ്ങളും ഗംഭീരമാണ്. എന്നിട്ടും മുംബൈ രോഹിത്തിനെ അപമാനിക്കുന്നു.

സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സി മികച്ചതാണെങ്കിലും എംഎസ് ധോണിയെപ്പോലൊരു ഇതിഹാസ നായകന്റെ ചിന്തകളെ മറികടക്കണമെങ്കില്‍ വലിയ അനുഭവസമ്പത്തുള്ള നായകനെത്തന്നെ ആവശ്യമാണ്. ധോണിയുടെ നിലവാരത്തോട് കിടപിടിക്കാന്‍ രോഹിത്തിനെ സാധിക്കൂ. സൂര്യക്കൊപ്പം രോഹിത്തും കളത്തിലുണ്ടായിരുന്നെങ്കില്‍ മത്സരഫലം ചിലപ്പോള്‍ മാറുമായിരുന്നു. എന്നാല്‍ രോഹിത്തില്‍ മുംബൈ വിശ്വാസം അര്‍പ്പിക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നാണ് ആരാധക പക്ഷം.

രോഹിത്തിന് പ്ലേയിങ് 11 സീറ്റുറപ്പില്ല

രോഹിത് ശര്‍മ ഡെക്കായതോടെ വലിയ നാണക്കേടിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. രോഹിത്തിന് പ്ലേയിങ് 11 സീറ്റ് ഉറപ്പിക്കാനാവില്ലെന്ന് തന്നെ പറയാം. ഇതേ മോശം ഫോമില്‍ തുടര്‍ന്നാല്‍ രോഹിത്തിനെ പുറത്താക്കുന്നതിനെക്കുറിച്ച് മുംബൈ ആലോചിച്ചാലും തെറ്റാകില്ല. രോഹിത് ശര്‍മ മികച്ച ബാറ്റ്‌സ്മാനാണ്. ഇന്ത്യന്‍ ജേഴ്‌സിയിലും കിടിലന്‍ പ്രകടനം നടത്തുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകളായുള്ള ഐപിഎല്ലിലെ രോഹിത്തിന്റെ ബാറ്റിങ് പ്രകടനം മോശമാണ്. ഇതേ ഫോമിലാണെങ്കില്‍ മുംബൈ രോഹിത്തിനെ തഴയാനുള്ള സാധ്യത കൂടുതലാണ്.

Story first published: Monday, March 24, 2025, 7:50 [IST]
Other articles published on Mar 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+