Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വീണ്ടും മുംബൈ ജഴ്‌സി, ഇഷാന്റെ മോഹം നടക്കില്ല!! അതു അസാധ്യം, ഈ കാരണം

ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുന്നോടിയായി അഞ്ചു തവണ ചാംപ്യന്‍മാാരായ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ നെടുംതൂണുകളായ അഞ്ചു പ്രധാനപ്പെട്ട താരങ്ങളെയും നിലനിര്‍ത്തിയിരിക്കുകയാണ്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, മുന്‍ നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ എന്നിവരെയാണ് മുംബൈ അടുത്ത സീസണിലേക്കും തങ്ങള്‍ക്കൊപ്പം കൂട്ടിയത്.

മുംബൈ തീര്‍ച്ചയായും നിലനിര്‍ത്തുമെന്നു കരുതപ്പെട്ട താരങ്ങളിലൊരാളായിരുന്നു വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍. പക്ഷെ ആരാധകരെ നിരാശരാക്കി അദ്ദേഹത്തെ മുംബൈ കൈയൊഴിയുകയായിരുന്നു. എങ്കിലും മെഗാലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് ഓപ്ഷനിലൂടെ ഇഷാനെ മുംബൈ തിരികെ വാങ്ങുമെന്ന പ്രതീക്ഷ ഇപ്പോഴും ആരാധകര്‍ക്കുണ്ട്.

കൂടാതെ ഓസ്‌ട്രേലിയയുടെ വമ്പനടിക്കാരനായ ബാറ്റര്‍ ടിം ഡേവിഡിനെയും മുംബൈ തിരികെ വാങ്ങുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. പക്ഷെ രണ്ടു പേരെയും ഈ ഓപ്ഷനിലൂടെ മുംബൈയ്ക്കു തിരികെ വാങ്ങാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതിനു പിന്നിലുള്ള കാരണമറിയാം.

ISHAN KISHAN

എന്തുകൊണ്ട് സാധിക്കില്ല?

നേരിട്ടുള്ള നിലനിര്‍ത്തലുകളിലൂടെയും ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ചും ഓരോ ഫ്രാഞ്ചൈസിക്കും ആറു കളിക്കാരെ വീതം നിലനിര്‍ത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. എങ്കിലും ഇതോടൊപ്പം മറ്റു ചില നിബന്ധനകളും കൂടിയുണ്ട്. ഇന്ത്യന്‍, വിദേശ കാറ്റഗറികളിലായി പരമാവധി അഞ്ചു ക്യാപ്ഡ് കളിക്കാരെ മാത്രമേ ടീമുകള്‍ക്കു നിലനിര്‍ത്താനാവുകയുള്ളൂ. കൂടാതെ പരമാവധി രണ്ടു അണ്‍ക്യാപ്ഡ് താരങ്ങളെ വരെയും നിലനിര്‍ത്താന്‍ സാധിക്കും.

മുംബൈ ഇന്ത്യന്‍സിന്റെ കാര്യത്തിലേക്കു വന്നാല്‍ അവര്‍ നിലനിര്‍ത്തിയ അഞ്ചു പേരും ക്യാപ്ഡ് താരങ്ങളാണ്. ജസ്പ്രീത് ബുംറയെ 18 കോടി രൂപയ്ക്കും ഹാര്‍ദിക് പാണ്ഡ്യയെ 16.35 കോടിക്കും സൂര്യകുമാര്‍ യാദവിനെ 16.35 കോടിക്കും രോഹിത് ശര്‍മയെ 16.30 കോടിക്കും തിലക് വര്‍മയെ 8.5 കോടിക്കുമാണ് മുംബൈ നിലനിര്‍ത്തിയത്.

സമീപകാലത്തെ മുംബൈയുടെ പ്രകടനങ്ങളെടുത്താല്‍ അവയില്‍ ഇഷാന്‍ കിഷന്റെയും ടിം ഡേവിഡിന്റെയും ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം കളിച്ചു കഴിഞ്ഞവരാണ് ഇരുവരും. മുംബൈയാവട്ടെ തങ്ങള്‍ക്കു അനുവദിക്കപ്പെട്ട അഞ്ചു ക്യാപ്ഡ് താരങ്ങളെയും ഇതിനകം നിലനിര്‍ത്തിക്കഴിഞ്ഞു.

ആര്‍ടിഎം ഓപ്ഷനിലേക്കു വന്നാല്‍ ലേലത്തില്‍ ഒരു താരത്തിനു ഓഫര്‍ ചെയ്യപ്പെട്ട ഏറ്റവുമുയര്‍ന്ന തുകയുടെ അതേ തുക നല്‍കിയാല്‍ ഫ്രാഞ്ചൈസിക്കു തങ്ങളുടെ മുന്‍ താരത്തെ നിലനിര്‍ത്താന്‍ സാധിക്കും. ഇവിടെയും ക്യാപ്പ്ഡ്, അണ്‍ക്യാപ്ഡ് താരങ്ങളെന്ന നിയന്ത്രണങ്ങളുണ്ട്.

അഞ്ചു ക്യാപ്ഡ് താരങ്ങളുടെ ക്വാട്ട ഉപയോഗിച്ചു കഴിഞ്ഞതിനാല്‍ ഇനി അണ്‍ക്യാപ്ഡ് ക്വാട്ടയിലൂടെ ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് ഒരാളെ തിരികെ വാങ്ങാമെന്ന ഓപ്ഷന്‍ മാത്രമേ മുംബൈയ്ക്കുള്ളൂ. പക്ഷെ അവിടെയും ഒരു തടസ്സമുണ്ട്, കാരണം ഇഷാനും ഡേവിഡും ക്യാപ്ഡ് താരങ്ങളായതിനാല്‍ മുംബൈയ്ക്കു ആര്‍ടിഎം വഴി ഇവരിലൊരാളെ നിലനിര്‍ത്തുക അസാധ്യമാണ്.

TIM DAVID

ലേലത്തില്‍ വാങ്ങുമോ?

ആര്‍ടിഎം കാര്‍ഡ് വഴി ഇഷാന്‍ കിഷനെയും ടിം ഡേവിഡിനെയും സ്വന്തമാക്കുക അസാധ്യമായതിനാല്‍ മുംബൈ ഇന്ത്യന്‍സിനു മുന്നിലുള്ള അടുത്ത വഴി മെഗാ ലേലത്തില്‍ ഇവര്‍ക്കായി ഏറ്റവും വലിയ തുകയുമായി രംഗത്തിറങ്ങുകയെന്നതു മാത്രമാണ്. പക്ഷെ ആകെ അനുവദിക്കപ്പെട്ട 120 കോടിയില്‍ 75 കോടിയും അഞ്ചു പ്രധാനപ്പെട്ട കളിക്കാരെ നിലനിര്‍ത്താന്‍ മുംബൈ ചെലവഴിച്ചു കഴിഞ്ഞു. ഇനി പഴ്‌സില്‍ ബാക്കിയുള്ളത് വെറും 45 കോടി രൂപയാണ്.

നിലവിലെ സാഹചര്യത്തില്‍ മെഗാ ലേലത്തില്‍ ഇഷാന് 10 കോടിക്കു മുകളില്‍ തീര്‍ച്ചയായും ലഭിക്കും. അതു കൊണ്ടു തന്നെ പഴ്‌സില്‍ ബാക്കിയുള്ള 45 കോടിയില്‍ 10-15 കോടിയോളം രൂപ ഇഷാനു വേണ്ടി മുടക്കാന്‍ മുംബൈ തയ്യാറാവില്ല.

കാരണം അതു മറ്റു കളിക്കാരെ വാങ്ങാനുള്ള അവരുടെ നീക്കത്തെ ബാധിക്കുകയും ചെയ്യും. ഇഷാനെയും ഡേവിഡിനെയും പോലെ വലിയ താരമൂല്യമുള്ള താരങ്ങള്‍ക്കു പകരം പ്രതിഭാലികളായ പുതിയ കളിക്കാര്‍ക്കു വേണ്ടിയാവും മുംബൈ നീക്കം നടത്തുകയെന്നുറപ്പാണ്. അതിനാല്‍ വീണ്ടുമൊരിക്കല്‍ക്കൂടി മുംബൈ കുപ്പായത്തില്‍ ഇനി ഇഷാനെയോ, ഡേവിഡിനെയോ കാണുകയും ചെയ്യില്ല.

Story first published: Friday, November 1, 2024, 22:40 [IST]
Other articles published on Nov 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+