For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയ്ക്കു 81 %, കെകആറിന് വെറും 8!! ടീമുകളുടെ പ്ലേഓഫ് സാധ്യത എത്ര? ഇതാ ഉത്തരം

ഐപിഎല്ലിന്റെ 18ാം സീസണിലെ ഓരോ മല്‍സരം കഴിയുന്തോറും പ്ലേഓഫിനായുള്ള പോര് കൂടുതല്‍ മുറുകുകയാണ്. ടൂര്‍ണമെന്റിലെ 51 മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെങ്കിലും ആരും ഇനിയും പ്ലേഓഫില്‍ ഔദ്യോഗികമായി ഇടം നേടിയിട്ടില്ല. ചില ടീമുകള്‍ പ്ലേഓഫിനു തൊട്ടിരികെ നില്‍ക്കുമ്പോള്‍ ചിലര്‍ക്കാവട്ടെ പ്ലേഓഫ് കളിക്കണമെങ്കില്‍ പല അദ്ഭുതങ്ങളും സംഭവിക്കുകയും വേണം.

ടൂര്‍ണമെന്റില്‍ നിന്നും ഇതിനകം ഔദ്യോഗികമായി പുറത്തായിക്കഴിഞ്ഞ രണ്ടു ടീമുകള്‍ അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സുമാണ്. ബാക്കിയുള്ള എട്ടു ടീമുകള്‍ക്കും ഇപ്പോഴും പ്ലേഓഫ് സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു. ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മല്‍സരശേഷം ഓരോ ടീമുകളുടെയും പ്ലേഓഫ് സാധ്യത എത്ര ശതമാനമാണെന്നു നമുക്കു പരിശോധിക്കാം.

gt

ജിടി മുന്നില്‍, എസ്ആര്‍ച്ച് അവസാനം

ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫിലെത്താനുള്ള ടീമുകളുടെ സാധ്യത നോക്കിയാല്‍ ഏറ്റവുമുയര്‍ന്ന ശതമാനം ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനാണ്. 91 ശതമാനം സാധ്യതയാണ് അവര്‍ക്കുള്ളത്. 2022ലെ ചാംപ്യന്‍മാരായ ജിടി ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്. 14 പോയിന്റാണ് അവര്‍ക്കുള്ളത്.

10 മല്‍സരങ്ങൡ ഏഴിലും ജയിച്ച അവര്‍ ചതോറ്റത് വെറും മൂന്നെണ്ണം മാത്രം. ഇനി നാലു കൡകള്‍ ജിടിക്കുണ്ട്. ഇതില്‍ ഒന്നില്‍ ജയിച്ചാല്‍ ജിടിക്കു പ്ലേഓഫ് ഉറപ്പിക്കാം. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈസൂപ്പര്‍ കിങ്‌സ് എന്നിവരുമായാണ് അവരുടെ ശേഷിച്ച കളികള്‍.

പ്ലേഓഫ് സാധ്യതയില്‍ രണ്ടാംസ്ഥാനത്തു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. രജത് പാട്ടിധാറിന്റെ ടീം പ്ലേഓഫില്‍ കടക്കാനുള്ള സാധ്യത 85 ശതമാനമാണ്. പോയിന്റ് പട്ടികയിലെ മൂന്നാംസ്ഥാനക്കാരാണ് ആര്‍സിബി. 10 മല്‍സരങ്ങളില്‍ നിന്നും ഏഴു ജയവും മൂന്നു തോല്‍വിയുമാണ് ആര്‍സിബിക്കുള്ളത്. ഇനി ബാക്കിയുള്ള നാലു മല്‍സരങ്ങളില്‍ ഒരേയൊരു ജയമാണ് പ്ലേഓഫിലെത്താന്‍ അവര്‍ക്കു ആവശ്യം.

അഞ്ചു തവണ ജേതാക്കളായ ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സാണ് ഉയര്‍ന്ന പ്ലേഓഫ് ശതമാനമുള്ള മൂന്നാമത്തെ ടീം. 81 ശതമാനം സാധ്യതയാണ് എംഐയ്ക്കുള്ളത്. ജിടി, ആര്‍സിബി എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ മുംബൈ ഒരു കളി കൂടുതല്‍ കളിച്ചുകഴിഞ്ഞു.

അവരുടെ പ്ലേഓഫ് സാധ്യത 81 ശതമാനമായതിനു കാരണവും ഇതു തന്നെ. 11 മല്‍സരങ്ങൡ നിനിന്നും ഏഴു ജയവും നാലു തോല്‍വിയുമടക്കം 14 പോയിന്റാണ് മുംബൈയ്്ക്കുള്ളത്. മൂന്നു കളികള്‍ മാത്രമേ അവര്‍ക്കു ഇനി ശേഷിക്കുന്നുള്ളൂ. ഇതിലൊന്നില്‍ ജയിച്ചാല്‍ എംഐയ്ക്കു പ്ലേഓഫിലേക്കു മുന്നേറാം.

പ്ലേഓഫ് സാധ്യതയില്‍ നാലാംസ്ഥാനക്കാര്‍ പഞ്ചാബ് കിങ്‌സാണ്. ശ്രേയസ് അയ്യരുടെ ടീം ടോപ്പ് ഫോറിലെത്താനുള്ള സാധ്യത 70 ശതമാനമാണ്. 10 മല്‍സരങ്ങളില്‍ നിന്നും 13 പോയിന്റുമായി ഇപ്പോള്‍ ലീഗില്‍ നാലാമതാണ് പഞ്ചാബ്. ഇനി നാലു കളികള്‍ ശേഷിക്കെ ഇതില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ 17 പോയിന്റുമായി അവര്‍ പ്ലേഓഫിലെത്തും.

srh

പഞ്ചാബ് കഴിഞ്ഞാല്‍ 50 ശതമാനത്തിനു മുകൡല്‍ പ്ലേഓഫ് സാധ്യതയുള്ള ഏക ടീം അക്ഷര്‍ പട്ടേലിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. 52 ശതമാനം സാധ്യതയാണ് അവര്‍ക്കുള്ളത്. 10 മല്‍സരങ്ങൡ നിന്നും ഇപ്പോള്‍ ഡിസിക്കു 12 പോയിന്റുണ്ട്. ശേഷിച്ച നാലു കളിയില്‍ രണ്ടെണ്ണം ജയിച്ചാല്‍ ഡിസി പ്ലേഓഫിലുണ്ട്.

ഡിസിക്കു ശേഷമുള്ള മറ്റു ടീമുകളുടെയെല്ലാം പ്ലേഓഫ് സാധ്യത 15 ശതമാനത്തിലും താഴെയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലേഓഫ് സാധ്യത വെറും 12 ശതമാനം മാത്രമേയുള്ളൂ. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സാധ്യതയാവട്ടെ എട്ടു ശതമാനം മാത്രം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏററ്റവും പിന്നില്‍. വെറും 0.2 ശതമാനം സാധ്യത മാത്രമേ അവര്‍ക്കുള്ളൂ. എല്‍എസ്ജി, കെകെആര്‍, എസ്ആര്‍എച്ച് ടീമുകള്‍ പ്ലേഓഫിലെത്താന്‍ ഇനി പല സര്‍പ്രൈസുകളും സംഭവിക്കുക തന്നെ വേണം.

Story first published: Saturday, May 3, 2025, 15:57 [IST]
Other articles published on May 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+