Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 8000 പ്ലസ് റണ്‍സ്, എന്നിട്ടും കോലിയില്ല!! നയിക്കാന്‍ ധോണി; ഗില്ലിയുടെ ഓള്‍ടൈം 11

ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റ്. പക്ഷെ അദ്ദേഹം തിരഞ്ഞെടുത്ത ഒരു ഇലവന് ഒരു പ്രത്യേകത കൂടിയുണ്ട്. വിവിധ ടീമുകള്‍ക്കൊപ്പം ഒരിക്കലെങ്കിലും ഐപിഎല്‍ കിരീടം നേടിയിട്ടുള്ള താരങ്ങളെ മാത്രമേ ഗില്ലി ഈ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഓള്‍ടൈം ഇലവനെ അദ്ദേഹം തിരഞ്ഞെടുത്തത്.

ടൂര്‍ണമെന്റില്‍ അഞ്ചു ട്രോഫികളുമായി ഏറ്റവുധികം തവണ ചാപ്യന്‍മാരായി റെക്കോര്‍ഡിട്ട ടീമുകള്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ്. അതുകൊണ്ടു തന്നെ ഗില്ലിയുടെ ഇലവനിലെ പല താരങ്ങളും ഈ ടീമുകള്‍ക്കായി കളിച്ചിട്ടുള്ളവരാണ്. 11 താരങ്ങളില്‍ ഏഴു പേരും ഇന്ത്യക്കാരാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.

MS DHONI

ധോണി നയിക്കും

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചു തവണ ഐപിഎല്‍ രാജാക്കന്‍മാരാക്കി മാറ്റിയ ഇതിഹാസ നായകന്‍ എംഎസ് ധോണിയെയാണ് ഓള്‍ടൈം ഇലവന്റെയും ക്യാപ്റ്റനായി ആദം ഗില്‍ക്രിസ്റ്റ് തിരഞ്ഞെടുത്തിട്ടുള്ളത്. സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ ധോണിയുടെ മുന്‍ തുറുപ്പുചീട്ടും സ്റ്റാര്‍ ഓള്‍റൗണ്ടറുമായിരുന്ന സുരേഷ് റെയ്‌ന, നിലവില്‍ ടീമിന്റെ ഭാഗമായ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെയും തന്റെ ഇലവനില്‍ ഗില്ലി ഉള്‍പ്പെടുത്തി.

മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നും മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെയും ഗില്ലി തിരഞ്ഞെടുത്തു. ഹിറ്റ്മാനെക്കൂടാതെ മുംബൈയുടെ മറ്റു നാലു പേര്‍ കൂടി ഇലവന്റെ ഭാഗമായിട്ടുണ്ട്. മുന്‍ വെടിക്കെട്ട് ബാറ്ററും വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറുമായ കരെണ്‍ പൊള്ളാര്‍ഡാണ് ഇതില്‍ ഒരാള്‍.

നിലവില്‍ മുംബൈയുടെ നീലക്കുപ്പായത്തില്‍ കസറുന്ന 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവും ഇലവന്റെ ഭാഗമാണ്. ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും ഗില്ലി ഓള്‍ടൈം ഇലവന്റെ ഭാഗമാക്കിയിട്ടുണ്ട്. മുംബൈയില്‍ നിന്നുള്ള മറ്റൊരാള്‍ ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറും യോര്‍ക്കര്‍ വീരനുമായ ലസിത് മലിങ്കയാണ്.

VIRAT KOHLI

കോലി ഔട്ട്, വാര്‍ണറും ടീമില്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരത്തേ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനും നാട്ടുകാരനുമായ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് വാര്‍ണറും ആദം ഗില്‍ക്രിസ്റ്റിന്റെ ഇലവനിലുണ്ട്. രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയും അദ്ദേഹമാണ്. 2016ലായിരുന്നു വാര്‍ണര്‍ക്കു കീഴില്‍ എസ്ആര്‍എച്ച് ടീം തങ്ങളുടെ ഏക കിരീടത്തില്‍ മുത്തമിട്ടത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ഐപിഎല്‍ കിരീടം ചൂടിയ വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ ഇലവന്റെ ഭാഗമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജഴ്‌സിയില്‍ ഐപിഎല്‍ കിരീടം നേടിയ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഇലവനിലെ അവസാനത്തെയാള്‍.

എന്നാല്‍ 8000 പ്ലസ് റണ്‍സുമായി ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡിന്റെ അവകാശിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിക്കു ഗില്ലിയുടെ ഇലവനില്‍ ഇടം ലഭിച്ചില്ല. ഒരിക്കല്‍പ്പോലും ഐപിഎല്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ലെന്നതു കാരണം കൊണ്ടു മാത്രമാണ് അദ്ദേഹം തഴയപ്പെട്ടത്.

ഗില്‍ക്രിസ്റ്റിന്റെ ഓള്‍ടൈം 11

രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍, സുരേഷ് റെയ്‌ന, സൂര്യകുമാര്‍ യാദവ്, എംഎസ് ധോണി (ക്യാപ്റ്റന്‍), കരെണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ലസിത് മലിങ്ക, ഭുവനേശ്വര്‍ കുമാര്‍.

Story first published: Saturday, May 17, 2025, 20:39 [IST]
Other articles published on May 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+