Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പന്ത് തന്നെ വിലയേറിയ താരം!! പിന്നാലെ രാഹുല്‍, സിറാജിനെ വാങ്ങി റോയല്‍സ്

ഐപിഎല്ലിന്റെ മെഗാ താരലേലത്തെ വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഈ മാസം 24, 25 തിയ്യതികളിലായി സൗദി അറേബ്യയിലെ ജിദ്ദയിലാണ് താരലേലം ഇത്തവണ നടക്കാനിരിക്കുന്നത്. ചില വമ്പന്‍ താരങ്ങളുടെ കൂടുമാറ്റത്തിനു ഈ ലേലം സാക്ഷിയാവും. മാത്രമല്ല ലേലത്തിലെ ചില ഓള്‍ടൈം റെക്കോര്‍ഡുകളും ഇത്തവണ തകര്‍ക്കപ്പെട്ടേക്കാം.

ലേലത്തിനു ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അതേ മാതൃകയില്‍ ഒരു മോക്ക് ലേലം (Mock Auction) സംഘടിപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍. സ്വന്തം യൂട്യൂബ് ചാനലിലായിരുന്നു അദ്ദേഹം ഇതു സംഘടിപ്പിച്ചത്.

പത്തു ഫ്രാഞ്ചൈസികളെയും പ്രതിനിധീകരിച്ച് ചിലര്‍ അണിനിരന്നപ്പോള്‍ ഓക്ഷ്‌നറുടെ റോളില്‍ എത്തിയത് അശ്വിന്‍ തന്നെയായിരുന്നു. മാര്‍ക്വി താരങ്ങളയാണ് അദ്ദേഹം ഒന്ന്, രണ്ട് പൂളുകളിലായി ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഫലം എങ്ങനെയായിരുന്നുവെന്നു നമുക്കു നോക്കാം.

RISHABH PANT

റിഷഭും രാഹുലും

മാര്‍ക്വി താരങ്ങളുടെ രണ്ടു സെറ്റുകളില്‍ ഏറ്റവുമധികം ഡിമാന്റുണ്ടായത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ റിഷഭ് പന്തിനും കെഎല്‍ രാഹുലിനുമായിരുന്നു. മോക്ക് ലേലത്തില്‍ ഏറ്റവമുയര്‍ന്ന തുക ലഭിച്ച രണ്ടു കളിക്കാരും ഇവര്‍ തന്നെയാണ്. രാഹുലിനു വേണ്ടി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ വലിയ പിടിവലിയാണ് കണ്ടത്. ഒടുവില്‍ കെകെആറിനെ പിന്തള്ളി 18 കോടി രൂപയ്ക്കു രാഹുലിനെ ഡിസി സ്വന്തമാക്കുകയായിരുന്നു.

പ്രതീക്ഷിക്കപ്പെട്ടതു പോലെ റിഷഭിനും ലേലത്തില്‍ വലിയ ഡിമാന്റാണ് കണ്ടത്. കഴിഞ്ഞ ലേലത്തില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനു ലഭിച്ച 24.75 കോടിയെന്ന ഓള്‍ടൈം തുക അദ്ദേഹം തിരുത്തുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. 20.50 കോടി രൂപയ്ക്കു പഞ്ചാബ് കിങ്‌സാണ് റിഷഭിനെ കൈക്കലാക്കിയത്.

ബട്‌ലര്‍ റോയല്‍സിലേക്കില്ല

രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ടീം ക്യപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറിനെ ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയത്. ഇതിനു വേണ്ടി അവര്‍ മുടക്കിയത് 16 കോടി രൂപയുമാണ്. ഇന്ത്യയുടെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെയും സൗത്താഫ്രിക്കന്‍ പേസര്‍ കാഗിയോ റബാഡയെയും ആര്‍ടിഎം കാര്‍ഡുപയോഗിച്ച് പഞ്ചാബ് കിങ്‌സ് ലേലത്തില്‍ തിരികെ വാങ്ങുകയായിരുന്നു. അര്‍ഷ്ദീപിനായി 13.5 കോടി രൂപയും റബാഡയ്ക്കായി 10 കോടി രൂപയുമാണ് പഞ്ചാബിനു ചെലവഴിക്കേണ്ടി വന്നത്.

കഴിഞ്ഞ തവണ 24.75 കോടിയെന്ന എക്കാലത്തെയും വലിയ തുക ലേലത്തില്‍ നേടിയ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനു അത്രത്തോളം ഡിമാന്റ് കണ്ടില്ല. എങ്കിലും 14 കോടി രൂപ മോക്ക് ലേലത്തില്‍ അദ്ദേഹത്തിനു ലഭിച്ചു. മുംബൈ ഇന്ത്യന്‍സിലേക്കാണ് സ്റ്റാര്‍ക്ക് ചേക്കേറിയത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കഴിഞ്ഞ എഡിഷനില്‍ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു പ്രതീക്ഷിച്ചതു പോലെ ഡിമാന്റുണ്ടായില്ല. 9.5 കോടി രൂപയാണ് ലേലത്തില്‍ അദ്ദേഹത്തിനു കിട്ടിയത്. കെകെആര്‍ തന്നെയാണ് ശ്രേയസിനെ ലേലത്തില്‍ തിരികെ ടീമിലെത്തിച്ചത്.

JOS BUTTLER

ഷമി ജിടിയില്‍

ഇന്ത്യയുടെ പേസ് ജോടികളായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കെല്ലാം ലേലത്തില്‍ 10 കോടിക്കു മുകളില്‍ ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. 12 കോടി രൂപയ്ക്കാണ് ഷമി വിറ്റു പോയത്. അദ്ദേഹത്തെ ആര്‍ടിഎം കാര്‍ഡ് ഓപ്ഷനിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് ടീം തന്നെ തിരികെ വാങ്ങുകയായിരുന്നു.

സിറാജിന്റെ പുതിയ തട്ടകം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ്. 11.50 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ പേസറെ റോയല്‍സ് റാഞ്ചിയത്. എന്നാല്‍ 11 കോടി രൂപയ്ക്കു ചഹലിനെ പഞ്ചാബ് കിങ്‌സ് വാങ്ങിക്കുകയായിരുന്നു. സൗത്താഫ്രിക്കയുടെ മധ്യനിര ബാറ്ററായ ഡേവിഡ് മില്ലറെ എട്ടു കോടി രൂപയ്ക്കു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് വാങ്ങിയത്.

Story first published: Tuesday, November 19, 2024, 10:15 [IST]
Other articles published on Nov 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+