For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റണ്‍ചേസില്‍ കാലിടറി മുംബൈ!! ത്രില്ലറില്‍ എല്‍എസ്ജി നേടി

ലഖ്‌നൗ: ഐപിഎല്ലില്‍ അവസാന ഓവറിലേക്കു വീണ്ട മറ്റൊരു ത്രില്ലിങ് മാച്ചില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനു വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ജയിക്കാമായിരുന്ന കളിയില്‍ അവസാന അഞ്ചോവറുകളിലെ മോശം ബാറ്റിങാണ് മുംബൈയ്ക്കു ജയം നഷ്ടമാത്തിയത്. വെറും 48 റണ്‍സ് മാത്രമേ അവസാന അഞ്ചോവറില്‍ മുംബൈക്കു ലഭിച്ചുള്ളൂ. ഇതിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമമാവുകയും ചെയ്തു.

204 റണ്‍സിന്റെ വെല്ലുവിളിയുര്‍ത്തുന്ന വിജയലക്ഷ്യമാണ് മുംബൈയ്ക്കു മുന്നില്‍ ലഖ്‌നൗ വച്ചത്. സൂര്യകുമാര്‍ യാദവിന്റെ ഫിഫ്റ്റിയിലേറി മുംബൈ പൊരുതിയെങ്കിലും അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ 191 റ്ണ്‍സ് നേടാനേ സാധിച്ചുള്ളൂ.

lsg

മുംബൈയുടെ റണ്‍ചേസ്

റണ്‍ചേസില്‍ 67 റണ്‍സെുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ടോപ്‌സ്‌കോററായി മാറിയത്. 43 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (28*), തിലക് വര്‍മ (25) എന്നിവരും ഭേദപ്പെട്ട സംഭാവകള്‍ നല്‍കി.

204 റണ്‍സ് ചേസ് ചെയ്യവെ പ്രതീക്ഷിച്ചതു പോലെയൊരു തുടക്കം മുംബൈക്കു ലഭിച്ചില്ല. രോഹിത് ശര്‍മയെ ഒഴിവാക്കി റയാന്‍ റിക്കെല്‍റ്റണ്‍- ഫില്‍ ജാക്‌സ് ജോടിയെ ഓപ്പണിങില്‍ മുംബൈ പരീക്ഷിച്ചെങ്കിലും ഈ നീക്കം ക്ലിക്കായില്ല.

ജാക്‌സ് അഞ്ചു റണ്‍സിനും റിക്കെല്‍റ്റണ്‍ 10 റണ്‍സിനും പുറത്തായതോടെ മുംബൈ രണ്ടിനു 17 റണ്‍സിലേക്കു വീണു. മൂന്നം വിക്കറ്റില്‍ സൂര്യ- ധിര്‍ ജോടി 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ മുംബൈ തിരിച്ചു വരികയായിരുന്നു. പക്ഷെ അവസാന അഞ്ചോവര്‍ അവര്‍ക്കു കളി നഷ്ടപ്പെടുത്തുകയായിരുന്നു.

SURYA

മിന്നിച്ച് മാര്‍ഷും മാര്‍ക്രവും

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 203 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിയത്. ഇതിനു അവരെ സഹായിച്ചത് ഓപ്പണിങ് ജോടികളായ മിച്ചെല്‍ മാര്‍ഷിന്റെയും (60) എയ്ഡന്‍ മാര്‍ക്രമിന്റെയും (53) ഫിഫ്റ്റികളാണ്. ഈ സീസണിലെ മൂന്നാമത്തെ ഫിഫ്റ്റിയാണ് മാര്‍ഷ് കുറിച്ചതെങ്കില്‍ എല്‍എസ്ജിക്കു വേണ്ടി മാര്‍ക്രമിന്റെ കന്നി ഫിഫ്റ്റി കൂടിയാണിത്.

31 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് മാര്‍ഷിന്റെ ഇന്നിങ്‌സ്. മാര്‍ക്രം 38 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറുമടക്കമാണ് 53 ലെത്തിയത്. ആയുഷ് ബദോനി (30), ഡേവിഡ് മില്ലര്‍ (27) എന്നിവരും ടീമിനു വേണ്ടി നിര്‍ണായക സംഭാവനകള്‍ നല്‍കി.

ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യത്തെ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ മാര്‍ഷ് പുറത്താവേണ്ടതായിരുന്നു. പക്ഷെ ബാറ്റില്‍ എഡ്ജായത് ബോള്‍ട്ടിന്റെയോ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കെല്‍റ്റണിന്റെയോ ശ്രദ്ധയില്‍ പെട്ടില്ല.

ആരും അപ്പീല്‍ ചെയ്യാതിരുന്നതോടെ വിക്കറ്റ് ലഭിച്ചതുമില്ല. മാര്‍ഷ് അപ്പോള്‍ ആറു റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ആയുസ്‌നീട്ടിക്കിട്ടിയ അദ്ദേഹം പിന്നീട് 60 റണ്‍സുമായി ഇതു ശരിക്കും മുതലാക്കുകയും ചെയ്തു.

ഓപ്പണിങ് വിക്കറ്റില്‍ മാര്‍ഷ്- മാര്‍ക്രം ജോടി 76 റണ്‍സ് ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തു. ഇതാണ് എല്‍എസ്ജിക്കു ശക്തമായ അടിത്തറയിട്ടത്. നിക്കോളാസ് പൂരന്‍ (12), നായകന്‍ റിഷഭ് പന്ത് (2) എന്നിവര്‍ പെട്ടെന്നു മടങ്ങിയെങ്കിലും നാലാം വിക്കറ്റില്‍ ആയുഷ് ബദോനിക്കൊപ്പം മാര്‍ഷ് 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ടീം ടോട്ടല്‍ 150 കടന്നു. ബദോനിയും മാര്‍ക്രവും മടങ്ങിയ ശേഷം മില്ലറുടെ ഇന്നിങ്‌സാണ് ടീമിനെ 200 കടത്തിയത്.

മുംബൈയ്ക്കായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അഞ്ചു വിക്കറ്റുകളെടുത്തു. നാലോവറില്‍ 36 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ മടത്തിയത്. ഇതോടെ വമ്പന്‍ റെക്കോര്‍ഡും ഹാര്‍ദിക് കുറിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഫൈഫര്‍ നേടിയ ആദ്യ ക്യാപ്റ്റനെന്ന അപൂര്‍വ്വനേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയത്. മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ മൂന്നാമത്തെ കളിയിലും വിക്കറ്റുമായി സാന്നിധ്യമറിയിച്ചു മാര്‍ഷിനെ പുറത്താക്കി ടീമിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത് അദ്ദേഹമാണ്.

നേരത്തേ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് ആദ്യ റൗണ്ടില്‍ മുംബൈ നേരിട്ടത്. ഹാര്‍ദിക്കിന്റെ സസ്‌പെന്‍ഷന്‍ കാരണം സൂര്യകുമാര്‍ യാദവായിരുന്നു മുംബൈയെ നയിച്ചത്. പക്ഷെ ബാറ്റിങ് നിര ക്ലിക്കാവാവാതെ പോയപ്പോള്‍ മുംബൈ നാലു വിക്കറ്റിന്റെ തോല്‍വി സമ്മതിക്കുകയായിരുന്നു.

രണ്ടാമങ്കത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു മുംബൈയെ കാത്തിരുന്നത്. സൂര്യക്കു പകരം നായകസ്ഥാനത്തേക്കു ഹാര്‍ദിക് തിരിച്ചെത്തിയെങ്കിലും മുംബൈയുടെ വിധിയില്‍ മാത്രം മാറ്റമുണ്ടായില്ല. 36 റണ്‍സിനായിരുന്നു അവര്‍ കളി കൈവിട്ടത്. എന്നാല്‍ ഹോംഗ്രൗണ്ടായ വാംഖഡെയിലെ മൂന്നാംറൗണ്ടില്‍ മുംബൈയുടെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അവര്‍ എട്ടു വിക്കറ്റിനു കെട്ടുകെട്ടിച്ചു.

എന്നാല്‍ പുതിയ ക്യാപ്റ്റന്‍ റിഷഭിനു കീഴില്‍ തോല്‍വിയോടെയാണ് എല്‍എസ്ജി സീസണ്‍ ആരംഭിച്ചത്. ജയിക്കാമായിരുന്ന ത്രില്ലറില്‍ അവര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ഒരു വിക്കറ്റിനു കീഴടങ്ങി. രണ്ടാമത്തെ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അഞ്ചു വിക്കറ്റിന്റെ വിജയവുമായി എല്‍എസ്ജി തിരിച്ചുവന്നു. പക്ഷെ മൂന്നാം റൗണ്ടില്‍ അവര്‍ക്കു വീണ്ടും പിഴച്ചു. എട്ടു വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സ് അവരെ നിഷ്പ്രഭരാക്കിയത്.

പ്ലെയിങ് 11

ലഖനൗ സൂപ്പര്‍ ജയന്റ്‌സ്- മിച്ചെല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ദിഗ്വേഷ് രതി, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആവേശ് ഖാന്‍, രവി ബിഷ്‌നോയ്, ആകാശ്ദീപ്.

മുംബൈ ഇന്ത്യന്‍സ്- റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രാജ് ബവ, നമാന്‍ ധിര്‍, മിച്ചെല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍, വിഘ്‌നേഷ് പുത്തൂര്‍.

Story first published: Friday, April 4, 2025, 14:00 [IST]
Other articles published on Apr 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+