Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ചരിത്രത്തില്‍ ഇതാദ്യം? ആര്‍സിബിയോടു നന്ദി പറഞ്ഞ് മുംബൈ!! ഈ കാരണം, വീഡിയോ

ജിദ്ദ: ഐപിഎല്‍ മെഗാ താരലേലത്തിന്റെ രണ്ടാംദിനം ഒരു അവിസ്മരണീയ മുഹൂര്‍ത്തത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ലേലത്തില്‍ ആര്‍ടിഎം ഓപ്ഷ്വന്‍ ഉപയോഗിച്ച് മുന്‍ താരത്തെ നിലനിര്‍ത്താതിരുന്നതില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുംബൈ ഇന്ത്യന്‍സ് പരസ്യമായി നന്ദി അറിയിക്കുകയായിരുന്നു. മുംബൈ ടീമുടമ ആകാശ്‌ അംബാനിയാണ് ആര്‍സിബി സംഘത്തിനു അടുത്തേക്കു വന്ന് നന്ദി അറിയിച്ചത്. ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററായ വില്‍ ജാക്‌സിനെ ആര്‍സിബി നിലനിര്‍ത്താതെ വിട്ടു നല്‍കിയാണ് മുംബൈ ക്യാംപിനെ വലിയ ആവേശത്തിലാക്കിയത്. ലേലത്തിന്റെ ബ്രേക്കിനിടെ ആകാശ്‌ അവരെ നേരിട്ട് നന്ദി അറിയിക്കുകയും ചെയ്തു. ഇരുടീമുകളുടെയും ആരാധകരെ ഇതു വലിയ ആവേശത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

WILL JACKS

ജാക്‌സ് മുംബൈയില്‍

മെഗാ ലേലത്തില്‍ 5.2 കോടി രൂപയ്ക്കാണ് ഇംഗ്ലണ്ടിന്റെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായ വില്‍ ജാക്‌സിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തം കൂടാരത്തില്‍ എത്തിച്ചത്. രണ്ടു കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ ജാക്‌സിനു ഡിമാന്റുണ്ടായതോടെ തുക ഉയര്‍ന്നു. ഒടുവില്‍ 5.2 കോടിക്കു മുംബൈ ഡീല്‍ ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ എഡിഷനില്‍ ജാക്‌സ് തങ്ങള്‍ക്കൊപ്പമായിരുന്നതിനാല്‍ ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ച് നിലനിര്‍ത്താന്‍ ആര്‍സിബിക്കു സാധിക്കുമായിരുന്നു. ജാക്‌സിനെ നിലനിര്‍ത്തുന്നുണ്ടോയെന്നു ഓക്ഷ്‌നര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ആര്‍സിബി അറിയിച്ചത്. ഇതോടെ ഇംഗ്ലീഷ് താരം മുംബൈയുടെ കൂടാരത്തില്‍ എത്തുകയും ചെയ്തു. തുടര്‍ന്നാണ് ആകാശ്‌ അംബാനി ആര്‍സിബി സംഘത്തിനു അടുത്തെത്തി ഹസ്തദാനം നടത്തി നന്ദി അറിയിച്ചത്.

ആര്‍സിബിയെ നന്ദി അറിയിക്കുന്ന ആകാഷ് അംബാനി. വീഡിയോ കാണാം

എന്തുകൊണ്ട് കൈവിട്ടു

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി കഴിഞ്ഞ സീണില്‍ മികച്ച പ്രകടനം നടത്തിയിട്ടും തികച്ചും അപ്രതീക്ഷിതമായാണ് വില്‍ ജാക്‌സിനെ റോയല്‍ട ചാലഞ്ചേഴ്്‌സ് ബെംഗളൂരു കൈവിട്ടത്. എട്ടു മല്‍സരങ്ങളിലാണ് താരത്തെ ആര്‍സിബി കളിപ്പിച്ചത്, ഇവയില്‍ നിന്നും 175 സ്‌ട്രൈക്ക് റേറ്റില്‍ 230 റണ്‍സും ജാക്‌സ് സ്‌കോര്‍ ചെയ്തു. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്. ഇംഗ്ലീഷ് താരത്തിന്റെ കന്നി ഐപിഎല്‍ സീസണ്‍ കൂടിയായിരുന്നു കഴിഞ്ഞ സീസണിലേത്.

Story first published: Monday, November 25, 2024, 20:25 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+