IPL 2025: ധോണിയെ പുറത്താക്കൂ, ടീമാണ് വലുത്! ആരാധകര്‍ കലിപ്പില്‍; കാരണമിതാണ്
ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ സിഎസ്‌കെയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് തുടങ്ങിയെങ്കിലും പിന്നീട് കളിച്ച രണ്ട് മത്സരത്തിലും ടീമിന് തോല്‍വി നേരിടേണ്ടി വന്നിരിക്കുകയാണ്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ആറ് റണ്‍സിനാണ് സിഎസ്‌കെ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 182 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് ആറ് വിക്കറ്റിന് 176 റണ്‍സാണ് നേടാനായത്.
സിഎസ്‌കെയുടെ ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീമിനെ വീണ്ടും ചതിച്ചിരിക്കുന്നത്. ബൗളര്‍മാര്‍ ഭേദപ്പെട്ട് നിന്നെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് തൊട്ടതെല്ലാം പിഴച്ചിരിക്കുകയാണ്. സിഎസ്‌കെ നന്നായി പൊരുതിയെങ്കിലും വിജയലക്ഷ്യം മറികടക്കാനായില്ല. സിഎസ്‌കെയുടെ തോല്‍വിക്ക് പല കാരണങ്ങളും പറയാനാവും. ഇപ്പോഴിതാ എംഎസ് ധോണിക്കെതിരേയാണ് ആരാധകര്‍ വലിയ വിമര്‍ശനം ഉയര്‍ത്തുന്നത്. ധോണിയാണ് സിഎസ്‌കെയെ തോല്‍പ്പിക്കുന്നതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങണം
എംഎസ് ധോണി പ്രായം മനസിലാക്കി കളിക്കാന്‍ തയ്യാറാവണമെന്നാണ് ആരാധകര്‍ പറയുന്നത്. ആരാധകരെ സംതൃപ്തി പെടുത്താതെ ടീമിനെ ജയിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. രാജസ്ഥാനെതിരേ ഏഴാം നമ്പറിലാണ് ധോണി ഇറങ്ങിയത് 11 പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 16 റണ്‍സെടുത്താണ് പുറത്തായത്. അവസാന ഓവറില്‍ മത്സരം ഫിനിഷ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സന്ദീപ് ശര്‍മക്ക് വിക്കറ്റ് നല്‍കി പുറത്താവുകയായിരുന്നു.
ധോണി പാഴാക്കിയ പന്തുകള്‍ മത്സരഫലത്തില്‍ നിര്‍ണ്ണായകമായെന്നാണ് ആരാധകര്‍ പറയുന്നത്. 16ാം ഓവറിലെ അവസാന പന്തില്‍ വനിന്‍ഡു ഹസരങ്കയെ ക്രീസില്‍ നിന്ന് കയറി കളിച്ച ശേഷം ധോണി പ്രതിരോധിച്ചു. സന്ദീപ് ശര്‍മയേയും മഹേഷ് തീക്ഷണയേയും അല്‍പ്പം കൂടി നേരത്തെ ആക്രമിക്കാന്‍ ധോണി ശ്രമിച്ചില്ല. പഴയതുപോലെ അവസാന ഓവറില്‍ ഫിനിഷ് ചെയ്യാന്‍ ഇപ്പോള്‍ ധോണിക്ക് സാധിക്കില്ല. അഞ്ചാം നമ്പറിലിറങ്ങി ടീമിനെ വിജയത്തിലേക്കടുപ്പിച്ച് ഫിനിഷര്‍ ജോലി മറ്റാര്‍ക്കെങ്കിലും നല്‍കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഇംപാക്ട് പ്ലയറാക്കാന്‍ സിഎസ്‌കെയ്ക്ക് നല്ല താരമില്ല
സിഎസ്‌കെ മെഗാ ലേലത്തില്‍ തന്നെ വലിയ മണ്ടത്തരമാണ് കാട്ടിയത്. എല്ലാ ടീമുകളും ഇംപാക്ട് പ്ലയറായി തല്ലികളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്നപ്പോള്‍ പഴയ സീനിയര്‍ താരങ്ങളെയാണ് സിഎസ്‌കെ ആശ്രയിച്ചത്. ശിവം ദുബെ ശരാശരി നിലവാരമുള്ള താരമാണ്. ദുബെ മാച്ച് വിന്നറാവുമെന്നത് സിഎസ്‌കെ മാത്രം കരുതുന്ന കാര്യമാണ്. ഇംപാക്ട് പ്ലയറായി ഇറങ്ങുന്ന ദുബെക്ക് യാതൊരു ഇംപാക്ടും സൃഷ്ടിക്കാനാവുന്നില്ല. വിജയ് ശങ്കറും ദീപക് ഹൂഡയുമെല്ലാം ടി20യില്‍ ആര്‍ക്കും വേണ്ടാത്ത താരങ്ങളാണ്.
ഇവരെയെല്ലാം ടീമില്‍ ഉള്‍പ്പെടുത്തി പഴയതുപോലെ അത്ഭുതം സൃഷ്ടിക്കാമെന്ന സിഎസ്‌കെയുടെ തീരുമാനം മണ്ടത്തരമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മികച്ച യുവതാരങ്ങളെ സിഎസ്‌കെയ്ക്ക് ആവശ്യമാണ്. എന്നാല്‍ സിഎസ്‌കെയ്ക്ക് അതിന് സാധിക്കാത്തതിനാല്‍ ഇത്തവണ വലിയൊരു പ്രകടനം ടീമില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ധോണി ആരാധകരുടെ വെറുപ്പ് സമ്പാദിക്കാതെ ഈ സീസണോടെയെങ്കിലും വിരമിക്കണമെന്നും ആരാധകര്‍ പറയുന്നു.
ടീം മാനേജ്‌മെന്റ് വില്ലന്മാര്‍
സിഎസ്‌കെയുടെ ടീം മാനേജ്‌മെന്റിന്റെ ബിസിനസ് ബുദ്ധിയേയും ആരാധകര്‍ വിമര്‍ശിക്കുന്നു. എംഎസ് ധോണിയെ പരമാവധി ഉപയോഗിച്ച് ആരാധകരുടെ വൈകാരികത മുതലാക്കുകയാണ് സിഎസ്‌കെ മാനേജ്‌മെന്റ്. എന്നാല്‍ ഇനി അത് നടക്കില്ലെന്നും ടീമിന്റെ വിജയം വളരെ പ്രധാനപ്പെട്ടതാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ധോണിക്ക് ശേഷം എടുത്തു കാട്ടാന്‍ സാധിക്കുന്ന ഒരു താരത്തെ വളര്‍ത്താന്‍ സാധിക്കാത്തത് സിഎസ്‌കെയുടെ പിഴവാണ്. റുതുരാജ് ഗെയ്ക് വാദിന് സിഎസ്‌കെയുടെ ആരാധകരെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ അത്തരമൊരു താരം വരേണ്ടിയിരിക്കുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications