Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇവരുടെ 'വെടി തീര്‍ന്നു'!! ഇനിയും കടിച്ചുതൂങ്ങരുത്, വിരമിക്കലാണ് ബെസ്റ്റ്

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ ആവേശകരമായ മൂന്നാം റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. നിലവിലെ ചാംപ്യന്‍ന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണപ്പോള്‍ അഞ്ചു തവണ വീതം ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമെല്ലാം പതറുകയാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ക്യാപ്പിറ്റല്‍സ് തുടങ്ങിയ ചില സര്‍പ്രൈസ് ടീമുകളുടെ കുതിപ്പാണ് സീസണിന്റെ തുടക്കത്തില്‍ കാണാന്‍ സാധിക്കുന്നത്. വമ്പന്‍ ഫ്രാഞ്ചൈസികള്‍ മാത്രമല്ല, ചില വമ്പന്‍ താരങ്ങളും ആദ്യ റൗണ്ടുകളില്‍ പതറുകയാണ്.

ചിലര്‍ ടീമിനു വലിയ ബാധ്യതയായ മാറുകയും ചെയ്തിട്ടുണ്ട്. ഇനി ഗതികെട്ട് ടീം പുറത്താക്കുന്നതിനു മുമ്പ് സീസണിനു ശേഷം ഐപിഎല്ലില്‍ നിന്നും വിരമിക്കുകയെന്നതാണ് അവര്‍ക്കു മുന്നിലുള്ള ഏറ്റുവും ബെസ്റ്റ് ഓപ്ഷന്‍. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു നോക്കാം.

ROHIT SHARMA

രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും ഇന്ത്യന്‍ വെറ്ററന്‍ താരവുമായ രവീന്ദ്ര ജഡേജയാണ് ഈ ലിസ്റ്റിലെ ഒരാള്‍. നിരവധി വര്‍ഷങ്ങളായി ചെന്നൈയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. പക്ഷെ ഇപ്പോള്‍ ജഡ്ഡുവിനു ബാറ്റിങിലോ, ബൗളിങിലോ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നില്ല.

ഫിനിഷിങില്‍ താരം മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ അവസാന മല്‍സരമുള്‍പ്പെടെ ചെന്നൈ ജയിക്കുമായിരുന്നുജഡ്ഡു ഇപ്പോള്‍ അദ്ദേഹം തിളങ്ങുന്നത്. ഇങ്ങനൈാരാളെ ഇനി ചെന്നൈക്കു മാത്രമല്ല, ഒരു ഫ്രാഞ്ചൈസിക്കും ടൂര്‍ണമെന്റില്‍ ആവശ്യമില്ല. അതുകൊണ്ടു തന്നെ സീസണിനു ശേഷം ജഡ്ഡുവിനു കളി മതിയാക്കാവുന്നതാണ്.

രോഹിത് ശര്‍മ

അഞ്ചു ഐപിഎല്‍ കിരീടങ്ങള്‍ നേടിയ ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സിന്‍െ ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയാണ് ലിസ്റ്റിലെ രണ്ടാമന്‍. മുംബൈയ്‌ക്കൊപ്പം ഓപ്പണിങില്‍ അദ്ദേഹം ഈ സീസണില്‍ വന്‍ പരാജയമായി മാറിയിരിക്കുകയാണ്. 0, 8, 13 എന്നിങ്ങനെയാണ് ഹിറ്റ്മാന്റെ സ്‌കോറുകള്‍.

ബാറ്റിങില്‍ പഴയ ഗോള്‍ഡന്‍ ടച്ച് പൂര്‍ണമായി നഷ്ടമായതു പോലെയാണ് രോഹിത് ഇപ്പോള്‍ കാണപ്പെടുന്നത്. ആദ്യ മൂന്നു കളിയിലും നിറം മങ്ങിയതോടെ തന്നെ അദ്ദേഹം വിരമിക്കണമെന്നു ആരാധകരില്‍ നിന്നും മുറവിളി ഉയര്‍ന്നു കഴിഞ്ഞു.

അതിനാല്‍ സീസണ്‍ കഴിയുന്നതോടെ ഐപിഎല്ലിനോടു ഗുഡ്‌ബൈ പറയുകയാവും രോഹിത്തിനെ സംബന്ധിച്ച് ഏറ്റവും നല്ലത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ ബാറ്റിങിനെ മോശമായി ബാധിച്ചിട്ടുണ്ടെന്നു കാണാം.

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്കും ഇതു അവസാനത്തെ ഐപിഎല്‍ സീസണായി മാറിയേക്കും. 36 കാരനായ അദ്ദേഹം ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്.
പക്ഷെ ബൗളിങില്‍ പഴയ വേഗതയോ, മൂര്‍ച്ചയോ ഒന്നും തന്നെ ഇഷാന്തിനില്ല. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ അദ്ദേഹം തുടര്‍ന്നു കളിക്കുന്നത് വലിയ മണ്ടത്തരമായിരിക്കുമെന്നതില്‍ സംശയമില്ല.

MS DHONI

എംഎസ് ധോണി

മുന്‍ ഇതിഹാസ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കും ഇതാണ് ഐപിഎല്‍ നിര്‍ത്താവുന്ന ഏറ്റവും നല്ല സമയം. ടീമിനു വേണ്ടിയല്ല, മറിച്ച് ആരാധകരെ തൃപ്ചിപ്പെടുത്തുന്നതിനു വേണ്ടി മാത്രമാണ് അദ്ദേഹം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഒരു വിഭാഗം ആരാധകരും ധോണിക്കു നേരെ തിരിഞ്ഞു കഴിഞ്ഞു. ഫിനിഷറുടെ റോളില്‍ ടീമിനെ ജയിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ നവിരമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

ആര്‍ അശ്വിന്‍

ഇന്ത്യന്‍ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഈ ലിസ്റ്റിലെ അവസാനത്തെയാള്‍. 38 കാരനായ അദ്ദേഹം ഈ സീസണിലാണ് തന്റെ ആദ്യ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ മടങ്ങിയെത്തിയത്. പക്ഷെ രണ്ടാം വരവില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ട് ആദ്യ മല്‍സരങ്ങളില്‍ അദ്ദേഹമുണ്ടാക്കിയിട്ടില്ല.

മാത്രമല്ല, ഒരുപാട് റണ്‍സും അശ്വിന്‍ വിട്ടുകൊടുക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചു കഴിഞ്ഞ അദ്ദേഹം ഇനി ഐപിഎല്ലും നിര്‍ത്തുന്നതായിരിക്കും ഏറ്റവും ഉചിതമായ തീരുമാനം.

Story first published: Tuesday, April 1, 2025, 11:50 [IST]
Other articles published on Apr 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+