For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അശ്വനി മാജിക്ക്!! മുംബൈ ഈസ് ബാക്ക്; വാംഖഡെയില്‍ കെകെആര്‍ നാണംകെട്ടു

മുംബൈ: തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം തകര്‍പ്പന്‍ ജയവുമായി ഐപിഎല്ലിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഹോംഗ്രൗണ്ടായ വാംഖഡെയിലെ തികച്ചും ഏകപക്ഷീയമായ പോരാട്ടത്തില്‍ എട്ടു വിക്കറ്റിന് നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അവര്‍ നാണംകെടുത്തി.

ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും മുംബൈ സമഗ്രാധിപത്യം പുലര്‍ത്തിയപ്പോള്‍ കെകെആറിനു മറുപടിയില്ലായിരുന്നു. വെറും 117 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് മുംബൈയ്ക്കു കെകെആര്‍ നല്‍കിയത്. എന്നാല്‍ ഈ ടോട്ടല്‍ മുംബൈയ്ക്കു ഒരു ഘട്ടത്തിലും ഭീഷണിയായില്ല. വെറും 12.5 ഓവറില്‍ തന്നെ രണ്ടു വിക്കറ്റിന് മുംബൈ ലക്ഷ്യം മറികടക്കുകയും ചെയ്തു.

MI

അനായാസം മുംബൈ

സീസണിലെ ആദ്യ രണ്ടു കളിയിലും നിറം മങ്ങിയെങ്കിലും മൂന്നാമങ്കത്തില്‍ സൗത്താഫ്രിക്കന്‍ താരം റയാന്‍ റിക്കെല്‍റ്റണ്‍ കന്നി ഫിഫ്റ്റി കുറിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ജയം എളുപ്പമാവുകയായിരുന്നു. പുറത്താവാതെ 62 റണ്‍ലാണ് ഇടംകൈയന്‍ ഓപ്പണര്‍ നേടിയത്. 41 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു സിക്‌സറും നാലു ഫോറുമുള്‍പ്പെട്ടിരുന്നു.

രോഹിത് ശര്‍മ (13) ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായപ്പോള്‍ വില്‍ ജാക്‌സാണ് (16) മുംബൈ നിരയില്‍ പുറത്തായ മറ്റൊരു താരം. ഒടുവില്‍ റിക്കെല്‍റ്റണും സൂര്യകുമാര്‍ യാദവും (9 ബോളില്‍ 27*) ചേര്‍ന്ന് മുംബൈയെ അനായാസം വിജയത്തിലെത്തിക്കുകയും ചെയ്തു. ഓപ്പണിങ് വിക്കറ്റില്‍ റിക്കെല്‍റ്റണ്‍- രോഹിത് ജോടി 46 റണ്‍സ് നേടിയിരുന്നു. രണ്ടാം വിക്കറ്റില്‍ ജാക്‌സിനൊപ്പം 45 റണ്‍സും റിക്കെല്‍റ്റണ്‍ കൂട്ടിച്ചേര്‍ത്തതോടെ കളി കെകെആറില്‍ നിന്നും വഴുതിപ്പോയി.

അശ്വനി ഷോ

കന്നി ഐപിഎല്‍ മല്‍സരം കളിച്ച യുവ ഫാസ്റ്റ് ബൗളര്‍ അശ്വനി കുമാറിന്‍രെ മാജിക്കല്‍ ബൗളിങ് പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബാറ്റിങ് നിരയെ തകര്‍ത്തത്. മൂന്നോവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം നാലു പേരെ മടക്കിയത്. കെകആര്‍ ബാറ്റിങ് ലൈനപ്പില്‍ ഒരാള്‍ക്കു പോലും 30 റണ്‍സ് തികയ്ക്കാനായില്ല.

ആംഗ്രിഷ് രഘുവംശി (26), രമണ്‍ദീപ് സിങ് (22), മനീഷ് പാണ്ഡെ (19), റിങ്കു സിങ് (17), നായകന്‍ അജിങ്ക്യ രഹാനെ (11) എന്നിവര്‍ മാത്രമേ കെകെആര്‍ നിരയില്‍ രണ്ടക്കം കടന്നുള്ളൂ. പവര്‍പ്ലേയില്‍ തന്നെ നാലിനു 41ലേക്കു വീണ കെകെആറിന് പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു.

MI

നേരത്തേ ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് മുംബൈ കളിച്ചത്. വില്‍ ജാക്‌സിനെ അവര്‍ തിരിച്ചുവിളിച്ചപ്പോള്‍ പുതുമുഖം അശ്വനി കുമാര്‍ ഈ കളിയിലൂടെ അരങ്ങേറുകയും ചെയ്തു. അതേസമയം കെകെആര്‍ ടീമില്‍ ഒരു മാറ്റം വരുത്തി. മോയില്‍ അലിക്കു പകരം സുനില്‍ നരെയ്ന്‍ ടീമിലേക്കു മടങ്ങിയെത്തി.

കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ മുബൈയ്ക്കു ഇത്തവണയും ആഗ്രഹിച്ചതു പോലെയൊരു തുടക്കമില്ല ലഭിച്ചത്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ ആദ്യ മല്‍സരം കളിച്ച മുംബൈ നാലു വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോറ്റത്. രണ്ടാമത്തെ കളിയില്‍ ഹാര്‍ദിക് തിരിച്ചെത്തിയെങ്കിലും അതു മുംബൈയ്ക്കു ഗുണം ചെയ്തില്ല. ഗുജറാത്ത് ടൈറ്റന്‍സിനോടു അവരുടെ ഗ്രൗണ്ടില്‍ 36 റണ്‍സിന മുംബൈ കീഴടങ്ങുകയായിരുന്നു. ്.

ഉദ്ഘാടന മല്‍സരത്തില്‍ തോറ്റു കൊണ്ടാണ് പുതിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ തുടങ്ങിയത്. ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏഴു വിക്കറ്റിനു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു അവര്‍ തകര്‍ന്നടിയുകയായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് രണ്ടാമത്തെ കളിയില്‍ കെകെആര്‍ ശക്തമായി തിരിച്ചുവന്നു. രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിനാണ് കെകെആര്‍ കശാപ്പ് ചെയ്തത്.

പ്ലെയിങ് 11

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റയാന്‍ റിക്കിള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധീര്‍, മിച്ചെല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, വിഘ്‌നേഷ് പുത്തൂര്‍, അശ്വിനി കുമാര്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, ആന്‍ഡ്രെ റസ്സല്‍, രമണ്‍ദീപ് സിങ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ആംഗ്രിഷ് രഘുവംശി.

Story first published: Monday, March 31, 2025, 13:34 [IST]
Other articles published on Mar 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+