Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ബുംറ + ബോള്‍ട്ട്, സൂപ്പര്‍ കൂട്ടുകെട്ട് വീണ്ടും; മുംബൈയെ തടുക്കാന്‍ ഇനി ആരുണ്ട്?

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ മെഗാ ലേലത്തിലൂടെ വമ്പന്‍ നീക്കം നടത്തി മുംബൈ ഇന്ത്യന്‍സ്. സൂപ്പര്‍ താരം ട്രന്റ് ബോള്‍ട്ടിനെ മുംബൈ ടീമിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ്. മുംബൈ ഒഴിവാക്കിയ ശേഷം രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയ കിവീസ് പേസര്‍ ന്യൂബോളില്‍ കിടിലന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ രാജസ്ഥാനും മുംബൈയും ബോള്‍ട്ടിനായി സജീവമായി രംഗത്തെത്തി. ഒടുവില്‍ 12.50 കോടിക്കാണ് രാജസ്ഥാനെ മറികടന്ന് മുംബൈ ബോള്‍ട്ടിനെ സ്വന്തമാക്കിയത്.

ഇടവേളക്ക് ശേഷം ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട് ബൗളിങ് കൂട്ടുകെട്ട് എത്തുന്നത് മുംബൈക്ക് വലിയ കരുത്ത് പകരും. മുംബൈയുടെ പേസ് നിര എല്ലാവരുടേയും പേടി സ്വപ്‌നമായി മാറിയിരിക്കുകയാണെന്ന് പറയാം. ബുംറയും ബോള്‍ട്ടും ചേര്‍ന്ന് പവര്‍പ്ലേയില്‍ എതിരാളികളുടെ അന്തകരാവാന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് ഇടവേളക്ക് ശേഷം മുംബൈയെ കപ്പിലേക്കെത്തിക്കാന്‍ സഹായിക്കുമെന്നാണ് ആരാധക പ്രതീക്ഷ.

ബോള്‍ട്ട് ന്യൂബോളില്‍ മിന്നിക്കും

അനുഭവസമ്പന്നനായ ഇടം കൈയന്‍ പേസറാണ് ട്രന്റ് ബോള്‍ട്ട്. 103 മത്സരത്തില്‍ നിന്ന് 121 വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയത്. 18 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 8.29 എന്ന മോശമല്ലാത്ത ഇക്കോണമിയും ബോള്‍ട്ടിന് അവകാശപ്പെടാന്‍ സാധിക്കും. ബോള്‍ട്ടിന്റെ വരവോടെ ബുംറ, ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ പേസ് നിരയാവും മുംബൈക്കായി കളിക്കുകയെന്നുറപ്പായിരിക്കുകയാണ്.

ഇനി യുവ പേസര്‍മാരേയും സ്പിന്നര്‍മാരേയുമാണ് മുംബൈക്ക് വേണ്ടത്. വളരെ കരുതലോടെയാണ് മുംബൈ ലേലത്തില്‍ നീങ്ങുന്നത്. ഏറ്റവും അവസാനം താരത്തെ വാങ്ങിയത് മുംബൈയാണ്. പേഴ്‌സിലെ ബാക്കി തുകകൊണ്ട് യുവതാരങ്ങളെ ടീമിലേക്കെത്തിക്കാനാവും മുംബൈ കൂടുതല്‍ ശ്രമിക്കുകയെന്ന് പറയാം.

hardik bumrah

ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ചാകര

ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ കെകെആറിനായും രാജസ്ഥാന്‍ റോയല്‍സിനുമായി 51 ഐപിഎല്‍ മത്സരങ്ങളാണ് കളിച്ചത്. 49 വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തിന്റെ ഇക്കോണമി 8.92 ആണ്. ഈ താരത്തെയാണ് 9.50 കോടിക്ക് ഗുജറാത്ത് ഒപ്പം കൂട്ടിയത്. തല്ലുകൊള്ളിയായ ബൗളര്‍മാരിലൊരാളാണ് ആവേശ് ഖാന്‍. എന്നാല്‍ 9.75 കോടിക്ക് ലഖ്‌നൗ ആവേശിനെ വാങ്ങിയെന്നതാണ് എടുത്തു പറയേണ്ടത്. താരത്തെ സംബന്ധിച്ചത് ലോട്ടറിയാണെന്ന് നിസംശയം പറയാം.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോക്കിയേയെ 6.50 കോടിക്ക് കെകെആര്‍ ടീമിലേക്കെത്തിച്ചു. 3.20 കോടിക്ക് ഇന്ത്യന്‍ സ്പിന്നര്‍ രാഹുല്‍ ചഹാര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കെത്തിയപ്പോള്‍ 2.4 കോടിക്ക് ഓസീസ് സ്പിന്നര്‍ ആദം സാംബയെയും ഹൈദരാബാദ് ഒപ്പം കൂട്ടി. 5.25 കോടിക്ക് വനിന്‍ഡു ഹസരങ്കയെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചപ്പോള്‍ 10 കോടിക്ക് അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് സിഎസ്‌കെയിലേക്കുമെത്തി.

Story first published: Sunday, November 24, 2024, 21:25 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+