Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 18ാം ഓവറില്‍ വരും, 2 സിക്‌സടിച്ച് പോവും!! ധോണിയെക്കൊണ്ട് എന്ത് കാര്യം? കലിപ്പില്‍ ഫാന്‍സ്

ഐപിഎല്ലിന്റെ 18ാം സീണില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം തപ്പിത്തടവയെ ആരാധകര്‍ കട്ടക്കലിപ്പിലാണ്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെയാണ് സോ്ഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റലുമധികം വിമര്‍ശിക്കുന്നത്. ധോണി ആര്‍ക്കു വേണ്ടിയാണ് യഥാര്‍ഥത്തില്‍ കളിക്കുന്നതെന്നും സിഎസ്‌കെ ടീമിന് അദ്ദേഹത്തെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഒമ്പതാമനായാണ് ധോണി ക്രീസിലെത്തിയത്. അപ്പോഴേക്കും സിഎസ്‌കെ കളിയും തോറ്റു കഴിഞ്ഞിരുന്നു. 16 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം ധോണി പുറത്താവാതെ 30 റണ്‍സെടുത്തെങ്കിലും അതു കളിയില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കിയില്ല. ഇതോടെയാണ് ആരാധകര്‍ പൊട്ടിത്തെറിച്ചത്. ആരെ കാണിക്കാനാണ് ഈ ഷോയെന്നും എത്രയും പെട്ടെന്നു വിരമിക്കണമെന്നുമാണ് ആരാകര്‍ തുറന്നടിക്കുന്നത്.

MS DHONI

ധോണി കളി നിര്‍ത്തൂ

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മല്‍സരത്തിലെ കനത്ത തോല്‍വിക്കു ശേഷം സ്‌റ്റേഡിയത്തിനു പുറത്തേക്കു വന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ വളരെയധികം ക്ഷുഭിതരായിട്ടാണ് കാണപ്പെട്ടത്. എംഎസ് ധോണി ആരാധകരെ തൃപ്തിപ്പെടുന്ന ഈ പരിപാടി നിര്‍ത്തണമെന്നും തങ്ങള്‍ക്കു ഇതു കണ്ടു മടുത്തെന്നുമാണ് ആരാധകരുടെ വിമര്‍ശനം.

സ്റ്റേഡിയത്തിലെ കാണികള്‍ മുഴുവന്‍ ധോണി, ധോണി എന്നു ആര്‍പ്പുവിളിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കില്‍ 13ാമത്തെ ഓവറില്‍ തന്നെ ബാറ്റിങിന് എത്താമായിരുന്നു. എന്നാല്‍ അതു ചെയ്തില്ല. ഇതിപ്പോള്‍ അജിത്, വിജയ് സിനിമ പോലെ ആയിപ്പോയി. ധോണിക്കു േനരത്തേ ബാറ്റിങിന് വരാമായിരുന്നു. പക്ഷെ അദ്ദേഹം അതു ചെയ്യില്ല. പലരും 15,00 രൂപ വരെ നല്‍കി ബ്ലാക്കിനു പോലും ടിക്കറ്റെടുത്താണ് കളി കാണാന്‍ വരുന്നത്.

ധോണി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് 18ാമത്തെ ഓവറില്‍ ബാറ്റിങിനായി ക്രീസിലെത്തും. ഒരു 10-12 ബോളുകള്‍ നേരിടും. അതില്‍ ഓരോ ഫോറും സിക്‌സറുമടിക്കും. അതുകണ്ട് എല്ലാവരും തല, തലയെന്നു പറഞ്ഞ് ഭ്രാന്ത് പിടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്യും. എത്ര വര്‍ഷങ്ങളായി ധോണി ഇതു തന്നെ ചെയ്തു കൊണ്ടിരിക്കുന്നു? വെറും വേസ്റ്റ്. ഈ വര്‍ഷത്തോടെ വിരമിച്ചു പോവുന്നതാണ് ഏറ്റവും നല്ലതെന്നായിരുന്നു ഒരു സിഎസ്‌കെ ആരാധകന്‍ ആഞ്ഞടിച്ചത്.

MS DHONI

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എംഎസ് ധോണിയുടെ യഥാര്‍ഥ റോളെന്താണ്? അദ്ദേഹം കളിക്കുന്നത് ടീമിനു വേണ്ടിയല്ല, മറിച്ച് ആരാധകരുടെ കൈയടി നേടാനാണ്. ഇത്രയും കാലം കളിച്ച ഫ്രാഞ്ചൈസിയോടു അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ധോണി ടീമിനെ ജയിപ്പിച്ചു കാണിക്കണം. അല്ലാതെ തോറ്റു കഴിഞ്ഞ കളിയില്‍ 18ാം നമ്പറിലെത്തി സിക്‌സറും ഫോറുമടിക്കുന്നതല്ല ഹീറോയിസമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ഇത്രയും മണ്ടന്‍മാരായ ആരാധകര്‍ ലോകത്തൊരു ടീമിനുമുണ്ടാവില്ല. സ്വന്തം ടീമിലെ കളിക്കാരുടെ തന്നെ പുറത്താവലില്‍ സന്തോഷിക്കുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഏക ടീമാണ് സിഎസ്‌കെ. ഇതാവണട്ടെ എംഎസ് ധോണിയുടെ ബാറ്റിങ് കാണുന്നതിനു വേണ്ടി മാത്രമാണ്. ടീം ജയിക്കാതെ ധോണി രണ്ടോ, മൂന്നോ സിക്‌സറടിച്ചിട്ട് എന്തു കാര്യം? ധോണി വിരമിക്കാതെ സിഎസ്‌കെ ടീം ഇനി രക്ഷപ്പെടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു.

Story first published: Saturday, March 29, 2025, 12:09 [IST]
Other articles published on Mar 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+