Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആ പ്ലാന്‍ എന്റെയല്ല, തന്ത്രം പറഞ്ഞത് ഹാര്‍ദിക്ക്!! റസ്സലിന്റെ വിക്കറ്റിനെപ്പറ്റി അശ്വനി

മുംബൈ: ഐപിഎല്ലില്‍ പുതിയ താരോദയങ്ങളെ അവതരിപ്പിക്കുന്നതില്‍ മുന്‍നിരയിലുള്ള മുംബൈ ഇന്ത്യന്‍സ് പുതിയോ ഹീറോയെക്കൂടി ക്രിക്കറ്റ് ലോകത്തിനു പരിചയപ്പെടുത്തിയിരിക്കുകയാണ്. പഞ്ചാബില്‍ നിന്നുള്ള യുവ ഫാസ്റ്റ് ബൗളര്‍ അശ്വനി കുമാറാണ് ഒറ്റ കളി കൊണ്ടു തന്നെ പുതിയ സെന്‍സേഷനായി മാറിയിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കളിഞ്ഞ കളിയില്‍ മുംബൈ എട്ടു വിക്കറ്റിന്റെ ആധികാരിക ജയം കൊയ്തപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചത് അശ്വനിയാണ്.

മൂന്നോറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്. കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ, റിങ്കു സിങ്, മനീഷ് പാണ്ഡെ, വമ്പനടിക്കാരനായ ആന്‍ഡ്രെ റസ്സല്‍ എന്നിവരെയാണ് അശ്വനി പുറത്താക്കിയത്. ഇവരില്‍ റസ്സലിന്റെ വമ്പന്‍ വിക്കറ്റെടുക്കാന്‍ തനിക്കു തന്ത്രമുപദേശിച്ചത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണെന്നാണ് 23 കാരനായ പേസര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു താരം.

HARDIK ASHWANI

കളിച്ചത് സമ്മര്‍ദ്ദത്തില്‍

ഐപിഎല്ലിലെ കന്നി മല്‍സരമായതിനാല്‍ തന്നെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ കൡക്കാനിറങ്ങിയപ്പോള്‍ വലിയ സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നതായാണ് അശ്വനി കുമാര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒട്ടും വിശപ്പ് തോന്നിയിരുന്നില്ലെന്നും ലഞ്ചിന് ഒരു പഴം മാത്രമാണ് താന്‍ കഴിച്ചതെന്നും താരം വെളിപ്പെടുത്തി.

ഇപ്പോള്‍ വളരെയധികം സന്തോഷവും ആശ്വാസും തോന്നുന്നു. ഒരുപാട് സമ്മര്‍ദ്ദം എനിക്കുണ്ടായിരുന്നു. പക്ഷെ ടീമിനകത്തെ അന്തരീക്ഷം എന്നെ അല്‍പ്പം ശാന്തനാവാന്‍ സഹായിക്കുകയായിരുന്നു. ഇന്നു ഞാന്‍ ഉച്ചഭക്ഷണം പോലും കഴിച്ചിട്ടില്ല. ഒരു പഴം മാത്രമായിരുന്നു എന്റെ ഭക്ഷണം. സമ്മര്‍ദ്ദത്തെ തുടര്‍ന്നു വിശപ്പ് പോലുമുണ്ടായിരുന്നില്ലെന്നു അശ്വനി വ്യക്തമാക്കി.

ഈ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ ആസ്വദിച്ചു കളിക്കൂയെന്നു മാത്രമാണ് മുംബൈ ടീം മാനേജ്‌മെന്റ് തന്നോടു പറഞ്ഞതെന്നു അദ്ദേഹം വെളിപ്പെടുത്തി. എനിക്കു ചെറിയൊരു പ്ലാനൊക്കെയുണ്ടായിരുന്നു. എന്നാല്‍ ഇതു നിങ്ങളുടെ അരങ്ങേറ്റ മല്‍സരമാണെന്നും സ്വയം ആസ്വദിക്കൂയെന്നും സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കൂയെന്നുമാണ് ടീം മാനേജ്‌മെന്റ് പറഞ്ഞതെന്നും അശ്വനി കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദിക്കിന്റെ പ്ലാന്‍

ഡെത്ത് ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സലിന്റെ വിക്കറ്റിനെക്കുറിച്ചും അശ്വനി കുമാര്‍ സംസാരിച്ചു. റിങ്കു സിങിന്റെ പുറത്താവലിനെ തുടര്‍ന്ന് 11ാം ഓവറില്‍ തന്നെ റസ്സലിനു കളിയില്‍ ക്രീസിലെത്തേണ്ടി വന്നിരുന്നു.

അശ്വനി തന്നെയാണ് ഓവറിലെ മൂന്നാം ബോളില്‍ റിങ്കുവിനെ മടക്കിയത്. ഈ ഓവറിലെ അവസാന ബോളില്‍ ഇംപാക്ട് സബായി പരീക്ഷിക്കപ്പെട്ട മനീഷ് പാണ്ഡെയെ (19) അശ്വനി ബൗള്‍ഡാക്കുകയും ചെയ്തിരുന്നു. ഇതോടെ കെകെആര്‍ ഏഴിന് 80 റണ്‍സിലേക്കും കൂപ്പുകുത്തി.

മിച്ചെല്‍ സാന്‍്‌നര്‍ എറിഞ്ഞ 12ാം ഓവറില്‍ നാലു റണ്‍സാണ് കെകെആറിന് ലഭിച്ചത്. അടുത്ത ഓവര്‍ അശ്വനിക്കായിരുന്നു. ഓവറിലെ നാലാമത്തെ ബോളില്‍ റസ്സലിനെ (5) അദ്ദേഹം ബൗള്‍ഡാക്കുകയും ചെയ്തു. ഓവറിലെ ആദ്യ ബോളില്‍ റസ്സല്‍ ബൗണ്ടറി പായിച്ചെങ്കിലും അടുത്ത രണ്ടു ബോളിലും റണ്ണില്ല. തുടര്‍ന്നാണ് നാലാം ബോളില്‍ കുറ്റി തെറിച്ചത്.

മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തന്ത്രമാണ് റസ്സലിന്റെ വിക്കറ്റെടുക്കാന്‍ സഹായിച്ചതെന്നാണ് അശ്വി പറയുന്നത്. ആ വിക്കറ്റില്‍ ക്യാപ്റ്റനും റോളുണ്ടായിരുന്നു. ശരീരം ലക്ഷ്യമിട്ട് ഷോര്‍ട്ട് ബോള്‍ എറിയണമെന്നാണ് ഹാര്‍ദിക് ഭായി എന്നോടു പറഞ്ഞത്. ഇതു വിക്കറ്റിലേക്കു നയിക്കുകയും ചെയ്തതായും പേസര്‍ വിശദീകരിച്ചു.

Story first published: Tuesday, April 1, 2025, 9:28 [IST]
Other articles published on Apr 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+