Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ധോണിയുണ്ടെങ്കില്‍ ഒരാളും രക്ഷപ്പെടില്ല!! റുതുവിന് 8ന്റെ പണി, തുറന്നടിച്ച് ബാംഗര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ താരവും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് കോച്ചുമായ സഞ്ജയ് ബാംഗര്‍ രംഗത്ത്. ധോണി ഈ തരത്തില്‍ വിരമിക്കാതെ കളി തുടര്‍ന്നി കൊണ്ടിരുന്നാല്‍ പണി കിട്ടുക സിഎസ്‌കെയുടെ സ്ഥിരം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുജറാത്ത് ടൈറ്റന്‍സുമായി ഞായറാഴ്ച വൈകീട്ട് നടന്ന മല്‍സരത്തോടെ ഈ ഐപിഎല്‍ സീസണില്‍ ചെന്നൈയുടെ മല്‍സങ്ങളും പൂര്‍ത്തിയായിരുന്നു. ഈ കളിക്കു ശേഷം ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.

പക്ഷെ അതുണ്ടായായില്ല. ഒരു പക്ഷെ താന്‍ അടുത്ത സീസണില്‍ തിരിച്ചുവരാനോ, തിരിച്ചുവരാതിരിക്കാനോ സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതോടെയാണ് മല്‍സരശേഷം ധോണിയുടെ തീരുമാനത്തിനെതിരേ ബാംഗര്‍ ആഞ്ഞടിച്ചത്.

DHONI RUTURAJ

റുതുരാജിനു തിരിച്ചടി

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനൊപ്പം എംഎസ് ധോണി ഈ തരത്തില്‍ തുടരുമ്പോള്‍ അതു റുതുരാജ് ഗെയ്ക്വാദിനെയാണ് മോശമായി ബാധിക്കുന്നതെന്നു സഞ്ജയ് ബാംഗര്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാപ്റ്റന്‍മാരെന്ന നിലയില്‍ റുതുരാജ് ഗെയ്ക്വാദും ജഡേജയും വളരാത്തത് ധോണിയുടെ സാന്നിധ്യം കൊണ്ടാണെന്നും ബാംഗര്‍ കുറ്റപ്പെടുത്തി.

റുതുരാജ് ഗെയ്ക്വാദും രവീന്ദ്ര ജഡേജയും എംഎസ് ധോണിയുടെ നിഴലില്‍ തന്നെ തുടരും. രണ്ടുപേരും ഒരിക്കലും സ്വന്തമായി എന്തെങ്കിലും ചെയ്യുകയുമില്ല. എല്ലായ്‌പ്പോഴും ധോണിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ഇരുവരും സ്വയം വളര്‍ന്നുവരാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ധോണിയുടെ സാന്നിധ്യമാണ് അവരെ അതില്‍ നിന്നും തടഞ്ഞുനിര്‍ത്തുന്നത്. പുതിയ ലീഡേഴ്‌സിന്റെ ഉദയം കൂടിയാണ് ഇതിലൂടെ തടസ്സപ്പെടുന്നതെന്നും ബാംഗര്‍ വ്യക്തമാക്കി.

ഭാവിയെക്കുറിച്ച് ധോണി

ശരീരം അനുവദിക്കുകയാണെങ്കില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്സിയില്‍ വീണ്ടും തന്നെ കണ്ടേക്കുമെന്ന സൂചന കൂടിയാണ് മല്‍സരശേഷം എംഎസ് ധോണി നല്‍കിയത്. ഇപ്പോള്‍ ഭാവിയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും സമയം ഒരുപാടുള്ളതിനാല്‍ ആലോചിച്ച ശേഷമായിരിക്കും ഭാവിയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത സീസണില്‍ ഐപിഎല്ലില്‍ ഞാന്‍ കളിക്കുമോയെന്നതു പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കും. ഭാവിയെക്കുറിച്ചു തീരുമാനമെടുക്കാന്‍ എന്റെ മുന്നില്‍ ഇനിയു 4-5 മാസങ്ങളുണ്ട്. അതിനാല്‍ തിരക്കു പിടിക്കേണ്ടതില്ല. ശരീരം നല്ല ഫിറ്റായിരിക്കേണ്ടതും ആവശ്യമാണ്. പ്രകടനം മാത്രം നോക്കിയാണ് ക്രിക്കറ്റര്‍മാര്‍ വിരമിക്കുന്നതെങ്കില്‍ ചിവര്‍ക്കു 22 വയസ്സാവുമ്പോഴേക്കും കളി നിര്‍ത്തേണ്ടി വന്നേക്കും

MS DHONI

ഞാന്‍ റാഞ്ചിയിലേക്ക മടങ്ങുകയാണ്. ബൈക്ക് സവാരികളൊക്കെ ഇനി എനിക്കു അല്‍പ്പം ആസ്വദിക്കണം. എന്റെ ക്രിക്കറ്റ് കരിയര്‍ ഇതോടെ അവസാനിച്ചതായി ഞാന്‍ പറയുന്നില്ല, അതു പോലെ തിരിച്ചുവരുമെന്നും ഞാന്‍ ഇപ്പോള്‍ പറയില്ല. ഒരുപാട് സമയം എന്റെ മുന്നില്‍ ബാക്കി നില്‍ക്കുകയാണ്. ഭാവിയെക്കുറിച്ച് നന്നായി ആലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നുമാണ് പോസ്റ്റ് മാച്ച് ഷോയില്‍ ധോണി പറഞ്ഞത്.

അതേസമയം, ബാറ്റിങില്‍ ചെന്നൈക്കായി ഈ സീസണില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. മാത്രല്ല, കളിച്ച ഭൂരിഭാഗം ഇന്നിങ്‌സുകളിലും റണ്ണെടുക്കാന്‍ ധോണി ശരിക്കും പാടുപെടുകയും ചെയ്തു.

13 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇത്തവണ കളിച്ചത്. സീസണിലാകെ 145 ബോളുകള്‍ നേരിട്ട ധോണിക്കു വെറും 196 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. 24.50 എന്ന മോശം ശരാശരിയോടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 30 റണ്‍സുമാണ്.

Story first published: Monday, May 26, 2025, 16:04 [IST]
Other articles published on May 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+