For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആര് തടുക്കാന്‍ ആര് ചെറുക്കാന്‍, കുതിപ്പ് തുടര്‍ന്ന് മുംബൈ; ലഖ്‌നൗവിനോട് പകരം വീട്ടി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 45ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. 54 റണ്‍സിനാണ് മുംബൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റിന് 215 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് 161 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രന്റ് ബോള്‍ട്ടുമാണ് ലഖ്‌നൗവിനെ തകര്‍ത്തത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം ജയം നേടിയെടുക്കാന്‍ മുംബൈക്കായി. സീസണിലെ ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തിലെ തോല്‍വിക്ക് ലഖ്‌നൗവിനോട് കണക്കുവീട്ടാനും മുംബൈക്ക് സാധിച്ചു.

മുംബൈക്ക് ഭേദപ്പെട്ട തുടക്കം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ മുംബൈക്ക് ഭേദപ്പെട്ട തുടക്കമാണ് രോഹിത് ശര്‍മയും റിയാന്‍ റിക്കില്‍ട്ടനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 33 റണ്‍സിന്റെ കൂട്ടുകെട്ടാണ് മുംബൈക്കായി സൃഷ്ടിച്ചത്. രോഹിത്തിനെ കാഴ്ചക്കാരനാക്കി ആദ്യ രണ്ട് ഓവറിലും റിക്കില്‍ട്ടനാണ് സ്‌ട്രൈക്ക് ചെയ്തത്. തുടക്കം മുതല്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ റിക്കില്‍ട്ടനായി. മൂന്നാം ഓവറിലാണ് രോഹിത് സ്‌ട്രൈക്ക് ചെയ്യുന്നത്. മായങ്ക് യാദവിന്റെ ഓവര്‍ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ രണ്ട് പന്തും രോഹിത് ശര്‍മ സിക്‌സര്‍ പറത്തി. 140ന് മുകളില്‍ വേഗത്തിലാണ് മായങ്ക് രോഹിത്തിനെതിരേ ഷോര്‍ട്ട് ബോളെറിഞ്ഞത്.

ഇത് രണ്ടും അതിര്‍ത്തി കടത്താന്‍ ഹിറ്റ്മാനായി. എന്നാല്‍ ഇതേ ഓവറില്‍ രോഹിത്തിനെ വീഴ്ത്തി മായങ്ക് യാദവ് മടങ്ങിവരവില്‍ കരുത്തുകാട്ടി. രണ്ട് സിക്‌സര്‍ വഴങ്ങിയതോടെ പേസ് കുറച്ച് വൈഡ് ലൈന്‍ പന്തുകളെറിഞ്ഞ മായങ്കിന്റെ തന്ത്രം ഫലം കണ്ടു. ഓഫ്‌സൈഡ് കെണിയില്‍ ബാറ്റുവെച്ച രോഹിത് പ്രിന്‍സ് യാദവിന് അനായാസ ക്യാച്ച് നല്‍കി മടങ്ങി. അഞ്ച് പന്തില്‍ 12 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ഹാട്രിക് അര്‍ധ സെഞ്ച്വറിയിലേക്കെത്താന്‍ രോഹിത്തിന് സാധിക്കാതെ പോയി. രോഹിത് മടങ്ങിയ ശേഷവും റിക്കില്‍ട്ടന്‍ വെടിക്കെട്ട് തുടര്‍ന്നു. 25 പന്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ റിക്കില്‍ട്ടനായി.

32 പന്തില്‍ ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 58 റണ്‍സെടുത്ത റിക്കില്‍ട്ടനെ ദിഗ്‌വേഷ് റാത്തിയാണ് പുറത്താക്കിയത്. 10ന് മുകളില്‍ റണ്‍റേറ്റില്‍ സ്‌കോര്‍ ഉയര്‍ത്താനാണ് മുംബൈ താരങ്ങള്‍ ശ്രമിച്ചത്. ഇത് ഏറെക്കുറെ ഫലം കാണുകയും ചെയ്തു. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 66 എന്ന മികച്ച സ്‌കോറിലേക്കെത്താന്‍ മുംബൈക്കായി. മൂന്നാമനായി ക്രീസിലെത്തിയ വില്‍ ജാക്‌സിന് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായില്ല. 21 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 29 റണ്‍സെടുത്ത വില്‍ ജാക്‌സിനെ പ്രിന്‍സ് യാദവ് ഗംഭീര യോര്‍ക്കറില്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.

will jacks mi vs lsg

തിലകിനും ഹാര്‍ദിക്കിനും തിളങ്ങാനായില്ല

മധ്യനിരയില്‍ മുംബൈ വലിയ പ്രതീക്ഷവെച്ച താരമാണ് തിലക് വര്‍മ. എന്നാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ താരത്തിനായില്ല. അഞ്ച് പന്ത് നേരിട്ട് ആറ് റണ്‍സെടുത്താണ് തിലക് മടങ്ങിയത്. ഒരു ബൗണ്ടറിയാണ് താരം നേടിയത്. രവി ബിഷ്‌നോയിയെ സ്വീപ് ഷോട്ടിലൂടെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ചപ്പോള്‍ എഡ്ജായ തിലക് പ്രിന്‍സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഒരുവശത്ത് സൂര്യകുമാര്‍ യാദവ് കത്തിക്കയറുകയായിരുന്നു. എന്നാല്‍ മറുവശത്ത് വിക്കറ്റ് വീണത് റണ്‍റേറ്റ് കുറച്ചു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കാര്യമായൊന്നും ചെയ്യാനായില്ല.

ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത ഹാര്‍ദിക്കിനെ മായങ്ക് യാദവ് ക്ലീന്‍ബൗള്‍ഡാക്കി. വെടിക്കെട്ട് തുടര്‍ന്ന സൂര്യകുമാര്‍ 27 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 28 പന്തില്‍ നാല് വീതം സിക്‌സും ഫോറും പറത്തിയ സൂര്യയെ ആവേശ് ഖാന്‍ പുറത്താക്കി. അവസാന ഓവറുകളില്‍ സൂര്യകുമാറിന്റെ വെടിക്കെട്ടില്‍ മുംബൈ പ്രതീക്ഷവെച്ചെങ്കിലും ആവേശ് ഓഫ് സൈഡ് കെണിയില്‍ സൂര്യയെ പൂട്ടിയത് മുംബൈക്ക് തിരിച്ചടിയായി മാറി. എന്നാല്‍ നമാന്‍ ദിറും കോബ്രിന്‍ ബോഷും ചേര്‍ന്ന് റണ്‍സുയര്‍ത്തി. ദിഗ് വേഷ് എറിഞ്ഞ 19ാം ഓവറില്‍ 19 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്.

കോബ്രിന്‍ ബോഷ് 10 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 20 റണ്‍സ് നേടി. ആവേശ് ഖാന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ച് നിക്കോളാസ് പുരാന്റെ ക്യാച്ചിലാണ് ബോഷ് മടങ്ങിയത്. നമാന്‍ ദിര്‍ 11 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 25 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. ദീപക് ചഹാര്‍ 1 റണ്‍സുമെടുത്ത് ക്രീസിലുണ്ടായിരുന്നു. ഇതോടെ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 215 എന്ന വമ്പന്‍ ടോട്ടലിലേക്കെത്താന്‍ മുംബൈക്കായി.

riyan rickelton ipl 2025

മായങ്കും ആവേശും രണ്ട് വിക്കറ്റ് നേടി

ലഖ്‌നൗവിനായി മായങ്ക് യാദവ് തിരിച്ചുവരവില്‍ മിന്നിച്ചു. പരിക്കേറ്റ് ഏറെനാള്‍ പുറത്തിരുന്ന ശേഷം മടങ്ങിയെത്തിയ മായങ്ക് നാല് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്തെങ്കിലും രണ്ട് വിക്കറ്റുകള്‍ നേടി. ആവേശ് ഖാന്‍ 42 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് നേടിയത്. രവി ബിഷ്‌നോയ് 41 റണ്‍സും ദിഗ് വേഷ് സിങ് 48 റണ്‍സും പ്രിന്‍സ് യാദവ് 44 റണ്‍സും വിട്ടുകൊടുത്ത് ഓരോ വിക്കറ്റുകള്‍ പങ്കിട്ടു. ലഖ്‌നൗ സ്പിന്നര്‍മാര്‍ പ്രതീക്ഷിച്ച മികവ് കാട്ടിയില്ല.

ലഖ്‌നൗവിന്റെ തുടക്കം പാളി

എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ട് ലഖ്‌നൗവിന് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. സീസണില്‍ മികച്ച പ്രകടനമാണ് ഇരുവരും നടത്തിയത്. മുംബൈക്കെതിരേ ആദ്യ രണ്ട് ഓവറില്‍ 18 റണ്‍സ് നേടി ഇരുവരും ടീമിന് പ്രതീക്ഷ നല്‍കി. എന്നാല്‍ മൂന്നാം ഓവര്‍ എറിയാനെത്തിയ ജസ്പ്രീത് ബുംറ കൂട്ടുകെട്ട് പൊളിച്ചു. ഡോട്ട് ബോളുകളിലൂടെ സമ്മര്‍ദ്ദം സൃഷ്ടിച്ച ബുംറ 11 പന്തില്‍ രണ്ട് ഫോറടക്കം 9 റണ്‍സെടുത്ത മാര്‍ക്രത്തെ നമാന്‍ ദിറിന്റെ കൈയിലെത്തിക്കുകയായിരുന്നു.

പവര്‍പ്ലേയില്‍ ബുംറയെ കൊണ്ടുവരാനുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം ഫലം കാണുകയായിരുന്നു. എന്നാല്‍ ദീപക് ചഹാര്‍ പവര്‍പ്ലേയില്‍ നന്നായി തല്ലുകൊണ്ടു. ആറാം ഓവറില്‍ മൂന്ന് സിക്‌സുകളാണ് ചഹാറിനെ നിക്കോളാസ് പുരാന്‍ പറത്തിയത്. ഇതോടെ ആറ് ഓവറില്‍ 60 റണ്‍സ് നേടാന്‍ ലഖ്‌നൗവിനായി. എന്നാല്‍ ഏഴാം ഓവര്‍ പന്തെറിയാനെത്തിയ വില്‍ ജാക്‌സ് മികവ് കാട്ടി. ഓവറിലെ ആദ്യ പന്തില്‍ നിക്കോളാസ് പുരാനെ പുറത്താക്കി. 15 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 27 റണ്‍സെടുത്ത പുരാനെ ജാക്‌സ് സൂര്യകുമാര്‍ യാദവിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഇതേ ഓവറില്‍ റിഷഭ് പന്തിനെ (4) ജാക്‌സ് പുറത്താക്കി. ഇതോടെ 3ന് 64 എന്ന നിലയിലേക്ക് ലഖ്‌നൗ വീണു.

trent boult

മാര്‍ഷും ബദോനിയും പൊരുതി

നാലാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷും ആയുഷ് ബദോനിയും അതിവേഗം റണ്‍സുയര്‍ത്തി. രണ്ട് പേരും മുംബൈക്ക് ഭീഷണി ഉയര്‍ത്തവെ 12ാം ഓവറില്‍ മുംബൈ ട്രന്റ് ബോള്‍ട്ടിനെ തിരികെ കൊണ്ടുവന്നു. ഇത് ഫലം കാണുകയും ചെയ്തു. ഓവറിലെ രണ്ടാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെ ബോള്‍ട്ട് പുറത്താക്കി. 24 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 34 റണ്‍സെടുത്ത മാര്‍ഷിനെ ബോള്‍ട്ട് മടക്കിയത് മുംബൈക്ക് ആശ്വാസമായി. പിന്നീട് ക്രീസിലെത്തിയ ഡേവിഡ് മില്ലറും കത്തിക്കയറി.

15ാം ഓവര്‍ എറിയാനെത്തിയ ബോള്‍ട്ട് വീണ്ടും മുംബൈയുടെ രക്ഷകനായി. 22 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 35 റണ്‍സെടുത്ത ബദോനിയെ ബോള്‍ട്ട് വില്‍ ജാക്‌സിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഒരു വശത്ത് ഡേവിഡ് മില്ലര്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും ബുംറ ലഖ്‌നൗവിന്റെ പ്രതീക്ഷ അവസാനിപ്പിച്ചു. 16 പന്തില്‍ മൂന്ന് ഫോറടക്കം 24 റണ്‍സെടുത്ത മില്ലറെ ബുംറ ബോഷിന്റെ കൈയിലെത്തിക്കുകയായിരുന്നു. അബ്ദുല്‍ സമദിനെ (2) ബുംറ ക്ലീന്‍ബൗള്‍ഡാക്കി.

ആവേശ് ഖാനേയും ബുംറ ക്ലീന്‍ബൗള്‍ഡാക്കി. 16ാം ഓവറില്‍ മൂന്ന് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ഇതോടെ 16 ഓവറില്‍ എട്ടിന് 142 എന്ന നിലയിലേക്ക് ലഖ്‌നൗ വീണു. രവി ബിഷ്‌നോയിയെ (13) ബോഷ് ക്ലീന്‍ബൗള്‍ഡാക്കി. ഓവറിലെ അവസാന പന്തില്‍ ദിഗ് വേഷിനെ (1) ബോള്‍ട്ട് ക്ലീന്‍ബൗള്‍ഡാക്കിയതോടെ 161ല്‍ ലഖ്‌നൗ വീണു. മുംബൈക്കായി ബുംറ നാലും ബോള്‍ട്ട് മൂന്നും വില്‍ ജാക്‌സ് രണ്ടും ബോഷ് ഒരു വിക്കറ്റും നേടി.

പ്ലേയിങ് 11

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റിയാന്‍ റിക്കില്‍ട്ടന്‍, വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), നമാന്‍ ദിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചഹാര്‍, ട്രന്റ് ബോള്‍ട്ട്, കരണ്‍ ശര്‍മ

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് - റിഷഭ് പന്ത് (c), നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, ആയുഷ് ബദോനി, ദിഘ് വേഷ് റാത്തി, അബ്ദുല്‍ സമദ്, ആവേശ് ഖാന്‍, രവി ബിഷ്‌നോയ്, പ്രിന്‍സ് യാദവ്, മായങ്ക് യാദവ്

Story first published: Sunday, April 27, 2025, 12:08 [IST]
Other articles published on Apr 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+