For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അംപയര്‍ ചതിച്ചു! ധോണിയുടേത് ഔട്ടല്ല? ഇത് നാണക്കേട്; ആരാധകര്‍ കലിപ്പില്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ സിഎസ്‌കെയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ തട്ടകത്തില്‍ ഒമ്പത് വിക്കറ്റിന് 103 റണ്‍സാണ് നേടിയത്. ചെപ്പോക്കില്‍ സിഎസ്‌കെ നേടുന്ന ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. സിഎസ്‌കെ നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ലെന്നതാണ് വസ്തുത. പവര്‍പ്ലേയിലടക്കം ടെസ്റ്റ് ബാറ്റിങ് പ്രകടനമാണ് സിഎസ്‌കെ കാഴ്ചവെച്ചത്.

ടീമിന്റെ പ്രധാന താരങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. രചിന്‍ രവീന്ദ്ര (4), ഡെവോണ്‍ കോണ്‍വെ (12), രാഹുല്‍ ത്രിപാഠി (16), വിജയ് ശങ്കര്‍ (29), ശിവം ദുബെ (31*) എന്നിവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയി. മധ്യനിര കൂട്ടത്തകര്‍ച്ച നേരിട്ടതോടെ സിഎസ്‌കെ നാണംകെട്ട സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു. ഒമ്പതാമനായാണ് സിഎസ്‌കെ നായകന്‍ എംഎസ് ധോണി ബാറ്റ് ചെയ്യാനെത്തിയത്. ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ധോണി രക്ഷകനാവുമെന്നാണ് കരുതിയത്.

എന്നാല്‍ നാല് പന്ത് നേരിട്ട് ഒരു റണ്‍സെടുത്ത ധോണി എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. സുനില്‍ നരെയ്‌നാണ് ധോണിയെ പുറത്താക്കിയത്. ധോണി റിവ്യൂ ചെയ്തിട്ടും തേര്‍ഡ് അംപയര്‍ വിക്കറ്റ് വിളിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ധോണിയുടെ വിക്കറ്റിനെച്ചൊല്ലി വിവാദം പുകയുകയാണ്. ധോണിയുടേത് ഔട്ടല്ലെന്ന വാദമാണ് ശക്തമായി ഉയരുന്നത്.

ധോണിയുടെ ബാറ്റില്‍ ടെച്ചുണ്ടായിരുന്നു?

എംഎസ് ധോണി സുനില്‍ നരെയ്‌നെ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ബാറ്റിനെ മറികടന്ന് പന്ത് പാഡില്‍ തട്ടുകയായിരുന്നു. ധോണിയുടെ ബാറ്റിന് തൊട്ടടുത്തുകൂടിയാണ് പന്ത് കടന്ന് പോയത്. അതുകൊണ്ടുതന്നെ ധോണി ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് റിവ്യൂ എടുത്തു. തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ധോണിയുടെ ബാറ്റില്‍ ചെറുതായി പന്ത് കൊള്ളുന്നതായി വ്യക്തമാവുന്നുണ്ട്. അല്‍ട്രാ എഡ്ജ് പരിശോധിക്കുമ്പോള്‍ ചെറിയ ടെച്ച് കാട്ടുന്നുണ്ടെങ്കിലും തേര്‍ഡ് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഇതാണ് വിവാദത്തിന് വഴി തുറന്നിരിക്കുന്നത്.

ധോണി അംപയറുടെ തീരുമാനത്തോട് അതൃപ്തി പ്രകടിപ്പിച്ചാണ് കളം വിട്ടത്. അംപയറുടേത് ഏക പക്ഷീയമായ നിലപാടായെന്നും കൂടുതല്‍ പരിശോധനകളില്ലാതെയാണ് വിക്കറ്റ് അനുവദിച്ചതെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ധോണി ക്രീസില്‍ നിന്നിരുന്നെങ്കില്‍ അല്‍പ്പം കൂടി ഭേദപ്പെട്ട സ്‌കോറിലേക്ക് സിഎസ്‌കെ എത്തിയേനെയെന്നും അംപയര്‍ സിഎസ്‌കെയെ ചതിക്കുകയാണ് ചെയ്തതെന്നും ആരാധകര്‍ ആരോപിക്കുന്നു.

ms dhoni csk

അംപയറെ ചോദ്യം ചെയ്ത് ഫ്‌ളമിങ്ങും

സിഎസ്‌കെ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ്ങും അംപയറുടെ തീരുമാനത്തിനെതിരേ രംഗത്തെത്തി. അംപയര്‍ ക്രിസ് ഗഫ്‌നിയോട് ഫ്‌ളമിങ് തര്‍ക്കിക്കുന്ന സാഹചര്യമുണ്ടായി. അംപയറുടെ തീരുമാനത്തിലെ പാളിച്ച സീസണില്‍ നേരത്തെ തന്നെ വിവാദമായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗിന്റെ വിക്കറ്റുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനം അംപയര്‍ കേട്ടിരുന്നു. ഇപ്പോഴിതാ ധോണിയുടെ വിക്കറ്റിലെ പിഴവും വലിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്.

ഒമ്പതാം നമ്പറില്‍ ധോണി ബാറ്റ് ചെയ്യാനെത്തിയതിനെതിരേ വലിയ ആരാധക വിമര്‍ശനമുണ്ട്. ഇതിനിടെയാണ് നിരാശപ്പെടുത്തുന്ന പുറത്താകല്‍. സുനില്‍ നരെയ്‌നെതിരേ ധോണിക്ക് മികച്ച കണക്കല്ല ഉള്ളത്. മൂന്ന് തവണ ധോണിയെ മടക്കി അയക്കാന്‍ നരെയ്‌ന് സാധിച്ചിട്ടുണ്ട്. എന്തായാലും ധോണിയുടേത് വിക്കറ്റ് അല്ലെന്ന ഉറച്ച നിലപാടിലാണ് ആരാധകര്‍. അംപയര്‍മാര്‍ കൃത്യതയോടെ തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Friday, April 11, 2025, 22:14 [IST]
Other articles published on Apr 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+