For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈ ടീം ഹാര്‍ദിക്കിന്റെ പോക്കറ്റില്‍, പുറത്താക്കാനാവില്ല! ടീം മാനേജ്‌മെന്റ് പെട്ടു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോകുന്നതിന് മുന്നോടിയായുള്ള പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ഇത്തവണ മെഗാ താരലേലം നടക്കാനിരിക്കെ പല ടീമുകളും അവസാന സീസണുകളിലെ പിഴവ് നികത്തി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. പല വമ്പന്‍ ടീമുകള്‍ക്കും അടുത്ത സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. അതിലൊരു ടീമാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയുമായാണ് അവസാന സീസണില്‍ മുംബൈ ഇറങ്ങിയത്.

എന്നാല്‍ മുംബൈക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയി. മുംബൈയ്ക്ക് ആരാധകരുടെ പിന്തുണയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. കൂടാതെ ഹാര്‍ദിക്കിനെതിരേ മുംബൈയുടെ ആരാധകരടക്കം കൂവുന്ന സാഹചര്യവുമുണ്ടായി. രോഹിത് ശര്‍മ നായകസ്ഥാനമൊഴിയുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ടി20 നായകനാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തുകയായിരുന്നു.

ഇതോടെ മുംബൈ ടീം ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഹാര്‍ദിക്കിനെ മാറ്റി മുംബൈ സൂര്യകുമാര്‍ യാദവിനെ നായകനാക്കുമോയെന്നാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഹാര്‍ദിക്കിനെ മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയെന്നത് അത്ര എളുപ്പമല്ല. അതിന് കാരണം ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിലേക്കെത്തിയപ്പോഴുള്ള കരാറാണ്. മൂന്ന് വര്‍ഷത്തേക്ക് മുംബൈയുടെ നായകസ്ഥാനം ഓഫര്‍ ചെയ്തിട്ടാണ് ഹാര്‍ദിക് ഗുജറാത്ത് വിട്ട് വന്നതെന്നാണ് വിവരം.

മുംബൈയിലേക്കെത്തുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് കരാറുണ്ടാക്കിയിരുന്നു എന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ മാറ്റുക മുംബൈക്ക് എളുപ്പമാവില്ല. ഹാര്‍ദിക്കിന്റെ സമ്മതമില്ലാതെ താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റാനാവില്ല. കരാര്‍ പ്രകാരം അടുത്ത രണ്ട് സീസണില്‍ക്കൂടി ഹാര്‍ദിക് മുംബൈ ടീമിന്റെ നായകസ്ഥാനത്ത് തുടരും. ഹാര്‍ദിക് സ്വയം മാറി നില്‍ക്കാതെ മുംബൈക്ക് ഹാര്‍ദിക്കിനെ നായകസ്ഥാനത്ത് നിന്ന് നീക്കാനാവില്ല.

hardik pandya IPL2025

ഹാര്‍ദിക് പാണ്ഡ്യക്ക് മുംബൈ ടീമിനൊപ്പം മുന്നോട്ട് പോവുക പ്രയാസമാണെന്ന് പറയാം. ഒന്നാമത്തെ കാര്യം ഹാര്‍ദിക് പാണ്ഡ്യക്ക് മുംബൈ ആരാധകരുടെ സ്വീകാര്യത ലഭിക്കുന്നില്ല. അടുത്ത സീസണില്‍ രോഹിത് ശര്‍മ മുംബൈ വിട്ടാല്‍ ഹാര്‍ദിക്കിനെതിരായ വിമര്‍ശനം കൂടുതല്‍ ശക്തമാവും. വീണ്ടും കൂവലടക്കം ഹാര്‍ദിക് നേരിടേണ്ടതായി വരും. ഹാര്‍ദിക്കിനെ ഇഷ്ടപ്പെടുന്ന ആരാധകര്‍ കുറവാണ്. പ്രകടനം ഗംഭീരമാണെങ്കിലും ആരാധക ഹൃദയം കീഴടക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടില്ല.

മറ്റൊരു കാര്യം മുംബൈ ടീമിലെ യുവതാരങ്ങളടക്കം ഹാര്‍ദിക്കിനെതിരാണ്. അവസാന സീസണില്‍ തിലക് വര്‍മയും ഹാര്‍ദിക്കും തമ്മില്‍ വാക്കേറ്റമടക്കം ഉണ്ടായിരുന്നു. ഹാര്‍ദിക്കിന്റെ മനോഭാവത്തോട് ചേര്‍ന്ന് പോകാന്‍ പല യുവതാരങ്ങള്‍ക്കും സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക് തുടര്‍ന്നാല്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഹാര്‍ദിക് നായകനായി തുടര്‍ന്നാല്‍ ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും ടീം വിടാനുള്ള സാധ്യത കൂടുതലാണ്.

രോഹിത് പോയാലും കുഴപ്പമില്ലെന്ന് പറയാം. എന്നാല്‍ ബുംറയും സൂര്യയും മുംബൈ വിട്ടാല്‍ ടീമിന്റെ അടിത്തറ ഇളകും. അതുകൊണ്ടുതന്നെ ഇവരെ നിലനിര്‍ത്താന്‍ മുംബൈക്ക് ഹാര്‍ദിക്കിനെ പുറത്താക്കേണ്ടതായി വരും. എന്നാല്‍ ഹാര്‍ദിക്കുമായുള്ള കരാര്‍ പ്രകാരം മുംബൈക്ക് അദ്ദേഹത്തെ മാറ്റുക എളുപ്പവുമല്ല. ഇനി ഗുജറാത്ത് ടൈറ്റന്‍സിലേക്ക് തിരിച്ചുപോവുക ഹാര്‍ദിക്കിന് എളുപ്പമല്ല. ഹാര്‍ദിക് ആര്‍സിബിയിലേക്ക് പോയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

മുംബൈ ഇന്ത്യന്‍സ് ടീമില്‍ വലിയ അഴിച്ചുപണി അടുത്ത സീസണില്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. എന്നാല്‍ ഹാര്‍ദിക് നായകസ്ഥാനത്ത് തുടരുമോയെന്നതാണ് കണ്ടറിയേണ്ടത്. ഹാര്‍ദിക്കുമായി മുംബൈ ടീം മാനേജ്‌മെന്റ് ധാരണയിലേക്കെത്താനാണ് സാധ്യത. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് വരുന്ന സീസണില്‍ കപ്പിലേക്കെത്തേണ്ടത് അഭിമാന പ്രശ്‌നമാണെന്ന് പറയാം.

Story first published: Monday, August 19, 2024, 19:02 [IST]
Other articles published on Aug 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+