Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുബൈക്കു എട്ടിന്റെ പണി, ഇനി കപ്പടിക്കില്ല!! പ്രതീക്ഷ വിട്ടേക്കൂ, ഈ കാരണം

ജയ്പൂര്‍: ഐപിഎല്ലിന്റെ ക്വാളിഫയര്‍ വണ്ണില്‍ കളിക്കാനുള്ള സുവര്‍ണാവസരം കളഞ്ഞു കുൡച്ചിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് കിങ്‌സിനെതിരായ അവസാന ലീഗ് മല്‍സരത്തിലേറ്റ ഏഴു വിക്കറ്റിന്റെ തോല്‍വിയാണ് അവരുടെ ടോപ്പ് 2 പ്രതീക്ഷകള്‍ തകര്‍ത്തത്.

പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനക്കാരാവാനേ അവര്‍ക്കായുള്ളൂ. ഇനി മുംബൈയ്ക്കു എലിമിനേറ്ററാണ് പ്ലേഓഫില്‍ കളിക്കേണ്ടത്. ആരായിരിക്കും എതിരാളികളെന്ന കാര്യത്തില്‍ ഇന്നു ചിത്രവും തെളിയും. ക്വാളിഫയര്‍ വണ്ണെന്നത് തീര്‍ച്ചയായും ഒരു ടീമിനു ഡബിള്‍ ചാന്‍സാണ്.

കാരണം ഇതില്‍ തോറ്റാലും ആ ടീമിനു ഫൈനലില്‍ കടക്കാന്‍ (ക്വാൡഫയര്‍ 2) വീണ്ടുമൊരു അവസരമുണ്ട്. ഇതാണ് മുംബൈ പാഴാക്കിയത്. ഇനി എലിമിനേറ്ററില്‍ ജയിക്കുന്നതിനൊപ്പം ക്വാളിഫയര്‍ രണ്ടും ജയിച്ചാല്‍ മാത്രമേ അവര്‍ക്കു ഫൈനലിലേക്കു ടിക്കറ്റുള്ളൂ. ഈ സീസണില്‍ മുംബൈ കിരീടം നേടിയേക്കില്ലെന്നു തന്നെ പറയേണ്ടി വരും. ഇതിന്റെ കാരണമറിയാം.

MUMBAI INDIANS

മുംബൈ കുഴപ്പത്തില്‍

ഐപിഎല്ലില്‍ ഇതിനകം അഞ്ചു തവണ ചാംപ്യന്മാരായി റെക്കോര്‍ഡിട്ട ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ അവലുടെ ഈ നേട്ടങ്ങളെടുത്താല്‍ അവയെല്ലാം പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തപ്പോഴാണെന്നു കാണാം. മൂന്ന്, നാല് സ്ഥാനങ്ങളിലെത്തി എലിമിനേറ്റര്‍ കളിച്ചപ്പോഴൊന്നും അവര്‍ ചാംപ്യന്‍മാരായിട്ടില്ല.

ഇത്തവണ മുംബൈ കിരീടം നേടിയേക്കില്ല എന്നതിനു പ്രധാന കാരണവും ഇതു തന്നെയാണ്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ നാലു തവണയാണ് എലിമിനേറ്ററിലേക്കു മുംബൈ യോഗ്യത നേടിയിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണത്തില്‍ അവര്‍ ജയിച്ചപ്പോള്‍ ബാക്കിയുള്ള രണ്ടിലും തോല്‍ക്കുകയും ചെയ്തു.

2011ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും അവസാനമായി 2023ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയുമാണ് എലിമിനേറ്ററില്‍ മുംബൈ വീഴ്ത്തിയത്. 2012, 2014 വര്‍ഷങ്ങളിലെ എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നില്‍ അവര്‍ക്കു അടിതെറ്റുകയും ചെയ്തു.

ഇതിനകം ജയിച്ച രണ്ടു എലിമിനേറ്ററുകളിലും മുംബൈ ഫൈനലില്‍ കടന്നിട്ടില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. രണ്ടു തവണയും ക്വാളിഫയര്‍ രണ്ടില്‍ തോറ്റ് അവര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു. 2011ലെ എലിമിനേറ്ററില്‍ കെകെആറിനെ വീഴ്ത്തി മുന്നേറിയ മുംബൈ രണ്ടാമത്തെ ക്വാളിഫയറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു 58 റണ്‍സിന്റെ വലിയ തോല്‍വിയേറ്റു വാങ്ങുകയായിരുന്നു.

2023ല്‍ വീണ്ടുമൊരു എലിമിനേറ്റര്‍ ജയിച്ചപ്പോഴും രണ്ടാം ക്വാളിഫയറെന്ന കടമ്പയില്‍ തട്ടി മുംബൈ പുറത്തായി. അന്നു എലിമിനേറ്ററില്‍ എല്‍എസ്ജിക്കെതികേ 81 റണ്‍സിന്റെ ആധികാരിക വിജയമാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈ സ്വന്തമാക്കിയത്.

പക്ഷെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഈ മികവ് ആവര്‍ത്തിക്കാന്‍ മുംബൈയ്ക്കായില്ല. 62 റണ്‍സിന്റെ കനത്ത തോല്‍വിയോടെ അവര്‍ ഫൈനലിലെത്താതെ ടൂര്‍ണമെന്റില്‍ നിന്നും പടിയിറങ്ങി.

HARDIK PANDYA

പ്ലേഓഫ് ജയിക്കില്ല?

ഐപിഎല്ലില്‍ ഇത്തവണ എലിമിനേറ്ററില്‍ കടന്നെങ്കിലും മുംബൈ ഇന്ത്യന്‍സ് ഇനി അതില്‍ ജയിക്കുമോയെന്നതു സംശയമാണ്. ഇതിനൊരു കാരണം കൂടിയുണ്ട്. ഇത്തവണ
ടോപ്പ് ഫോറിലെത്തി പ്ലേഓഫില്‍ കടന്ന മറ്റു മൂന്നു ടീമുകളെയും മുംബൈയ്ക്കു ലീഗ് ഘട്ടത്തില്‍ തോല്‍പ്പിക്കാനായിട്ടില്ലെന്നതാണ് കാരണം.

തലപ്പത്തുള്ള പഞ്ചാബ് കിങ്‌സ്, രണ്ടാംസ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ്, നാലാമതുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു എന്നിവരുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം തോല്‍വിയായിരുന്നു ഫലം. ജിടിയോടു (36 റണ്‍സ്, മൂന്നു വിക്കറ്റ്) തോറ്റ മുംബൈ ആര്‍സിബിയോടും (12 റണ്‍സ്), പഞ്ചാബിനോടും (7 വിക്കറ്റ്) ഓരോ തവണയും പരാജയമറിഞ്ഞു.

Story first published: Tuesday, May 27, 2025, 9:47 [IST]
Other articles published on May 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+