For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രണ്ടാംദിനം ബൗളര്‍മാര്‍ക്കു വന്‍ ഡിമാന്റ്, താരലേലത്തിന് തിരശീല

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഇന്നും നാളെയുമായി ജിദ്ദയില്‍ നടക്കുകയാണ്. നിലനിര്‍ത്തലുകള്‍ക്ക് ശേഷം ബാക്കിയുള്ള ഒഴിവിലേക്കായി 10 ടീമുകളും താരങ്ങളെ നോട്ടമിട്ട് ഇന്നിറങ്ങുകയാണ്. കൂട്ടിയും കിഴച്ചും പേഴ്‌സിലെ തുകയ്ക്കനുസരിച്ച് താരങ്ങളെ വാങ്ങാന്‍ ടീമുകള്‍ തയ്യാറെടുക്കുമ്പോള്‍ പോരാട്ടം ആവേശകരമാവും. ഇത്തവണ നിരവധി സൂപ്പര്‍ താരങ്ങള്‍ മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കും.

രണ്ട് ദിവസങ്ങളായി നടക്കുന്ന മെഗാ ലേലത്തില്‍ 10 ടീമുകള്‍ക്കായി 577 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 367 പേര്‍ ഇന്ത്യന്‍ താരങ്ങളും 210 പേര്‍ വിദേശ താരങ്ങളുമാണ്. 204 പേരെയാണ് ആകെ ലേലത്തില്‍ ആവശ്യമുള്ളത്. ഇതില്‍ 70 വിദേശ താരങ്ങളാണുള്ളത്. ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ലിയാം ലിവിങ്‌സ്റ്റന്‍, സാം കറെന്‍ തുടങ്ങിയവരെല്ലാം ലേലത്തില്‍ മിന്നിക്കാന്‍ സാധ്യതയുള്ള വിദേശ താരങ്ങളാണ്

മാര്‍ക്യു താരങ്ങള്‍ ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളിലൂടെയാണ് ലേലം ആരംഭിക്കുന്നത്. ആദ്യം ക്യാപ്പ്ഡ് താരങ്ങളുടേയും പിന്നീട് അണ്‍ക്യാപ്പ്ഡ് താരങ്ങളുടേയും ലേലം നടക്കും. ഇതിന് ശേഷം ടീമുകള്‍ ആവശ്യപ്പെടുന്ന താരങ്ങളേയും ലേലത്തിലേക്ക് വിളിക്കും.

rishabh pant

മാര്‍ക്വി താരങ്ങളുടെ ഒന്നാം സെറ്റില്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ജോസ് ബട്ലര്‍, അര്‍ഷ്ദീപ് സിങ്, കഗിസോ റബാഡ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും രണ്ടാം സെറ്റില്‍ കെ എല്‍ രാഹുല്‍, യുസ് വേന്ദ്ര ചഹാല്‍, ലിയാം ലിവിങ്സ്റ്റന്‍, ഡേവിഡ് മില്ലര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുമാണുള്ളത്. ഇതില്‍ മില്ലറുടെ അടിസ്ഥാന വില 1.5 കോടിയും മറ്റുള്ളവരുടെയെല്ലാം 2 കോടിയുമാണ്.

ഏറ്റവും കൂടുതല്‍ തുക പേഴ്സില്‍ ബാക്കിയുള്ള ടീം പഞ്ചാബ് കിങ്സാണ്. 110.5 കോടിയാണ് അവരുടെ പേഴ്സില്‍. രാജസ്ഥാന്‍ റോയല്‍സിനാണ് ഏറ്റവും കുറവ്. 41 കോടി മാത്രമാണുള്ളത്. സിഎസ്‌കെ 55 കോടി, ഡല്‍ഹി 73 കോടി, കെകെആര്‍ 51 കോടി, ആര്‍സിബി 83 കോടി, ലഖ്നൗ 69 കോടി, മുംബൈ 45 കോടി, ഹൈദരാബാദ് 45 കോടി, ഗുജറാത്ത് 69 കോടി എന്നിങ്ങനെയാണ് ശേഷിക്കുന്ന തുക. ഇൗ തുക ഉപയോഗിച്ച് ശക്തമായ ടീമുകളെ സൃഷ്ടിക്കാന്‍ ആര്‍ക്കൊക്കെ സാധിക്കുമെന്നാണ് കണ്ടറിയേണ്ടത്.

Nov 25, 2024, 10:40 pm IST
ലേലത്തിന് സമാപനം

ഇതോടെ മെഗാ താരലേലം അവസാനിച്ചിരിക്കുകയാണ്

Nov 25, 2024, 10:40 pm IST
മോഹിത് രതീ ആര്‍സിബിയില്‍

20 ലക്ഷത്തിന് മോഹിത് രതീ ആര്‍സിബിയില്‍

Nov 25, 2024, 10:39 pm IST
വിഗ്നേഷ് പുത്തൂര്‍ മുംബൈയില്‍

മലയാളി താരം വിഗ്നേഷ് പുത്തൂര്‍ 30 ലക്ഷത്തിന് മുംബൈയില്‍

Nov 25, 2024, 10:35 pm IST
അര്‍ജുന്‍ മുംബൈയില്‍

അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ വാങ്ങി. 30 ലക്ഷം രൂപയ്ക്കാണിത്‌

Nov 25, 2024, 10:09 pm IST
കരീം ജന്നത്ത് ജിടിയില്‍

75 ലക്ഷം രൂപയ്ക്കു കരീം ജന്നത്ത് ജിടിയില്‍

Nov 25, 2024, 9:54 pm IST
ഹംഗര്‍ഗേക്കര്‍ ലഖ്‌നൗവില്‍

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറിനെ 30 ലക്ഷത്തിന് ലഖ്‌നൗ വാങ്ങി

Nov 25, 2024, 9:52 pm IST
അര്‍ഷിന്‍ എല്‍എസ്ജിയില്‍

അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ 30 ലക്ഷത്തിന് ലഖ്‌നൗ വാങ്ങി

Nov 25, 2024, 9:44 pm IST
സച്ചിന്‍ ബേബി എസ്ആര്‍എച്ചില്‍

മലയാളി താരം സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് ഹൈജദരാബാദ് വാങ്ങി

Nov 25, 2024, 9:43 pm IST
ഉമ്രാന്‍ മാലിക്ക് കെകെആറില്‍

ഉമ്രാന്‍ മാലിക്കിനെ 75 ലക്ഷം രൂപയ്ക്കു കെകെആര്‍ വാങ്ങി

Nov 25, 2024, 9:39 pm IST
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അണ്‍സോള്‍ഡ്

അര്‍ജുന്‍ ടെണ്ടുല്‍ക്കറെ മെഗാ ലേലത്തില്‍ ആരും വാങ്ങിയില്ല

Nov 25, 2024, 9:35 pm IST
ഡൊണോവന്‍ ഡിസിയില്‍

75 ലക്ഷം രൂപയ്ക്കു ഡൊണോവന്‍ ഫെരേരയെ ജിടി സ്വന്തമാക്കി

Nov 25, 2024, 9:33 pm IST
ഫിലിപ്‌സ് ജിടിയില്‍

ഗ്ലെന്‍ ഫിലിപ്‌സിനെ 1.5 കോടിക്കു ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങി

Nov 25, 2024, 9:32 pm IST
രഹാനെ കെകെആറില്‍

1.5 കോടിക്കു അജിങ്ക്യ രഹാനെ കെകെആറില്‍

Nov 25, 2024, 9:32 pm IST
ശ്രേയസ് ഗോപാല്‍ ചെന്നൈയില്‍

ശ്രേയസ് ഗോപാലിനെ 30 ലക്ഷത്തിന് ചെന്നൈ വാങ്ങി

Nov 25, 2024, 9:31 pm IST
പിയൂഷ് ചൗള അണ്‍സോള്‍ഡ്

പിയൂഷ് ചൗളയെ ലേലത്തില്‍ ആരും വാങ്ങിയില്ല

Nov 25, 2024, 9:27 pm IST
വാര്‍ണറെ വാങ്ങിയില്ല

ഡേവിഡ് വാര്‍ണറെ ആരും വാങ്ങിയില്ല

Nov 25, 2024, 9:26 pm IST
ദേവ്ദത്ത് ആര്‍സിബിയില്‍

ദേവ്ദത്ത് പടിക്കല്‍ രണ്ടു കോടിക്കു ആര്‍സിബിയില്‍

Nov 25, 2024, 9:20 pm IST
ആക്‌സിലറേറ്റഡ് ലേലം

ആരും വാങ്ങാതെ പോയ ചില കളിക്കാരുടെ ആക്‌സിലറേറ്റഡ് ലേലമാണ് ഇനി നടക്കാനിരിക്കുന്നത്‌

Nov 25, 2024, 8:45 pm IST
മലിങ്ക എസ്ആര്‍എച്ചില്‍

ശ്രീലങ്കന്‍ പേസര്‍ എഹ്‌സാന്‍ മലിങ്ക എസ്ആര്‍എച്ചില്‍. 1.2 കോടിക്കാണ് താരത്തെ വാങ്ങിയത്‌

Nov 25, 2024, 8:34 pm IST
സൂര്യവന്‍ഷി റോയല്‍സില്‍

12 കാരനായ വൈഭവ് സൂര്യവന്‍ഷി രാജസ്ഥാന്‍ റോയല്‍സില്‍. 1.10 കോടിക്കാണ് താരത്തെ വാങ്ങിയത്‌

Nov 25, 2024, 8:29 pm IST
യുവരാജ് എല്‍എസ്ജിയില്‍

യുവരാജ് ചൗധരിയെ 30 ലക്ഷത്തിന് ലഖ്‌നൗ വാങ്ങി

Nov 25, 2024, 8:27 pm IST
നാഗര്‍കോട്ടി ചെന്നൈയില്‍

കമലേഷ് നാഗര്‍കോട്ടി 30 ലക്ഷത്തിന് ചെന്നൈയില്‍

Nov 25, 2024, 8:15 pm IST
അബ്ദുള്‍ ബാസിത് അണ്‍സോള്‍ഡ്

മറ്റൊരു മലയാളി താരം അബ്ദുള്‍ ബാസിത്തിനെയും ആരും വാങ്ങാന്‍ തയ്യാറായില്ല

Nov 25, 2024, 8:14 pm IST
സന്ദീപ് വാര്യര്‍ അണ്‍സോള്‍ഡ്

സന്ദീപ് വാര്യരെ ആരും വാങ്ങാന്‍ തയ്യാറായില്ല

Nov 25, 2024, 8:09 pm IST
ഒവേര്‍ട്ടന്‍ ചെന്നൈയില്‍

1.5 കോടിക്കു ജാമി ഒവേര്‍ട്ടനെ ചെന്നൈ വാങ്ങി

Nov 25, 2024, 7:59 pm IST
സുയാഷ് പഞ്ചാബില്‍

സുയാഷ് ഷെഡ്‌ഗെ 30 ലക്ഷത്തിന് പഞ്ചാബില്‍

Nov 25, 2024, 7:58 pm IST
പ്രിന്‍സ് യാദവ് ലഖ്‌നൗവില്‍

30 ലക്ഷം രൂപയ്ക്കു പ്രിന്‍സ് യാദവിനെ ലഖ്‌നൗ വാങ്ങി

Nov 25, 2024, 7:57 pm IST
മുഷീര്‍ ഖാന്‍ അണ്‍സോള്‍ഡ്

മുഷീര്‍ ഖാനെ ആരും വാങ്ങിയില്ല

Nov 25, 2024, 7:56 pm IST
രാജ് ബവ മുംബൈയില്‍

രാജ് അംഗദ് ബവയെ 30 ലക്ഷത്തിന് മുംബൈ വാങ്ങി

Nov 25, 2024, 7:49 pm IST
സല്‍മാന്‍ നിസാര്‍ അണ്‍സോള്‍ഡ്

മലയാളി താരം സല്‍മാന്‍ നിസാറിനെ ആരും വാങ്ങിയില്ല

Nov 25, 2024, 7:47 pm IST
എല്ലിസ് ചെന്നൈയില്‍

രണ്ടു കോടിക്കു നതാന്‍ എല്ലിസിനെ ചെന്നൈ വാങ്ങി

Nov 25, 2024, 7:45 pm IST
മെന്‍ഡിസ് എസ്ആര്‍എച്ചില്‍

കമിന്ദു മെന്‍ഡിസ് 75 ലക്ഷത്തിന് എസ്ആര്‍എച്ചില്‍

Nov 25, 2024, 7:43 pm IST
ചമീര ഡിസിയില്‍

ദുഷ്മന്ത ചമീര 75 ലക്ഷത്തിന് ഡിസിയില്‍

Nov 25, 2024, 7:41 pm IST
സര്‍ഫറാസ് അണ്‍സോള്‍ഡ്

സര്‍ഫറാസ് ഖാനെ ലേലത്തില്‍ ആരും വാങ്ങിയില്ല

Nov 25, 2024, 7:38 pm IST
ബെതല്‍ എസ്ആര്‍എച്ചില്‍

ജേക്കബ് ബെതല്‍ 2.6 കോടിക്കു ആര്‍സിബിക്കൊപ്പം

Nov 25, 2024, 7:36 pm IST
വിപ്രജ് നിഗം ഡിസിയില്‍

വിപ്രജ് നിഗം 50 ലക്ഷത്തിന് ഡിസിയില്‍

Nov 25, 2024, 7:35 pm IST
ശ്രീജിത്ത് മുംബൈയില്‍

ശ്രീജിത്ത് കൃഷ്ണനെ 30 ലക്ഷത്തിന് മുംബൈ വാങ്ങി

Nov 25, 2024, 7:30 pm IST
പ്രിയാന്‍ഷ് ആര്യ പഞ്ചാബില്‍

3.8 കോടിക്ക് പ്രിയാന്‍ഷ് ആര്യ പഞ്ചാബില്‍

Nov 25, 2024, 7:24 pm IST
റീസ് ടോപ്ലേ മുംബൈയില്‍

75 ലക്ഷത്തിന് റീസ് ടോപ്ലെ മുംബൈയില്‍

Nov 25, 2024, 7:24 pm IST
കുല്‍ദീപ് സെന്‍ പഞ്ചാബില്‍

80 ലക്ഷത്തിന് കുല്‍ദീപ് സെന്നിനെ പഞ്ചാബ് വാങ്ങി

Nov 25, 2024, 7:20 pm IST
ഫറൂഖി റോയല്‍സില്‍

രണ്ടു കോടിക്കു ഫസല്‍ഹഖ് ഫറൂഖി റോയല്‍സില്‍

Nov 25, 2024, 7:18 pm IST
സാന്റ്‌നര്‍ മുംബൈയില്‍

രണ്ടു കോടിക്കു സാന്റ്‌നര്‍ മുംബൈയില്‍

Nov 25, 2024, 7:13 pm IST
ഗുര്‍ജപ്‌നീത് ചെന്നൈയില്‍

2.2 കോടിക്കു ഗുര്‍ജപ്‌നീത് സിങിനെ ചെന്നൈ വാങ്ങി

Nov 25, 2024, 7:07 pm IST
യുധ്വ്വീര്‍ റോയല്‍സില്‍

35 ലക്ഷത്തിന് യുധ്വീര്‍ റോയല്‍സില്‍

Nov 25, 2024, 7:06 pm IST
ഹര്‍നൂര്‍ പഞ്ചാബില്‍

30 ലക്ഷത്തിന് ഹര്‍നൂര്‍ പന്നു പഞ്ചാബില്‍

Nov 25, 2024, 6:47 pm IST
ഉനാട്കട്ട് എസ്ആര്‍എച്ചില്‍

1 കോടിക്കു ജയദേവ് ഉനാട്കട്ട് എസ്ആര്‍എച്ചില്‍

Nov 25, 2024, 6:43 pm IST
ഇഷാന്ത് ജിടിയില്‍

75 ലക്ഷം രൂപയ്ക്കു ഇഷാന്ത് ശര്‍മ ജിടിയില്‍

Nov 25, 2024, 6:41 pm IST
ഷെപ്പേര്‍ഡ് ആര്‍സിബിയില്‍

1.5 കോടിക്കു റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിയില്‍

Nov 25, 2024, 6:36 pm IST
സായ് കിഷോര്‍ ജിടിയില്‍

2 കോടിക്കു സായ് കിഷോര്‍ ജിടിയില്‍

Nov 25, 2024, 6:32 pm IST
ഒമാര്‍സായ് പഞ്ചാബില്‍

2.4 കോടിക്കു ഒമര്‍സായ് പഞ്ചാബില്‍

Nov 25, 2024, 6:30 pm IST
ജാക്‌സ് മുംബൈയില്‍

5.25 കോടിക്ക് വില്‍ ജാക്‌സ് മുംബൈയില്‍

Nov 25, 2024, 6:27 pm IST
ഹൂഡ സിഎസ്‌കെയില്‍

1.7 കോടി രൂപയ്ക്കു ദീപക് ഹൂഡ സിഎസ്‌കെയില്‍

Nov 25, 2024, 6:25 pm IST
ടിം ഡേവിഡ് ആര്‍സിബിയില്‍

ടിം ഡേവിഡിനെ മൂന്നു കോടിക്കു ആര്‍സിബി വാങ്ങി

Nov 25, 2024, 6:23 pm IST
ഷഹബാസ് അഹമ്മദ് എല്‍എസ്ജിയില്‍

ഷഹബാസ് അഹമ്മദിനെ 2.4 കോടിക്ക് ലലഖ്‌നൗ വാങ്ങി

Nov 25, 2024, 6:18 pm IST
മനീഷ് പാണ്ഡെ കെകെആറില്‍

75 ലക്ഷം രൂപയ്ക്കു മനീഷ് പാണ്ഡെ കെകെആറില്‍

Nov 25, 2024, 6:17 pm IST
ഡെവാള്‍ഡ് ബ്രെവിസ് അണ്‍സോള്‍ഡ്

ഡെവാള്‍ഡ് ബ്രെവിസിനെ ആരും വാങ്ങിയില്ല

Nov 25, 2024, 6:16 pm IST
ഫിന്‍ അലെന്‍ അണ്‍സോള്‍ഡ്

ഫിന്‍ അലെനെ ആരും വാങ്ങിയില്ല

Nov 25, 2024, 6:13 pm IST
എം സിദ്ധാര്‍ഥ് എല്‍എസ്ജിയില്‍

75 ലക്ഷത്തിന് എം സിദ്ധാര്‍ഥ് എല്‍എസ്ജിയില്‍

Nov 25, 2024, 6:12 pm IST
സീഷന്‍ എസ്ആര്‍എച്ചില്‍

സീഷാന്‍ അന്‍സാരി 40 ലക്ഷത്തിന് എസ്ആര്‍എച്ചില്‍

Nov 25, 2024, 6:09 pm IST
മുകേഷ് ചെന്നൈയില്‍

മുകേഷ് ചൗധരി 30 ലക്ഷം രൂപയ്ക്കു ചെന്നൈയില്‍

Nov 25, 2024, 6:08 pm IST
1.3 കോടിക്ക് ബ്രാര്‍ ജിടിയില്‍

ഗുര്‍നൂര്‍ ബ്രാര്‍ 1.3 കോടിക്കു ജിടിയല്‍

Nov 25, 2024, 6:04 pm IST
സ്വപ്‌നില്‍ ആര്‍സിബിയില്‍

50 ലക്ഷം രൂപയ്ക്കു സ്വപ്‌നില്‍ ആര്‍സിബിയില്‍

Nov 25, 2024, 6:02 pm IST
നല്‍ക്കാണ്ഡെ ഡിസിയില്‍

20 ലക്ഷം രൂപയ്ക്കു ദര്‍ഷന്‍ നല്‍ക്കാണ്ഡെ ഡിസിയില്‍

Nov 25, 2024, 6:01 pm IST
അര്‍ഷദ് പഞ്ചാബില്‍

1.3 കോടിക്കു അര്‍ഷദ് ഖാന്‍ പഞ്ചാബില്‍

Nov 25, 2024, 5:58 pm IST
കാംബോജ് ചെന്നൈയില്‍

3.4 കോടി രൂപയ്ക്കു അന്‍ഷുല്‍ കാംബോജ് സിഎസ്‌കെയില്‍

Nov 25, 2024, 5:54 pm IST
ഡഗര്‍ അണ്‍സോള്‍ഡ്

മായങ്ക് ഡഗര്‍ ലേലത്തില്‍ അണ്‍സോള്‍ഡായി മാറി

Nov 25, 2024, 5:53 pm IST
ഹിമ്മത് സിങ് എല്‍എസ്ജിയില്‍

30 ലക്ഷം രൂപയ്ക്കു താരം എല്‍എസ്ജിയില്‍

Nov 25, 2024, 5:52 pm IST
ഷെയ്ഖ് റഷീദ് സിഎസ്‌കെയില്‍

30 ലക്ഷം രൂപയ്ക്കു ഷെയ്ഖ് റഷീദ് സിഎസ്‌കെയില്‍

Nov 25, 2024, 5:51 pm IST
മാധവ് കൗശിക്കിനെ വാങ്ങിയില്ല

30 ലക്ഷം അടിസ്ഥാന വിലയുള്ള മാധവ് കൗശിക്കിനെ ഈരും വാങ്ങിയില്ല

Nov 25, 2024, 5:50 pm IST
ശുഭം ദുബെ റോയസില്‍

80 ലക്ഷം രൂപയ്ക്കു താരത്തെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങി

Nov 25, 2024, 5:48 pm IST
സ്വാസ്തിക് ചികാരയെ വാങ്ങിയില്ല

30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ ആരും വാങ്ങിയില്ല

Nov 25, 2024, 4:52 pm IST
Mykhel

ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് അണ്‍സോള്‍ഡ്

Nov 25, 2024, 4:52 pm IST

ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ് അണ്‍സോള്‍ഡ്

Nov 25, 2024, 4:51 pm IST

വിന്‍ഡീസ് താരം അക്കീല്‍ ഹൊസീന്‍ അണ്‍സോള്‍ഡ്

Nov 25, 2024, 4:50 pm IST

ശ്രീലങ്കന്‍ താരം വിജയ്കാന്ത് വിയാസ്‌കാന്ത് അണ്‍സോള്‍ഡ്

Nov 25, 2024, 4:49 pm IST

അഫ്ഗാന്‍ സ്പിന്നര്‍ അലാഹ് ഗസന്‍ഫാര്‍ 4.8 കോടിക്ക് മുംബൈയില്‍

Nov 25, 2024, 4:43 pm IST

അഫ്ഗാന്‍ സ്പിന്നര്‍ മുജീബുല്‍ റഹ്‌മാന്‍ അണ്‍സോള്‍ഡ്‌

Nov 25, 2024, 4:41 pm IST
ലോക്കി ഫെര്‍ഗൂസന്‍ പഞ്ചാബില്‍

കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ 2 കോടിക്ക് പഞ്ചാബ് കിങ്‌സിലേക്കെത്തി

Nov 25, 2024, 4:40 pm IST
ആകാശ് ദീപ് ലഖ്‌നൗവില്‍

8 കോടിക്ക് ആകാശ് ദീപ് ലഖ്‌നൗവിലേക്ക്

Nov 25, 2024, 4:39 pm IST
Mykhel
മുംബൈയുടെ പൈസ നഷ്ടമോ?

9.25 കോടിക്ക് ദീപക് ചഹാറിനെ മുംബൈ ഇന്ത്യന്‍സിലേക്കെത്തിച്ചത് നഷ്ട കച്ചവടമോ?

Nov 25, 2024, 4:38 pm IST
Mykhel
ദെശപാണ്ഡെ എന്തിന്?

രാജസ്ഥാന്‍ തുഷാര്‍ ദെശപാണ്ഡെയെ 6.5 കോടിക്ക് വാങ്ങിയത് മണ്ടന്‍ തീരുമാനമാണോ?

Nov 25, 2024, 4:37 pm IST

9.25 കോടിക്ക് ദീപക് ചഹാര്‍ മുംബൈ ഇന്ത്യന്‍സില്‍

Nov 25, 2024, 4:32 pm IST

മുകേഷ് കുമാര്‍ 8 കോടിക്ക് ഡല്‍ഹിയില്‍

Nov 25, 2024, 4:27 pm IST
Mykhel
ഭുവി ആര്‍സിബിയില്‍

10.75 കോടിക്ക് ഭുവനേശ്വര്‍ കുമാര്‍ ആര്‍സിബിയില്‍

Nov 25, 2024, 4:23 pm IST

ജെറാള്‍ഡ് കോയ്റ്റ്‌സെ 2.4 കോടിക്ക് ഗുജറാത്തില്‍

Nov 25, 2024, 4:20 pm IST

6.5 കോടിക്ക് തുഷാര്‍ ദെശപാണ്ഡെ രാജസ്ഥാനില്‍

Nov 25, 2024, 4:07 pm IST

ഡൊനോവന്‍ പെരെയ്‌റ അണ്‍സോള്‍ഡായി

Nov 25, 2024, 4:07 pm IST
Mykhel

അലക്‌സ് ക്യാരി അണ്‍സോള്‍ഡായി

Nov 25, 2024, 4:05 pm IST

ജോഷ് ഇന്‍ഗ്ലിസ് 2.6 കോടിക്ക് പഞ്ചാബില്‍

Nov 25, 2024, 4:04 pm IST

വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് അണ്‍സോള്‍ഡായി

Nov 25, 2024, 4:03 pm IST

റിയാന്‍ റിക്കില്‍റ്റന്‍ 1 കോടിക്ക് മുംബൈയില്‍

Nov 25, 2024, 4:02 pm IST

ഷായ് ഹോപ്പ് അണ്‍സോള്‍ഡായി

Nov 25, 2024, 4:00 pm IST

4.2 കോടിക്ക് നിതീഷ് റാണ രാജസ്ഥാന്‍ റോയല്‍സില്‍

Nov 25, 2024, 3:56 pm IST
ക്രുണാല്‍ പാണ്ഡ്യ ആര്‍സിബിയില്‍

ക്രുണാല്‍ പാണ്ഡ്യയെ 5.75 കോടിക്ക് ആര്‍സിബി സ്വന്തമാക്കി

Nov 25, 2024, 3:51 pm IST

ഡാരില്‍ മിച്ചല്‍ അണ്‍സോള്‍ഡായി

Nov 25, 2024, 3:50 pm IST
മാര്‍ക്കോ യാന്‍സന്‍ പഞ്ചാബില്‍

7 കോടിക്ക് മാര്‍ക്കോ യാന്‍സനെ സ്വന്തമാക്കി പഞ്ചാബ്

Nov 25, 2024, 3:46 pm IST

സാം കറെനെ 2.4 കോടിക്ക് സിഎസ്‌കെ വാങ്ങി

Nov 25, 2024, 3:43 pm IST

3.2 കോടിക്ക് വാഷിങ്ടണ്‍ സുന്ദര്‍ ഗുജറാത്തില്‍

Nov 25, 2024, 3:40 pm IST
ശാര്‍ദ്ദുലിനെ ആര്‍ക്കും വേണ്ട

പേസ് ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ ഠാക്കൂര്‍ അണ്‍സോള്‍ഡ്

Nov 25, 2024, 3:39 pm IST

പൃഥ്വി ഷാ അണ്‍സോള്‍ഡ്

Nov 25, 2024, 3:38 pm IST

മായങ്ക് അഗര്‍വാള്‍ അണ്‍സോള്‍ഡ്

Nov 25, 2024, 3:37 pm IST

അജിന്‍ക്യ രഹാനെ അണ്‍സോള്‍ഡ്

Nov 25, 2024, 3:36 pm IST
ഫഫ് ഡുപ്ലെസിസ് ഡല്‍ഹിയില്‍

ഫഫ് ഡുപ്ലെസിസിനെ 2 കോടിക്ക് ഡല്‍ഹി വാങ്ങി

Nov 25, 2024, 3:34 pm IST
റോവ്മാന്‍ കെകെആറില്‍

റോവ്മാന്‍ പവലിനെ 1.5 കോടിക്ക് കെകെആര്‍ സ്വന്തമാക്കി

Nov 25, 2024, 3:33 pm IST

ഗ്ലെന്‍ ഫിലിപ്‌സും ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡ്‌

Nov 25, 2024, 3:33 pm IST
കെയ്ന്‍ വില്യംസനെ ആര്‍ക്കും വേണ്ട

കെയ്ന്‍ വില്യംസന്‍ ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡ്

Nov 25, 2024, 2:21 pm IST
ഇവരെ നോക്കിവെച്ചോ

ഫഫ് ഡുപ്ലെസിസ്, അജിന്‍ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, ആകാശ് ദീപ്, തുഷാര്‍ ദെശപാണ്ഡെ, കെയ്ന്‍ വില്യംസന്‍, ഷഹബാസ് അഹമ്മദ്, ജയദേവ് ഉനദ്ഘട്ട്, പൃഥ്വി ഷാ, ഭുവനേശ്വര്‍ കുമാര്‍, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ഉമ്രാന്‍ മാലിക്, ഇഷാന്ത് ശര്‍മ എന്നിവരാണ് രണ്ടാം ദിനത്തില്‍ എല്ലാവരും നോട്ടമിടുന്ന പ്രധാന താരങ്ങള്‍

Nov 25, 2024, 2:15 pm IST
പ്രതീക്ഷയോടെ അര്‍ജുന്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അവസരം ലഭിക്കുമോ?

Nov 25, 2024, 2:14 pm IST
Mykhel
ക്രുണാല്‍ മുംബൈയിലേക്കോ?

ഇടവേളക്ക് ശേഷം സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയെ മുംബൈ തിരികെ എത്തിക്കുമോ?

Nov 25, 2024, 2:12 pm IST
രാജസ്ഥാന്റെ പേസ് ഓള്‍റൗണ്ടറാര്?

രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം ദിനം മികച്ച പേസ് ഓള്‍റൗണ്ടര്‍ വേണം, ആരെയാവും സ്വന്തമാക്കുക?

Nov 25, 2024, 2:11 pm IST
സാം കറെന്‍ റെക്കോഡിടുമോ?

ഇത്തവണയും പൊന്നും വിലയുള്ള ഓള്‍റൗണ്ടറായി ഇംഗ്ലണ്ടിന്റെ സാം കറെന്‍ മാറുമോ?, രണ്ടാം ദിനം കറെനെ നോട്ടമിട്ട് പ്രമുഖര്‍

Nov 25, 2024, 2:10 pm IST
Mykhel
ഡുപ്ലെസിസ് സിഎസ്‌കെയിലേക്കോ?

ഫഫ് ഡുപ്ലെസിസ്, കെയ്ന്‍ വില്യംസന്‍ എന്നിവരിലാണ് രണ്ടാം ദിനം എല്ലാവരുടേയും ശ്രദ്ധ

Nov 25, 2024, 6:55 am IST
ഇനി പേഴ്‌സില്‍ എത്ര ബാക്കി

ഐപിഎല്‍ മെഗാ ലേലം രണ്ടാം ദിനത്തിലേക്ക് കടക്കവെ ടീമുകളുടെ പേഴ്‌സിലെ ബാക്കി തുക അറിയാം മുംബൈ 26.10 കോടി, കെകെആര്‍ 10.5 കോടി, സിഎസ്‌കെ 15.60 കോടി, ആര്‍സിബി 30.65 കോടി, ഹൈദരാബാദ് 5.15 കോടി, ലഖ്‌നൗ 14.85 കോടി, രാജസ്ഥാന്‍ 17.35 കോടി, പഞ്ചാബ് 22.5 കോടി, ഗുജറാത്ത് 17.5 കോടി, ഡല്‍ഹി 13.8 കോടി

Nov 24, 2024, 11:08 pm IST

ഐപിഎല്‍ 2025 മെഗാ ലേലത്തിന്റെ ആദ്യ ദിനം പൂര്‍ത്തിയായി

Nov 24, 2024, 11:07 pm IST
Mykhel

ശ്രേയസ് ഗോപാല്‍ അണ്‍സോള്‍ഡ്‌

Nov 24, 2024, 11:05 pm IST

മാനവ് സുത്താര്‍ 30 ലക്ഷത്തിന് ഗുജറാത്തില്‍

Nov 24, 2024, 11:04 pm IST

കുമാര്‍ കാര്‍ത്തികേയ 30 ലക്ഷത്തിന് രാജസ്ഥാനില്‍

Nov 24, 2024, 11:04 pm IST

പീയൂഷ് ചൗള അണ്‍സോള്‍ഡ്‌

Nov 24, 2024, 11:03 pm IST

മായങ്ക് മാര്‍ക്കണ്ഡെയെ 30 ലക്ഷത്തിന് കെകെആര്‍ ഒപ്പം കൂട്ടി

Nov 24, 2024, 11:02 pm IST

കരണ്‍ ശര്‍മ 50 ലക്ഷത്തിന് മുംബൈയില്‍

Nov 24, 2024, 11:00 pm IST

സ്പിന്നര്‍ സുയാഷ് ശര്‍മയെ 2.6 കോടിക്ക് ആര്‍സിബി ടീമിലെത്തിച്ചു

Nov 24, 2024, 10:55 pm IST

സിമര്‍ജീത് സിങ് 1.5 കോടിക്ക് ഹൈദരാബാദില്‍

Nov 24, 2024, 10:53 pm IST

കാര്‍ത്തിക് ത്യാഗി അണ്‍സോള്‍ഡ്

Nov 24, 2024, 10:52 pm IST

യഷ് ഠാക്കൂര്‍ 1.6 കോടിക്ക് പഞ്ചാബില്‍

Nov 24, 2024, 10:49 pm IST
വൈഭവ് അറോറ കെകെആറില്‍ത്തന്നെ

വൈഭവ് അറോറയെ 1.8 കോടിക്ക് തിരിച്ചെത്തിച്ച് കെകെആര്‍

Nov 24, 2024, 10:45 pm IST
വൈശാഖ് വിജയകുമാര്‍ പഞ്ചാബില്‍

യുവ പേസര്‍ വൈശാഖ് വിജയകുമാര്‍ 1.8 കോടിക്ക് പഞ്ചാബില്‍

Nov 24, 2024, 10:42 pm IST
മോഹിത് ശര്‍മ ഡല്‍ഹിയില്‍

സീനിയര്‍ പേസര്‍ മോഹിത് ശര്‍മയെ 2.2 കോടിക്ക് ഡല്‍ഹി ടീമിലെത്തിച്ചു

Nov 24, 2024, 10:38 pm IST
Mykhel
ആകാശ് മധ്‌വാള്‍ രാജസ്ഥാനില്‍

അണ്‍ക്യാപ്പ്ഡ് പേസര്‍ ആകാശ് മധ് വാളിനെ 1.2 കോടിക്ക് രാജസ്ഥാന്‍ ടീമിലെത്തിച്ചു

Nov 24, 2024, 10:34 pm IST

അണ്‍ക്യാപ്പഡ് പേസര്‍ റസീഖ് ദാര്‍ 6 കോടിക്ക് ആര്‍സിബിയില്‍

Nov 24, 2024, 10:28 pm IST
Mykhel
വിഷ്ണു വിനോദ് പഞ്ചാബില്‍

മലയാളി താരം വിഷ്ണു വിനോദ് 95 ലക്ഷത്തിന് പഞ്ചാബില്‍

Nov 24, 2024, 10:22 pm IST

ആര്യന്‍ ജുയാലിനെ 30 ലക്ഷത്തിന് ലഖ്‌നൗ വാങ്ങി

Nov 24, 2024, 10:22 pm IST

അനൂജ് റാവത്ത് 30 ലക്ഷത്തിന് ഗുജറാത്തില്‍

Nov 24, 2024, 10:20 pm IST

റോബിന്‍ മിന്‍സിനെ 65 ലക്ഷത്തിന് മുംബൈ ഒപ്പം കൂട്ടി

Nov 24, 2024, 10:19 pm IST

കുമാര്‍ കുശാഗ്രയെ 65 ലക്ഷത്തിന് ഗുജറാത്ത് ടീമിലെത്തിച്ചു

Nov 24, 2024, 10:15 pm IST
അഷുതോഷ് ശര്‍മ ഡല്‍ഹിയില്‍

വെടിക്കെട്ട് താരം അഷുതോഷ് ശര്‍മയെ 3.8 കോടിക്കാണ് ഡല്‍ഹി റാഞ്ചിയത്

Nov 24, 2024, 10:08 pm IST
മഹിപാല്‍ ലോംറോര്‍ ഗുജറാത്തില്‍

1.7 കോടിക്ക് മഹിപാല്‍ ലോംറോര്‍ ഗുജറാത്തില്‍. ആര്‍സിബി ആര്‍ടിഎം ഉപയോഗിച്ചില്ല

Nov 24, 2024, 10:05 pm IST
വിജയ് ശങ്കര്‍ സിഎസ്‌കെയിലേക്ക്

1.2 കോടിക്ക് മീഡിയം പേസ് ഓള്‍റൗണ്ടറായ വിജയ് ശങ്കര്‍ സിഎസ്‌കെയിലേക്കെത്തി

Nov 24, 2024, 10:03 pm IST
ഹര്‍പ്രീത് ബ്രാര്‍ പഞ്ചാബില്‍ തുടരും

1.50 കോടിക്ക് സ്പിന്‍ ഓള്‍റൗണ്ടറായ ഹര്‍പ്രീത് ബ്രാര്‍ പഞ്ചാബില്‍ തിരിച്ചെത്തി

Nov 24, 2024, 10:00 pm IST
Mykhel
അബ്ദുല്‍ സമദ് ലഖ്‌നൗവില്‍

4.2 കോടിക്ക് അബ്ദുല്‍ സമദ് ലഖ്‌നൗവില്‍. ഹൈദരാബാദ് ആര്‍ടിഎം ഉപയോഗിച്ചില്ല

Nov 24, 2024, 9:56 pm IST
നമാന്‍ ധിര്‍ മുംബൈയില്‍

ഓള്‍റൗണ്ടര്‍ നമാന്‍ ധിറിനെ 5.25 കോടിക്ക് മുംബൈ സ്വന്തമാക്കി. ആര്‍ടിഎം ഉപയോഗിച്ചാണ് നിലനിര്‍ത്തിയത്

Nov 24, 2024, 9:47 pm IST
സമീര്‍ റിസ്‌വി ഡല്‍ഹിയില്‍

95 ലക്ഷത്തിന് സമീര്‍ റിസ് വിയെ സ്വന്തമാക്കി ഡല്‍ഹി

Nov 24, 2024, 9:45 pm IST
നിഷാന്ത് സിന്ധു ജിടിയില്‍

30 ലക്ഷത്തിന് ഓള്‍റൗണ്ടര്‍ നിഷാന്ത് സിന്ധു ഗുജറാത്തില്‍

Nov 24, 2024, 9:43 pm IST
Mykhel
അഭിനവ് മനോഹര്‍ ഹൈദരാബാദില്‍

3.2 കോടിക്ക് അഭിനവ് മനോഹറിനെ ടീമിലെത്തിച്ച് ഹൈദരാബാദ്‌

Nov 24, 2024, 9:37 pm IST
കരുണ്‍ ഡല്‍ഹിയില്‍

കരുണ്‍ നായര്‍ 50 ലക്ഷത്തിന് ഡല്‍ഹിയില്‍

Nov 24, 2024, 9:37 pm IST
വദേരയെ സ്വന്തമാക്കി പഞ്ചാബ്

4.20 കോടിക്ക് നേഹല്‍ വദേരയെ സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്

Nov 24, 2024, 9:35 pm IST
അന്‍കൃഷിനെ ടീമിലെത്തിച്ച് കെകെആര്‍

അന്‍കൃഷ് രഘുവന്‍ഷി 3 കോടിക്ക് കെകെആറില്‍

Nov 24, 2024, 9:28 pm IST

അന്‍മോല്‍പ്രീത് സിങ്ങിനെ വാങ്ങാന്‍ ആദ്യ റൗണ്ടില്‍ ആളില്ല

Nov 24, 2024, 9:27 pm IST
അധര്‍വ്വ ടെയ്‌ഡെ ഹൈദരാബാദില്‍

അണ്‍ക്യാപ്പഡ് ബാറ്റ്‌സ്മാന്‍ അധര്‍വ്വ ടെയ്‌ഡെ 30 ലക്ഷത്തിന് ഹൈദരാബാദില്‍

Nov 24, 2024, 8:59 pm IST
നൂര്‍ അഹമ്മദ് സിഎസ്‌കെയില്‍

10 കോടിക്ക് അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് സിഎസ്‌കെയില്‍

Nov 24, 2024, 8:56 pm IST
Mykhel
ഹസരങ്ക രാജസ്ഥാനില്‍

5.25 കോടിക്ക് വനിന്‍ഡു ഹസരങ്കയെ ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്

Nov 24, 2024, 8:51 pm IST
സാംബയെ തൂക്കി ഹൈദരാബാദ്

2.4 കോടിക്ക് ഓസീസ് സ്പിന്നര്‍ ആദം സാംബയെ ടീമിലെത്തിച്ച് ഹൈദരാബാദ്

Nov 24, 2024, 8:49 pm IST
രാഹുല്‍ ചഹാര്‍ ഹൈദരാബാദില്‍

3.20 കോടിക്ക് ഇന്ത്യന്‍ സ്പിന്നര്‍ രാഹുല്‍ ചഹാര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍

Nov 24, 2024, 8:46 pm IST
മഹേഷ് തീക്ഷണ രാജസ്ഥാനില്‍

ശ്രീലങ്കന്‍ സ്പിന്നര്‍ മഹേഷ് തീക്ഷണയെ 4.40 കോടിക്ക് വാങ്ങി രാജസ്ഥാന്‍

Nov 24, 2024, 8:42 pm IST
ബോള്‍ട്ടിനെ തിരികെ എത്തിച്ച് മുംബൈ

ട്രന്റ് ബോള്‍ട്ടിനെ 12.50 കോടിക്ക് തിരികെ എത്തിച്ച് മുംബൈ ഇന്ത്യന്‍സ്

Nov 24, 2024, 8:38 pm IST
Mykhel
നടരാജന്‍ ഡല്‍ഹിയില്‍

ഇടം കൈയന്‍ പേസ് ബൗളര്‍ ടി നടരാജന്‍ 10.75 കോടിക്ക് ഡല്‍ഹിയില്‍

Nov 24, 2024, 8:36 pm IST
അക്കൗണ്ട് തുറക്കാതെ മുംബൈ

ഇതുവരെ ഒരു താരത്തെപ്പോലും സ്വന്തമാക്കാതെ മുംബൈ ഇന്ത്യന്‍സ്

Nov 24, 2024, 8:33 pm IST
ഖലീല്‍ അഹമ്മദ് സിഎസ്‌കെയില്‍

ഇടം കൈയന്‍ ഇന്ത്യന്‍ പേസറെ 4.8 കോടിക്ക് വാങ്ങി സിഎസ്‌കെ

Nov 24, 2024, 8:32 pm IST
ജോഫ്രാ ആര്‍ച്ചര്‍ രാജസ്ഥാനില്‍

മുംബൈയുടെ വെല്ലുവിളി മറികടന്ന് ജോഫ്രാ ആര്‍ച്ചറെ 12.50 കോടിക്ക് രാജസ്ഥാന്‍ ഒപ്പം കൂട്ടി

Nov 24, 2024, 8:23 pm IST
നോക്കിയേ കെകെആറില്‍

ആന്റിച്ച് നോക്കിയേ 6.50 കോടിക്ക് കെകെആറില്‍

Nov 24, 2024, 8:21 pm IST
Mykhel
ആവേശിന് ലോട്ടറി

ആവേശ് ഖാന്‍ 9.75 കോടിക്ക് ലഖ്‌നൗവില്‍

Nov 24, 2024, 8:15 pm IST
പ്രസിദ്ധ് കൃഷ്ണ ഗുജറാത്തില്‍

9.50 കോടിക്ക് പ്രസിദ്ധ് കൃഷ്ണയെ സ്വന്തമാക്കി ഗുജറാത്ത്‌

Nov 24, 2024, 8:10 pm IST
ഹെയ്‌സല്‍വുഡിനെ തൂക്കി ആര്‍സിബി

12.50 കോടിക്ക് ജോഷ് ഹെയ്‌സല്‍വുഡിനെ ആര്‍സിബി തിരികെ എത്തിച്ചു. ഓസീസ് പേസര്‍ മികച്ച റെക്കോഡുള്ള താരമാണ്

Nov 24, 2024, 8:06 pm IST
Mykhel
ജിതേഷ് ശര്‍മ ആര്‍സിബിയില്‍

ജിതേഷ് ശര്‍മ 11 കോടിക്ക് ആര്‍സിബിയില്‍

Nov 24, 2024, 7:58 pm IST
ഇഷാന്‍ ഹൈദരാബാദില്‍

ഇഷാന്‍ കിഷന്‍ 11.25 കോടിക്ക് ഹൈദരാബാദില്‍

Nov 24, 2024, 7:49 pm IST
ഗുര്‍ബാസ് കെകെആറില്‍

റഹ്‌മാനുല്ല ഗുര്‍ബാസ് 2 കോടിക്ക് കെകെആറില്‍

Nov 24, 2024, 7:48 pm IST
സാള്‍ട്ടിനെ റാഞ്ചി ആര്‍സിബി

11.50 കോടിക്ക് ഫില്‍ സാള്‍ട്ടിനെ സ്വന്തമാക്കി ആര്‍സിബി

Nov 24, 2024, 7:45 pm IST
Mykhel
ഇവരുടെ പദ്ധതിയെന്ത്?

രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും ഒരു താരത്തെപ്പോലും ഇതുവരെ ടീമിലെത്തിച്ചില്ല

Nov 24, 2024, 7:40 pm IST
ബെയര്‍സ്‌റ്റോ അണ്‍സോള്‍ഡ്

ആദ്യ റൗണ്ടില്‍ ജോണി ബെയര്‍സ്‌റ്റോയെ വാങ്ങാന്‍ ആളില്ല

Nov 24, 2024, 7:39 pm IST
ഡീകോക്ക് കെകെആറില്‍

3.60 കോടിക്ക് ക്വിന്റന്‍ ഡീകോക്ക് കെകെആറില്‍. മുംബൈ ശ്രമിച്ചെങ്കിലും നടന്നില്ല

Nov 24, 2024, 7:24 pm IST
Mykhel
ഗ്ലെന്‍ മാക്‌സ് വെല്‍ പഞ്ചാബിലേക്ക് മടങ്ങിയെത്തി

4.20 കോടിക്ക് ഗ്ലെന്‍ മാക്‌സ് വെല്‍ പഞ്ചാബ് കിങ്‌സിലേക്ക് തിരിച്ചെത്തി

Nov 24, 2024, 7:17 pm IST
മിച്ചല്‍ മാര്‍ഷ് ലഖ്‌നൗവില്‍

3.40 കോടിക്ക് മിച്ചല്‍ മാര്‍ഷ് ലഖ്‌നൗവില്‍

Nov 24, 2024, 7:13 pm IST
സ്റ്റോയിണിസിനെ തൂക്കി പഞ്ചാബ്

മാര്‍ക്കസ് സ്റ്റോയിണിസ് 11 കോടിക്ക് പഞ്ചാബില്‍

Nov 24, 2024, 7:07 pm IST
വെങ്കടേഷ് അയ്യര്‍ക്ക് മോഹ വില

23.75 കോടിക്ക് വെങ്കടേഷ് അയ്യരെ തിരികെ എത്തിച്ച് കെകെആര്‍

Nov 24, 2024, 7:00 pm IST
Mykhel
സിഎസ്‌കെയില്‍ തിരിച്ചെത്തി അശ്വിന്‍

9.75 കോടിക്ക് സിഎസ്‌കെയിലേക്ക് ആര്‍ അശ്വിന്‍

Nov 24, 2024, 6:54 pm IST
രചിന്‍ രവീന്ദ്ര സിഎസ്‌കെയില്‍

4 കോടിക്ക് രചിന്‍ രവീന്ദ്ര സിഎസ്‌കെയില്‍. ആര്‍ടിഎം ഉപയോഗിച്ച് താരത്തെ നിലനിര്‍ത്തി

Nov 24, 2024, 6:51 pm IST
ഹര്‍ഷല്‍ ഹൈദരാബാദില്‍

ഹര്‍ഷല്‍ പട്ടേലിനെ വാങ്ങി ഹൈദരാബാദ്. പഞ്ചാബ് ആര്‍ടിഎം ഉപയോഗിച്ചതോടെ എട്ട് കോടിക്കാണ് ഹര്‍ഷല്‍ ഹൈദരാബാദിലെത്തിയത്‌

Nov 24, 2024, 6:44 pm IST
മഗ്യൂര്‍ക്കിനെ ഒപ്പം കൂട്ടി ഡല്‍ഹി

9 കോടിക്ക് ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍

Nov 24, 2024, 6:40 pm IST
വാര്‍ണറിനെ ആര്‍ക്കും വേണ്ട?

ഡേവിഡ് വാര്‍ണറെ ആദ്യ റൗണ്ടില്‍ വാങ്ങാന്‍ ആളില്ല

Nov 24, 2024, 6:39 pm IST
ത്രിപാഠിയെ തൂക്കി സിഎസ്‌കെ

രാഹുല്‍ ത്രിപാഠി 3.4 കോടിക്ക് സിഎസ്‌കെയില്‍

Nov 24, 2024, 6:36 pm IST
Mykhel
കോണ്‍വേ തിരിച്ചെത്തി

6.25 കോടിക്ക് ഡെവോണ്‍ കോണ്‍വേയെ തിരിച്ചെത്തിച്ച് സിഎസ്‌കെ

Nov 24, 2024, 6:31 pm IST
മാര്‍ക്രം ലഖ്‌നൗവില്‍

2 കോടിക്ക് എയ്ഡന്‍ മാര്‍ക്രത്തെ ലഖ്‌നൗ സ്വന്തമാക്കി

Nov 24, 2024, 6:30 pm IST
ദേവ്ദത്ത് അണ്‍സോള്‍ഡ്

ദേവ്ദത്ത് പടിക്കലിനെ വാങ്ങാന്‍ ആളില്ല, അണ്‍സോള്‍ഡായി

Nov 24, 2024, 6:30 pm IST
ഹാരി ബ്രൂക്ക് ഡല്‍ഹിയില്‍

ഹാരി ബ്രൂക്കിനെ 6.25 കോടിക്ക് ഡല്‍ഹി എത്തിച്ചു

Nov 24, 2024, 6:19 pm IST
Mykhel
ഇനി പേഴ്‌സില്‍ എത്ര ബാക്കി

ആര്‍സിബി 74.25 കോടി സിഎസ്‌കെ 55കോടി കെകെആര്‍ 51 കോടി പഞ്ചാബ് 47.45 കോടി മുംബൈ 45 കോടി രാജസ്ഥാന്‍ 41 കോടി ഹൈദരാബാദ് 35 കോടി ലഖ്‌നൗ 34.5 കോടി ഗുജറാത്ത് 30 കോടി

Nov 24, 2024, 6:07 pm IST
റെക്കോഡ് അലേര്‍ട്ട്

ഐപിഎല്ലിന്റെ ലേല ചരിത്രത്തില്‍ ഏറ്റവും പ്രതിഫലം നേടുന്ന താരമായി റിഷഭ് പന്ത് ലഖ്‌നൗ റിഷഭിനെ വാങ്ങിയത് 27 കോടിക്ക് 26.75 കോടിക്ക് പഞ്ചാബിലെത്തിയ ശ്രേയസ് അയ്യര്‍ രണ്ടാമതായുണ്ട്

Nov 24, 2024, 5:26 pm IST
Mykhel
പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ രാഹുല്‍

കെ എല്‍ രാഹുല്‍ 14 കോടിക്ക് ഡല്‍ഹിയില്‍

Nov 24, 2024, 5:18 pm IST
ലിവിങ്‌സ്റ്റന്‍ ആര്‍സിബിയില്‍

ലിയാം ലിവിങ്‌സ്റ്റന്‍ 8.75 കോടിക്ക് ആര്‍സിബിയില്‍

Nov 24, 2024, 5:13 pm IST
സിറാജ് മിന്നിച്ചു

12.25 കോടിക്ക് സിറാജ് ഗുജറാത്തില്‍

Nov 24, 2024, 5:08 pm IST
Mykhel
ചഹാലിന് വമ്പന്‍ നേട്ടം

18 കോടിക്ക് ചഹാല്‍ പഞ്ചാബ് കിങ്‌സില്‍

Nov 24, 2024, 4:58 pm IST
മില്ലര്‍ ലഖ്‌നൗവില്‍

7.50 കോടിക്ക് ഡേവിഡ് മില്ലര്‍ ലഖ്‌നൗവില്‍

Nov 24, 2024, 4:54 pm IST
ഷമി ഹൈദരാബാദില്‍

മുഹമ്മദ് ഷമിയെ 10 കോടിക്ക് സ്വന്തമാക്കി ഹൈദരാബാദ്‌

Nov 24, 2024, 4:39 pm IST
Mykhel
റിഷഭ് ഇനി ലഖ്‌നൗവില്‍

റിഷഭ് പന്ത് 27 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സില്‍

Nov 24, 2024, 4:30 pm IST
സ്റ്റാര്‍ക്കിന്റെ വിലയിടിഞ്ഞു

മിച്ചല്‍ സ്റ്റാര്‍ക്ക് 11.75 കോടിക്ക് ഡല്‍ഹിയില്‍ . അവസാന സീസണില്‍ 24 കോടിക്ക് മുകളിലായിരുന്നു സ്റ്റാര്‍ക്കിന്റെ പ്രതിഫലം

Nov 24, 2024, 4:25 pm IST
Mykhel
ഗുജറാത്തിലേക്ക് ബട്‌ലര്‍

ജോസ് ബട്‌ലര്‍ 15.75 കോടിക്ക് ഗുജറാത്തില്‍

Nov 24, 2024, 4:18 pm IST
ശ്രേയസിന് ലോട്ടറി

26.75 കോടിക്ക് ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്‌സില്‍

Nov 24, 2024, 4:02 pm IST
Mykhel

കഗിസോ റബാഡ 10.75 കോടിക്ക് ഗുജറാത്തില്‍. പഞ്ചാബ് ആര്‍ടിഎം ഉപയോഗിച്ചില്ല

Nov 24, 2024, 3:58 pm IST
Mykhel

ആര്‍ടിഎമ്മിലൂടെയാണ് പഞ്ചാബ് അര്‍ഷ്ദീപിനെ വാങ്ങിയത്

Nov 24, 2024, 3:57 pm IST

അര്‍ഷ്ദീപ് സിങ് 18 കോടിക്ക് പഞ്ചാബില്‍

Nov 24, 2024, 3:41 pm IST
ഐപിഎല്‍ ലേലം ആരംഭിക്കുന്നു

ഐപിഎല്‍ 2025 മെഗാ ലേലം ആരംഭിക്കുന്നു. 10 ടീമുകളും തയ്യാര്‍

Nov 24, 2024, 2:19 pm IST
Mykhel
റിഷഭ് പഞ്ചാബിലേക്ക്, സൂചനയുമായി പോണ്ടിങ്

ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട റിഷഭ് പന്ത് പഞ്ചാബ് കിങ്‌സിലേക്കെന്ന വ്യക്തമായ സൂചന നല്‍കി പരിശീലകന്‍ പോണ്ടിങ്. റിഷഭുമായി സംസാരിച്ചുവെന്ന് വെളിപ്പെടുത്തി

Nov 24, 2024, 2:16 pm IST
നായകസ്ഥാനം ലഭിക്കുമോ?

ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ നായകന്മാരായി അടുത്ത സീസണിലുണ്ടാവുമോ?

Nov 24, 2024, 2:12 pm IST
പോരാട്ടത്തിന് കളമൊരുങ്ങി

ഐപിഎല്‍ 2025 മെഗാ ലേലം ഉച്ചക്ക് 3.30 മുതല്‍, സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ലൈവിലും തത്സമയം കാണാം

Nov 24, 2024, 12:07 pm IST
ഇവരെ നോട്ടമിട്ട് രാജസ്ഥാന്‍

മുഹമ്മദ് ഷമി, വെങ്കടേഷ് അയ്യര്‍, അര്‍ഷ്ദീപ് സിങ്, മാര്‍ക്കസ് സ്റ്റോയിണിസ് എന്നിവരെ രാജസ്ഥാന്‍ റോയല്‍സ് നോട്ടമിടുന്നതായി റിപ്പോര്‍ട്ട്

Nov 24, 2024, 11:24 am IST
Mykhel
മലയാളികള്‍ ഞെട്ടിക്കുമോ

മെഗാ ലേലത്തില്‍ 16 മലയാളി താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. വിഷ്ണു വിനോദും സച്ചിന്‍ ബേബിയും പട്ടികയില്‍

Nov 24, 2024, 11:21 am IST
Mykhel
മെഗാ ലേലത്തിനൊരുങ്ങി ജിദ്ദ

മെഗാ ലേലത്തിനായി തയ്യാറാക്കിയിരിക്കുന്ന വേദി

Nov 24, 2024, 6:51 am IST
രണ്ടാം സെറ്റില്‍ ആരൊക്കെ?

കെ എല്‍ രാഹുല്‍, യുസ് വേന്ദ്ര ചഹാല്‍, ലിയാം ലിവിങ്സ്റ്റന്‍, ഡേവിഡ് മില്ലര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുമാണുള്ളത്. ഇതില്‍ മില്ലറുടെ അടിസ്ഥാന വില മാത്രമാണ് 1.5 കോടി.

Nov 24, 2024, 6:49 am IST
Mykhel
മാര്‍ക്വി താരങ്ങളായി ഇവര്‍

മാര്‍ക്വി താരങ്ങളുടെ ഒന്നാം സെറ്റില്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ജോസ് ബട്ലര്‍, അര്‍ഷ്ദീപ് സിങ്, കഗിസോ റബാഡ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണുള്ളത്

Nov 24, 2024, 6:47 am IST
പേഴ്‌സില്‍ എത്ര ബാക്കിയുണ്ട്?

പഞ്ചാബ് കിങ്സ്- 110.5 കോടി രാജസ്ഥാന്‍ റോയല്‍സ് 41 കോടി സിഎസ്‌കെ -55 കോടി ഡല്‍ഹി ക്യാപിറ്റല്‍സ് - 73 കോടി കെകെആര്‍- 51 കോടി ആര്‍സിബി- 83 കോടി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് - 69 കോടി മുംബൈ ഇന്ത്യന്‍സ് - 45 കോടി ഹൈദരാബാദ്- 45 കോടി ഗുജറാത്ത് - 69 കോടി

Nov 24, 2024, 6:44 am IST
Mykhel
എല്ലാ കണ്ണുകളും റിഷഭ് പന്തിലേക്ക്‌

ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട റിഷഭിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്

Nov 24, 2024, 6:41 am IST
ആര്‍ക്കാവും ഉയര്‍ന്ന പ്രതിഫലം?

ഏറ്റവും പ്രതിഫലം നേടുക റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോസ് ബട്‌ലര്‍ എന്നിവരിലൊരാളാവാനാണ് സാധ്യത

Nov 24, 2024, 6:39 am IST

ലേലത്തില്‍ പരമാവധി വിറ്റുപോവുക 204 താരങ്ങളെ

Nov 24, 2024, 6:38 am IST

ഐപിഎല്‍ മെഗാ ലേലത്തില്‍ 577 താരങ്ങളാണ് ആകെ പങ്കെടുക്കുന്നത്. 367 ഇന്ത്യന്‍ താരങ്ങളും 210 വിദേശ താരങ്ങളുമാണുള്ളത്

Story first published: Sunday, November 24, 2024, 6:35 [IST]
Other articles published on Nov 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+