For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയെ തല്ലിത്തകര്‍ത്തു!! പഞ്ചാബ് പവര്‍; ടോപ്പ് 2 ടിക്കറ്റുമായി ശ്രേയസിന്റെ ചെമ്പട

ജയ്പൂര്‍: ഐപിഎല്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാരെ കണ്ടെത്താനുള്ള നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തുവിട്ടിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയാണ് പഞ്ചാബ് ഏഴു വിക്കറ്റിന്റെ മിന്നുന്ന വിജയം സ്വന്തമാക്കിയത്. 185 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിനു മുംബൈ നല്‍കിയത്.

എന്നാല്‍ ജോഷ് ഇംഗ്ലിസും (73) ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയും (62) രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ മല്‍സരവും പഞ്ചാബ് തട്ടിയെടുക്കുകയായിരുന്നു. 63 ബോളില്‍ 109 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുതത്ത്. ടീം ടോട്ടല്‍ 34ല്‍ ഒന്നിച്ച ഈ ജോടി 15ാം ഓവറില്‍ 143ല്‍ വേര്‍പിരിയുമ്പോഴേക്കും പഞ്ചാബ് ജയമുറപ്പാക്കിയിരുന്നു. 18.3 ഓവറില്‍ വെറും മൂന്നു വിക്കറ്റിനു പഞ്ചാബ് വിജയവും കുറിച്ചു.

IMGLIS PRIYANSH

42 ബോൡല്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് ഇംഗ്ലിസിന്റെ ഇന്നിങ്‌സ്. പ്രിയാന്‍ഷ് 35 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറും നേടുകയും ചെയ്തു. പ്രിയാന്‍ഷും ഇംഗ്ലിസും മടങ്ങിയ ശേഷം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (16 ബോളില്‍ 26*) നെഹാല്‍ വദേരയും (2*) ചേര്‍ന്ന് പഞ്ചാബിനെ ജയത്തിലെത്തിച്ചു. പ്രഭ്‌സിമ്രന്‍ സിങാണ് (13) പഞ്ചാബ് നിരയില്‍ പുറത്തായ മറ്റൊരു ബാറ്റര്‍.

ഈ ജയത്തോടെ 19 പോയിന്റുമായി തലപ്പത്തേക്കു കയറിയ പഞ്ചാബ് ക്വാളിഫയര്‍ വണ്ണിലേക്കു യോഗ്യത നേടിയിരിക്കുകയാണ്. നാളെ നടക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മല്‍സരത്തിലെ വിജയികളാണ് അവരുടെ എതിരാളിയെ തീരുമാനിക്കുക.

ആര്‍സിബി ജയിച്ചാല്‍ ക്വാളിഫയര്‍ വണ്ണില്‍ അവര്‍ പഞ്ചാബുമായ ഏറ്റുമുട്ടും. എന്നാല്‍ ആര്‍സിബി തോറ്റാല്‍ പഞ്ചാബും ജിടിയും തമ്മിലാവും ആദ്യ ക്വാളിഫയര്‍. എലിമിനേറ്ററില്‍ മുംബൈയും ആര്‍സിബിയും കൊമ്പുകോര്‍ക്കും.

സൂര്യയിലേറി എംഐ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട മുംബൈ ഇന്ത്യന്‍സിനെ രക്ഷിച്ചത് സൂര്യകുമാര്‍ യാദവിന്റെ അഗ്രസീവ് ഫിഫ്റ്റിയാണ്. 57 റണ്‍സുമായി അദ്ദേഹം ടീമിന്റെ അമരക്കാരനാവുകയായിരുന്നു. 39 ബോളുകള്‍ നേരിട്ട സ്‌കൈ ആറു ഫോറും രണ്ടും സിക്‌സറുമടിച്ചു. ഈ ഇന്നിങ്‌സോടെ വലിയൊരു റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

ഒരു സീസണില്‍ മുംബൈയ്ക്കായി ഏറ്റവുമധികം സ്‌കോര്‍ വാരിക്കൂട്ടിയ താരമായാണ് സ്‌കൈ മാറിയത്. 2010ല്‍ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച 618 റണ്‍സെന്ന ഓള്‍ടൈം റെക്കോര്‍ഡ് സ്‌കൈ തിരുത്തുകയായിരുന്നു. സൂര്യയെ മാറ്റി നിര്‍ത്തിയാല്‍ പഞ്ചാബിനെതിരേ മുംബൈ ബാറ്റിങ് ലൈനപ്പില്‍ മറ്റാരും 30 റണ്‍സ് തികച്ചില്ല. റയാന്‍ റിക്കെല്‍റ്റണ്‍ (27), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (26), രോഹിത് ശര്‍മ (24) എന്നിവര്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

SURYAKUMAR YADAV

പഞ്ചാബിന്റെ ന്യൂബോള്‍ ആക്രമണത്തിനെതിരേ രോഹിത്- റിക്കെല്‍റ്റണ്‍ ജോടി റണ്ണെടുക്കാന്‍ അല്‍പ്പം പാടുപെടുന്നതാണ്. കൂട്ടത്തില്‍ രോഹിത്താണ് ശരിക്കും വിഷമിച്ചത്. പവര്‍പ്ലേയില്‍ തന്നെ നിരവധി ഡോട്ട് ബോളുകള്‍ അദ്ദേഹം കളിച്ചു.

ഓപ്പണിങ് വിക്കറ്റില്‍ 45 റണ്‍സാണ് മുംബൈയ്ക്കു നേടാനായത്. റിക്കെല്‍റ്റണിന്റെ പവര്‍പ്ലേയിലെ അവാന ഓവറില്‍ മാര്‍ക്കോ യാന്‍സന്‍ മടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ക്യാച്ചെടുത്തത്. രണ്ടാം വിക്കറ്റില്‍ രോഹിത്- സൂര്യ ജോടി 36 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുംബൈയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

എന്നാല്‍ മധ്യ ഓവറുകളില്‍ മികച്ച ബൗളിങിനൊപ്പം ഫീല്‍ഡിങും കാഴ്ചവച്ച പഞ്ചാബ് ഒരിക്കലും മുംബൈയെ കയറൂരിവിട്ടില്ല. രോഹിത്, തിലക് വര്‍മ (1), വില്‍ ജാക്‌സ് (17) എന്നിവരെ 25 റണ്‍സിനിടെ മുംബൈയ്ക്കു നഷ്ടമായി (106/4). അഞ്ചാം വിക്കറ്റില്‍ സൂര്യ- ഹാര്‍ദിക് സഖ്യം 44 റണ്‍സ് നേടിയതോടെ മുംബൈ വലിയൊരു തകര്‍ച്ച ഒഴിവാക്കി, ഒപ്പം 150 റണ്‍സും തികയ്ക്കുകയായിരുന്നു.

15 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം 26 റണ്‍സ് നേടിയാണ് 17ാം ഓവറില്‍ ഹാര്‍ദിക് മടങ്ങിയത്. നമാന്‍ ധിര്‍ ഈ കളിയിലും ഫിനിഷിങില്‍ നിരാശപ്പെടുത്തിയില്ല. 12 ബോളില്‍ രണ്ടു സിക്‌സറടക്കം 20 റണ്‍സ് അദ്ദേഹം നേടി. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍, വിജയ്കുമാര്‍ വൈശാഖ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

ടോസിനു ശേഷം പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് ഈ കളിയില്‍ പഞ്ചാബ് ഇറങ്ങിയത്. കൈല്‍ ജാമിസണും വൈശാഖ് വിജയ്കുമാറും പ്ലെയിങ് ഇലവനിലേക്കു വന്നു. എന്നാല്‍ ഒരു മാറ്റമാണ് മുംബൈ വരുത്തിയത്. പേസര്‍ അശ്വനി കുമാറിനെ അവര്‍ തിരികെ വിളിക്കുകയായിരുന്നു.

പ്ലെയിങ് 11

പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സെന്‍, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, കൈല്‍ ജാമിസണ്‍.

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, മിച്ചെല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

Story first published: Monday, May 26, 2025, 14:16 [IST]
Other articles published on May 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+