Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ചെന്നൈയുടെ പ്രശ്‌നമെന്ത്? തിരിച്ചുവരാന്‍ ഒറ്റവഴി മാത്രം!! തുറന്നു പറഞ്ഞ് ധോണി

ചെന്നൈ: ഇതിഹാസ നായകന്‍ എംഎസ് ധോണി ക്യാപ്റ്റന്‍സി ഏറ്റെടുത്തിട്ടും ഐപിഎല്ലിന്റെ 18ാം സീസണില്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ എട്ടു വിക്കറ്റിന്റെ നാണംകെട്ട പരാജയാണ് വെള്ളിയാഴ്ച രാത്രി സിഎസ്‌കെയ്ക്ക നേരിട്ടത്.

സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ പരാജയം കൂടിയാണിത്. ബാറ്റിങ് നിര ചതിച്ചതാണ് കെകെആറിനെതിരേ ധോണിയും സംഘവും ദയനീയ തോല്‍വിയേറ്റി വാങ്ങാനുള്ള കാരണം. ടോസ് നഷ്ടപ്പെട്ട് വെറും 103 റണ്‍സിലേക്കു ഒതുക്കപ്പെട്ടപ്പോള്‍ തന്നെ ചെന്നൈയുടെ വിധി കുറിക്കപ്പെട്ടിരുന്നു.

റണ്‍ചേസില്‍ 10.1 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ കെകെആര്‍ വിജയത്തിലെത്തുകയും ചെയ്തു. ഈ സീസണില്‍ ചെന്നൈ ടീമിനു തിരിച്ചടിയാവുന്ന ഏറ്റവും വലിയ ദൗര്‍ബല്യം എന്താണെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് ധോണി. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

MS DHONI

ചെന്നൈയുടെ ദൗര്‍ബല്യം

മുന്‍നിര ബാറ്റര്‍മാരില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇപ്പോഴത്തെ പ്രധാന ദൗര്‍ബല്യമെന്നു എംഎസ് ധോണി വെളിപ്പെടുത്തി. തങ്ങള്‍ക്കു എങ്ങനെ ഇതില്‍ നിന്നും കരകയറാന്‍ കഴിയുമെന്നതിനെക്കുറിച്ചും അദ്ദേഹം പോസ്റ്റ് മാച്ച് ഷോയില്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

ഞങ്ങള്‍ രണ്ടാമിന്നിങ്‌സില്‍ ബൗള്‍ ചെയ്തിട്ടുള്ള മല്‍സരങ്ങളില്‍ അതു അല്‍പ്പം നിന്നു പോവുന്നുണ്ടായിരുന്നു. ഈ കളിയിലാവട്ടെ ആദ്യ ഇന്നിങ്‌സില്‍ ഞങ്ങള്‍ ബാറ്റ് ചെയ്യവെയായിരുന്നു ഇതു കണ്ടത്. നിങ്ങള്‍ക്കു ഒരുപാട് വിക്കറ്റുകള്‍ നഷ്ടമാവുമ്പോള്‍ സമ്മര്‍ദ്ദമുണ്ടാവുക തന്നെ ചെയ്യും.

മറുഭാഗത്ത് മികച്ച സ്പിന്നര്‍മാരുമുണ്ടെങ്കില്‍ കാര്യങ്ങള്‍ കടുപ്പമായി മാറും. ഈ കളിയില്‍ ഞങ്ങള്‍ക്കു കൂട്ടുകെട്ടുകളൊന്നുമുണ്ടായില്ല. ചെറിയ കൂട്ടുകെട്ടുകളും കുറച്ചൂ കൂടി ശ്രദ്ധിക്കുകയും ചെയ്താല്‍ ഞങ്ങള്‍ക്കു പ്രശ്‌നമുണ്ടാവില്ലെന്നും ധോണി വിശദമാക്കി.

ഈ സീസണില്‍ ഒരു ടീമിന്റെ പവര്‍പ്ലേയിലെ രണ്ടാമത്തെ ഏറ്റവും മോശം പ്രകടനം കൂടിയാണ് ചെന്നൈ ഈ മല്‍സരത്തില്‍ കാഴ്ചവച്ചത്. രണ്ടു വിക്കറ്റിനു വെറും 31 റണ്‍സാണ് പവര്‍പ്ലേയില്‍ അവര്‍ക്കു നേടാനായത്. എന്തുകൊണ്ടാണ് ചെന്നൈയുടെ മുന്‍നിര ഈ തരത്തില്‍ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ചും ധോണി വിശദീകരിച്ചു. മുന്‍നിര കുറേക്കൂടി ക്ഷമ കാണിക്കണമെന്നും സ്‌കോര്‍ബോര്‍ഡ് കണ്ട് അസ്വസ്ഥരാവേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം സാഹചര്യങ്ങളെ മനസ്സിലാക്കുകയെന്നതാണ്. ചില മല്‍സരങ്ങളില്‍ ഞങ്ങള്‍ക്കു ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞു. നിങ്ങളുടെ കഴിവിനെ പിന്തുണയ്ക്കൂ, നിങ്ങള്‍ക്കു കളിക്കാന്‍ സാധിക്കുന്ന ഷോട്ടുകളും കളിക്കൂ. മറ്റുള്ളവരുടെ പ്രകടനത്തിനൊപ്പമെത്താന്‍ ശ്രമിക്കരുത്.

CSK

ഞങ്ങളുടെ ഓപ്പണര്‍മാര്‍ മികച്ചവരാണ്. ആധികാരികമായ ഷോട്ടുകള്‍ കളിക്കൂ, അവര്‍ കഠിനമായ ഷോട്ടുകള്‍ കളിക്കാറില്ല, ബോളിന്റെ ലൈനിനു കുറുകെ ഷോട്ടുകള്‍ കളിക്കുകയും ചെയ്യുന്നില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

സ്‌കോര്‍ബോര്‍ഡ് നോക്കി നിരാശപ്പെടേണ്ട കാര്യമില്ല. ഈ ബാറ്റിങ് ലൈനപ്പ് വച്ച് ഞങ്ങള്‍ 60 റണ്‍സ് ലക്ഷ്യമിടുകയാണെങ്കില്‍ അതു വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയായിരിക്കും. കൂട്ടുകെട്ടുകളുമായി മുന്നോട്ടു പോവണം, മധ്യ ഓവറുകളിലും അവസാന ഓവറുകളിലും മുതലാക്കാന്‍ സാധിക്കുകയും ചെയ്യാനായേക്കും.

ഞങ്ങള്‍ക്കു വിക്കറ്റുകള്‍ നഷടമായാല്‍ മധ്യനിര അവരുടെ ജോലി വ്യത്യസ്തമായി ചെയ്യേണ്ടതുണ്ട്. കഠിനമായി പ്രഹരിക്കുന്ന സമീപനം അല്‍പ്പസമയത്തേക്കു വൈകിപ്പിക്കുകയും വേണമെന്നും ധോണി പറഞ്ഞു.

Story first published: Saturday, April 12, 2025, 6:40 [IST]
Other articles published on Apr 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+