Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇന്ത്യന്‍ ലോകകപ്പ് നേട്ടം, പെട്ടത് മുംബൈ! ആരാവും ആ 4 പേര്‍? ഇഷാന്‍ തെറിക്കുമോ

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കിരീടനേട്ടം കാരണം യഥാര്‍ഥത്തില്‍ കുഴപ്പത്തിലായിരിക്കുന്നത് അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ്. കഴിഞ്ഞ ഐപിഎല്‍ സീസണ്‍ മുംബൈയെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് എംഐ ഫിനിഷ് ചെയ്തത്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന സീസണില്‍ ഒരുപാട് മാറ്റങ്ങളും മുംബൈ ടീമില്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷെ മുംബൈയില്‍ ഫ്‌ളോപ്പായവരെല്ലാം ടി20 ലോകകപ്പില്‍ കസറിയെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഇന്ത്യയുടെ ലോകകപ്പ് നേട്ടം മുംബൈ ടീമിനെ എങ്ങനെയാണ് ദോഷകരമായി ബാധിച്ചിട്ടുള്ളതെന്നു നമുക്കു പരിശോധിക്കാം. അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ എല്ലാ ടീമുകളിലും അഴിച്ചുപണിയും നടക്കും. പരമാവധി മൂന്നു കളിക്കാരെ മാത്രമേ ലേലത്തിനു മുമ്പ് ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഒരു താരത്തെ ആര്‍ടിഎം കാര്‍ഡ് വഴി തിരികെ വാങ്ങിക്കുകയും ചെയ്യാം.

ROHIT SHARMA- HARDIK PANDYA

ടി20 ലോകകപ്പിനു മുമ്പ് വരെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മുംബൈ കൈവിടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കൂടാതെ ഹാര്‍ദിക് പാണ്ഡ്യയെ നായകനായി പ്രഖ്യാപിച്ചതില്‍ അതൃപ്തരായ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ ടീം വിട്ടേക്കുമെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. കഴിഞ്ഞ ഐപിഎല്ലിനിടെ മുംബൈ ടീമിനകത്ത് ഹാര്‍ദിക്, രോഹിത് എന്നിവര്‍ക്കു കീഴില്‍ രണ്ടു വ്യത്യസ്ത ഗ്രൂപ്പുകള്‍ രൂപപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ടി20 ലോകകപ്പ് കഴിഞ്ഞതോടെ ചിത്രമാകെ മാറിയിരിക്കുകയാണ്. മുംബൈ ടീമില്‍ മാസങ്ങള്‍ക്കു മുമ്പ് തമ്മിലടിച്ച രോഹിത്തും ഹാര്‍ദിക്കുമെല്ലാം വീണ്ടും പഴയതു പോലെ ചങ്കുകളായി മാറി. സൂര്യ, ബുംറ എന്നിവരുമായും ഹാര്‍ദിക്കിന്റെ ബന്ധം കൂടുതല്‍ ദൃഢമാവുകയും ചെയ്തിട്ടുണ്ട്. ഇതോടെ മുംബൈ ടീം മാനേജ്‌മെന്റാണ് ധര്‍മസങ്കടത്തിലായിരിക്കുന്നത്. അടുത്ത സീസണിലേക്കു നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്നതാണ് അവരെ കുഴപ്പിക്കുന്ന ചോദ്യം.

രോഹിത്തിനെ അടുത്ത സീസണിനു മുമ്പ് ഒഴിവാക്കാനുള്ള പ്ലാനിലായിരുന്നു മുംബൈ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ തന്നെയായിരിക്കും മുംബൈ ആഗ്രഹിക്കുക. ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം ടി20യില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലില്‍ തുടര്‍ന്നു കളിക്കാനാണ് പ്ലാനെന്നു രോഹിത് തുറന്നു പറയുകയും ചെയ്തിരുന്നു.

മുംബൈ നിലനിര്‍ത്തിയില്ലെങ്കില്‍ അദ്ദേഹത്തിനു മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു മാറുക ബുദ്ധിമുട്ടേറിയ കാര്യമല്ല. ഏതൊരു ഫ്രാഞ്ചൈസിയും ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന താകമാണ് ഹിറ്റ്മാന്‍. മുംബൈ ടീം മാനേജ്‌മെന്റ് രോഹിത്തിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാലും ടീമില്‍ തുടരാന്‍ അദ്ദേഹം കൂടി സമ്മതം മൂളേണ്ടത് പ്രധാനമാണ്.

ഹാര്‍ദിക്കിനെ മുംബൈ ക്യാപ്റ്റനാക്കിയതില്‍ രോഹിത്തിനു നേരത്തേ അതൃപ്തിയും നിരാശയുമുണ്ടായിരുന്നു. ഈ കാരണത്താല്‍ തന്നെ കഴിഞ്ഞ സീസണിനു ശേഷം ടീം വിടാനും അദ്ദേഹം ഗൗരവമായി തന്നെം ആലോചിക്കുകയും ചെയ്തിരുന്നു. രോഹിത് ഇപ്പോഴും ഇതേ മാനസികാവസ്ഥയില്‍ തന്നെയാണോയെന്നതാണ് പ്രസക്തമായ ചോദ്യം.

JASPRIT BUMRAH

മുംബൈയില്‍ തുടര്‍ന്നു കളിക്കാന്‍ രോഹിത് ഓക്കെ മൂളിയാല്‍ അദ്ദേഹത്തെ ആര്‍ടിഎം കാര്‍ഡ് വഴിയാവും തിരികെ വാങ്ങിയേക്കുക. കാരണം ലേലത്തിനു മുമ്പ് മുംബൈ തീര്‍ച്ചയായും നിലനിര്‍ത്തുന്ന മൂന്നു പേര്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്, സൂര്യ, ബുംറ എന്നിവരായിരിക്കും. ആര്‍ടിഎം കാര്‍ഡ് വഴി ലേലത്തില്‍ രോഹിത്തിനെ തിരികെ വാങ്ങുകയും ചെയ്താല്‍ ചീട്ട് കീറുക വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷാന്റെയാവും.

രോഹിത്തിനെ നിലനിര്‍ത്തിയാല്‍ ഇഷാനെ ഒഴിവാക്കുകയല്ലാതെ മുംബൈയ്ക്കു മറ്റു വഴികളില്ലാതെ വരും. പക്ഷെ ഇഷാനെ കൈവിടാന്‍ മുംബൈയ്ക്കു താല്‍പ്പര്യം കാണില്ല. കാരണം ഓപ്പണിങ് കൂടി ചെയ്യാന്‍ ശേഷിയുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പറെയാണ് മുംബൈയ്ക്കു ഇതോടെ നഷ്ടമാവുക. ലേലത്തില്‍ ഇങ്ങനെയൊരാളെ ടീമിലെത്തിക്കുകയെന്നത് മുംബൈയ്ക്കു എളുപ്പമായിരിക്കില്ല.

അതുകൊണ്ടു തന്നെ കരിയറിന്റെ അവസാനത്തോടു അടുത്തുന്ന രോഹിത്തിനെ നിലനിര്‍ത്തണോ, അതോ ദീര്‍ഘകാലം ടീമിനായി കളിക്കാന്‍ ശേഷിയുള്ള ഇഷാനെ നിലനിര്‍ത്തണമോയെന്നായിരിക്കും ടീം മാനേജ്‌മെന്റ് ആലോചിക്കുക. എന്തായിരിക്കും സംഭവിക്കുകയെന്നു നമുക്കു കാത്തിരുന്നു കാണാം.

Story first published: Thursday, July 11, 2024, 17:30 [IST]
Other articles published on Jul 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+