Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇവര്‍ ഇനി ഐപിഎല്‍ കളിക്കില്ല? ലേലത്തിന് മുമ്പ് വിരമിച്ചേക്കും! ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ ലേലം നടക്കാന്‍ പോവുകയാണ്. അതിന് മുമ്പ് തന്നെ അവസാന സീസണിലെ പിഴവുകള്‍ നികത്തി ശക്തമായ ടീമിനെ സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ടീമുകളെല്ലാം. ഇതിനായുള്ള നീക്കങ്ങള്‍ ഇതിനോടകം തന്നെ ടീമുകള്‍ ആരംഭിച്ചിട്ടുള്ള. പല കൂടുമാറ്റ ചര്‍ച്ചകളും സജീവമാണ്. ആരാധകരെ ഞെട്ടിപ്പിക്കുന്ന ചില കൂടുമാറ്റങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതെല്ലാം ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതായുണ്ട്.

എന്നാല്‍ ചില താരങ്ങള്‍ മെഗാ ലേലംവരെ കാത്ത് നില്‍ക്കാതെ കരിയറിന് വിരമമിട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇത്തരത്തില്‍ ലേലത്തിന് മുമ്പ് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. എംഎസ് ധോണി ഇനിയൊരു സീസണില്‍കൂടി കളിക്കാനുള്ള സാധ്യത വളരെ വിരളമാണ്. ഏറെക്കാലമായി കാല്‍മുട്ടിന്റെ വേദന ധോണിയെ വേട്ടയാടുന്നു. അവസാന സീസണിലും ഇത് ധോണിയെ ബാധിച്ചിരുന്നു.

ധോണിയെ പരിക്ക് വേട്ടയാടുന്നു

നിലവില്‍ റുതുരാജ് ഗെയ്ക് വാദിനെ സിഎസ്‌കെയുടെ നായകസ്ഥാനത്തേക്കെത്തിച്ചിട്ടുണ്ട്. അടുത്ത സീസണിലും ധോണി കളിക്കുമെന്ന പ്രതീക്ഷ എല്ലാവരും പങ്കുവെക്കുമ്പോഴും ഇനിയും ബാല്യം ധോണിക്ക് ശേഷിക്കുന്നുണ്ടോയെന്നത് പ്രസക്തമായ ചോദ്യമാണ്. ധോണി ടീമില്‍ തുടരുന്നത് സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും ആവേശം നല്‍കുന്നു. എന്നാല്‍ ധോണിയെ പിന്തുണക്കുമ്പോള്‍ മികച്ചൊരു ബാറ്റ്‌സ്മാനെ കളിപ്പിക്കാനുള്ള അവസരമാണ് നഷ്ടമാവുന്നത്.

തന്റെ വിരമിക്കലുകള്‍ അപ്രതീക്ഷിതമായി പങ്കുവെക്കുന്നതാണ് ധോണിയുടെ രീതി. അതുകൊണ്ടുതന്നെ മെഗാ ലേലത്തിന് മുമ്പ് തന്നെ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ശിഖര്‍ ധവാനാണ് മറ്റൊരാള്‍. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് ധവാന്‍. പഞ്ചാബ് കിങ്‌സിന്റെ നായകന്‍ കൂടിയായ ധവാന്‍ കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് ധവാന്‍.

ഫിറ്റ്‌നസില്ലാത്ത ധവാന്‍

എന്നാല്‍ പ്രായവും ഫിറ്റ്‌നസും അദ്ദേഹത്തെ തളര്‍ത്തുന്നു. അവസാന സീസണില്‍ പരിക്ക് മൂലം മിക്ക മത്സരങ്ങളും ധവാന് നഷ്ടമായിരുന്നു. പിന്നെ പഴയതുപോലെ കടന്നാക്രമിച്ച് കളിക്കാന്‍ ധവാന് സാധിക്കുന്നില്ല.

shikhar dhawan ipl 2025

ധവാന്റെ സ്‌ട്രൈക്ക് റേറ്റും മോശമാണ്. അടുത്ത സീസണില്‍ പഞ്ചാബ് ധവാനെ നിലനിര്‍ത്തില്ലെന്നുറപ്പാണ്. മെഗാ ലേലത്തിലേക്കെത്തിയാല്‍ ധവാന്‍ അണ്‍സോള്‍ഡാവാന്‍ സാധ്യതയുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ട് ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് കൂടുതല്‍ സാധ്യത.

സാഹക്ക് ഇനി ബാല്യമില്ല

മറ്റൊരു താരം വൃദ്ധിമാന്‍ സാഹയാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സാഹയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. പരിക്കും താരത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അവസാന സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സാഹ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ സാഹയെ ഗുജറാത്ത് ഒഴിവാക്കും. അടുത്ത സീസണിലെ ലേലത്തില്‍ സാഹയെ വാങ്ങാന്‍ ആരും തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

ഉമേഷിന് ഇനി അവസരമില്ല

ഉമേഷ് യാദവാണ് മറ്റൊരു താരം. സീനിയര്‍ പേസറായ ഉമേഷ് യാദവ് ഇന്ത്യന്‍ ടീമിന് പുറത്തായിട്ട് നാളുകളേറെയായി. ടെസ്റ്റ് ടീമില്‍ പോലും ഇടമില്ലാത്ത ഉമേഷ് അവസാന സീസണില്‍ ഗുജറാത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ വരുന്ന സീസണില്‍ ഉമേഷിനെ ഗുജറാത്ത് നിലനിര്‍ത്തിയേക്കില്ല. ഈ സാഹചര്യത്തില്‍ ലേലത്തിലേക്കെത്തിയാലും ഉമേഷിനെ ആരും വാങ്ങിയേക്കില്ല. അതുകൊണ്ടുതന്നെ താരം വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

വിശ്രമിക്കാന്‍ വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍ വിരമിച്ചേക്കുമെന്നും സൂചനകളുണ്ട്. ഇതിനോടകം ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് വാര്‍ണര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിശ്രമ ജീവിതത്തിലേക്ക് കടക്കാന്‍ വാര്‍ണര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ നിന്ന് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് വാര്‍ണര്‍. അടുത്ത സീസണില്‍ വാര്‍ണറിനെ ഡല്‍ഹി നിലനിര്‍ത്തില്ലെന്നാണ് വിവരം.

Story first published: Friday, August 30, 2024, 13:18 [IST]
Other articles published on Aug 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+