മുംബൈ: ഐപിഎല്ലില്‍ നോക്കൗട്ടിനു തുല്യമായ സൂപ്പര്‍ പോരാട്ടത്തില്‍ ഡഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 59 റണ്‍സിനു തകര്‍ത്തെറിഞ്ഞ് മുംബൈ ഇന്ത്യന്‍സ് പ്ലേഓഫില്‍. ഇതോടെ ടൂര്‍ണമെന്റിന്റെ പ്ലേഓഫിലെ നാലു ടീമുകള്‍ ആരാക്കെയാണെന്നും ചിത്രം തെളിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവരാണ് നേരത്തേ പ്ലേഓഫിലെത്തിയ ടീമുകള്‍. ഇപ്പോള്‍ മുംബൈയും അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഒരു മല്‍സരം ശേഷിക്കെ ഡിസി പുറത്താവുകയും ചെയ്തു.
വാംഖഡെയില്‍ 181 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡിസിക്കു എംഐ നല്‍കിയത്. റണ്ണൊഴുകാറുള്ള ഈ ഗ്രൗണ്ടില്‍ ഡിസി ഈ ടോട്ടല്‍ ചേസ് ചെയ്യുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചില്‍ മൂന്നു വിക്കറ്റ് പവര്‍പ്ലേയില്‍ തന്നെ കൈവിട്ട് അവര്‍ കളി തോറ്റു കഴിഞ്ഞിരുന്നു.

ഒടുവില്‍ ഓവറില്‍ 18.2 ഓവറില്‍ വെറും 121ന് ഓള്‍ഔട്ടായ ഡിസി മല്‍സരവും പ്ലേഓഫ് ടിക്കറ്റും കൈവിടുകയായിരുന്നു. സമീര്‍ റിസ്വി (39), വിപ്രാജ് നിഗം (20) എന്നിവരൊഴികെ മറ്റാരു ഡിസി ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല. 10ാം ഓവറാവുമ്പോഴേക്കും ഡിസി അഞ്ചു വിക്കറ്റിനു 65ലേക്കും കൂപ്പുകുത്തിയിരുന്നു.
ആറാം വിക്കറ്റില്‍ റിസ്വി- വിപ്രാജ് ജോടി 38 റണ്‍സെടുത്തപ്പോള്‍ ഡിസിക്കു നേരിയ പ്രതീക്ഷ വന്നിരുന്നു. എന്നാല്‍ ഇരുവരും ഒരേ ഓവറില്‍ പുറത്തായതോടെ മുംബൈ വിജയമുറപ്പാക്കി. മുംബൈയ്ക്കായി മിച്ചെല്‍ സാന്റ്‌നറും ജസ്പ്രീത് ബുംറയും മൂന്നു വീതം വിക്കറ്റെടുത്തു.
കത്തിക്കയറി സൂര്യ
സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട മുംബൈ ഇന്ത്യന്‍സ് എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 180 റണ്‍സെന്ന ടോട്ടലിലെത്തിയത്. ഈ ടോട്ടലിനോടു മുംബൈ കടപ്പെട്ടിരിക്കുന്നത് വൈസ് ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവിനോടാണ്. പതിയെ തുടങ്ങിയ ശേഷം അവസാന ഓവറുകളില്‍ കത്തിക്കയറിയ സൂര്യ 73 റണ്‍സുമായി പുറത്താവാതെ നിന്നു.
43 ബോളുകള്‍ നേരിട്ട സൂര്യയുടെ ഇന്നിങ്‌സില്‍ ഏഴു ഫോറുകളും നാലു വമ്പന്‍ സിക്‌സറുമുള്‍പ്പെട്ടിരുന്നു. മുംബൈ നിരയില്‍ മറ്റാരും തന്നെ 30 റണ്‍സ് പോലും തികച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. നമാന്‍ ധിര്‍ വെറും എട്ടു ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം പുറത്താവാതെ 24 റണ്‍സോടെ ഫിനിഷിങില്‍ കസറി. തിലക് വര്‍മ (27), റയാന്‍ റിക്കെല്‍റ്റണ്‍ (25), വില്‍ ജാക്‌സ് (21) എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍.

മുംബൈയുടെ ടോട്ടല്‍ ഒരു സമയക്കു 160 റണ്‍സ് പോലും എത്തുമോയെന്ന കാര്യം സംശയമായിരുന്നു. കാരം 18 ഓവര്‍ കഴിഞ്ഞപ്പോള്‍ മുംബൈ അഞ്ചു വിക്കറ്റിനു 132 റണ്‍സ് മാത്രമേ നേടിയിരു്ന്നുള്ളൂ. എന്നാല്‍ അവസാന രണ്ടോവറുകൡ സൂര്യയും ധിറും റണ്‍മഴ പെയ്യിച്ചു. 48 റണ്‍സാണ് അവസാന രണ്ടോവറില്‍ മുംബൈയുടെ അക്കൗണ്ടിലേക്കു വന്നത്. ഇതാണ് ടീമിനെ 180 റണ്‍സെന്ന അപ്രതീക്ഷിത ടോട്ടലിലേക്കുയര്‍ത്തിയത്.
ടോസിനു ശേഷം ഡിസിയുടെ താല്‍ക്കാലിക നായകന്‍ ഫാഫ് ഡുപ്ലെസി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അസുഖം കാരണം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിക്കു പുറത്തിരിക്കേണ്ടി വന്നതോടെയാണ് ഡുപ്ലെസി ഈ റോള്‍ ഏറ്റെടുത്തത്.
കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങിയത്. കോര്‍ബിന്‍ ബോഷിനു പകരം മിച്ചെല്‍ സാന്റ്‌നര്‍ മുംബൈ ഇലവനിലേക്കു വന്നു. മറുഭാഗത്തു ഡിസി ടീമില്‍ അക്ഷറിനു പകരം കളിച്ചത് മാധവ് തിവാരിയാണ്.
പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- റയാന്‍ റിക്കെല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, മിച്ചെല്‍ സാന്റ്‌നര്‍,, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, കരണ്‍ ശര്‍മ.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), സമീര്‍ റിസ്വി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മാധവ് തിവാരി, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുസ്തഫിസുര്‍ റഹ്മാന്‍, മുകേഷ് കുമാര്‍.