Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സൂപ്പര്‍ താരങ്ങള്‍, എന്നിട്ടും ആദ്യ റൗണ്ടുകളില്‍ ഇവര്‍ പുറത്ത്! ഇറക്കിയാല്‍ മിന്നിക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ഇതുവരെ കപ്പ് നേടാത്ത മൂന്ന് ടീമുകളുടെ മുന്നേറ്റമാണ് കാണാനാവുന്നത്. ആര്‍സിബി, ഡല്‍ഹി, പഞ്ചാബ് ടീമുകളെല്ലാം തോല്‍വി അറിയാതെ കുതിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷ കാത്ത് പല സൂപ്പര്‍ താരങ്ങളും ഇത്തവണ മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ പല സൂപ്പര്‍ താരങ്ങളും ആദ്യ റൗണ്ടില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

സിഎസ്‌കെ ഇത്തവണ മികച്ച പ്രകടനമല്ല ആദ്യ റൗണ്ടില്‍ കാഴ്ചവെക്കുന്നത്. മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും വിജയവഴിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇത്തവണ പല ടീമുകളും ചില സൂപ്പര്‍ താരങ്ങളെ ആദ്യ റൗണ്ട് മത്സരങ്ങള്‍ കളിപ്പിച്ചിട്ടുണ്ട്. ടീം തകര്‍ച്ച നേരിട്ടിട്ടും ചില താരങ്ങളെ ബെഞ്ചിലിരുത്തുന്ന ടീം മാനേജ്‌മെന്റുകളുടെ തീരുമാനം ആരാധകരേയും അമ്പരപ്പിക്കുകയാണ്. ഇത്തരത്തില്‍ ആദ്യ റൗണ്ടില്‍ കളിപ്പിക്കാതെ ടീമുകള്‍ തഴഞ്ഞിരിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡെവോന്‍ കോണ്‍വേ

ഐപിഎല്ലില്‍ സിഎസ്‌കെയുടെ ആദ്യ റൗണ്ട് മത്സരങ്ങളിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരത്തിലും സിഎസ്‌കെ തോറ്റിരിക്കുകയാണ്. സിഎസ്‌കെയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേ വിമര്‍ശനം ശക്തമാണ്. ടീം മാനേജ്‌മെന്റ് താരങ്ങളെ ഉപയോഗിക്കുന്നതിലടക്കം വലിയ വിമര്‍ശനം ഇപ്പോള്‍ ഉയരുന്നുണ്ട്.

ഇത്തവണ സിഎസ്‌കെ ആദ്യ മൂന്ന് മത്സരത്തിലും ഡെവോണ്‍ കോണ്‍വേയെ ഉപയോഗിച്ചിട്ടില്ല. 6.25 കോടിക്ക് സിഎസ്‌കെ ടീമിലെടുത്ത താരമാണ് കോണ്‍വേ. എന്നാല്‍ താരത്തെ ആദ്യ മത്സരങ്ങളില്‍ കളിപ്പിക്കാന്‍ സിഎസ്‌കെ തയ്യാറായിട്ടില്ല. ടീം തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ വൈകാതെ കോണ്‍വേ പ്ലേയിങ് 11ലേക്കെത്തുമെന്ന് തന്നെ കരുതാം.

ടി നടരാജന്‍

ഇത്തവണ ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമുകളിലൊന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അക്ഷര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ആദ്യ രണ്ട് മത്സരവും ജയിച്ച് പ്രതീക്ഷ കാക്കുകയാണ്. ബൗളിങ് നിരയും ബാറ്റിങ് നിരയും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ടി നടരാജനെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ കളിപ്പിക്കാന്‍ ഡല്‍ഹി തയ്യാറായിട്ടില്ല.

washingtone sundar

ഇടം കൈയന്‍ പേസറായ നടരാജന്‍ യോര്‍ക്കറുകളിലൂടെ എതിരാളികളെ വിറപ്പിക്കുന്നവനാണ്. 10.75 കോടിക്ക് ടീമിലെടുത്ത നടരാജനെ എന്തുകൊണ്ടാണ് ഡല്‍ഹി കളിപ്പിക്കാത്തത് എന്ന ചോദ്യം പ്രസക്തമാണ്. മോഹിത് ശര്‍മക്കടക്കം അവസരം നല്‍കുന്ന ഡല്‍ഹി നടരാജനെ വജ്രായുധമാക്കി മാറ്റിവെച്ചിരിക്കുകയാണെന്ന് തന്നെ വിലയിരുത്താം.

വാഷിങ്ടണ്‍ സുന്ദര്‍

സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദര്‍ ടി20യില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരങ്ങളിലൊരാളാണ്. ഇന്ത്യയുടെ ടി20 ടീമിലേക്കടക്കം പരിഗണിക്കപ്പെടുന്ന സുന്ദര്‍ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. ഈ സീസണില്‍ ഒരു മത്സരം തോല്‍ക്കുകയും ജയിക്കുകയും ചെയ്യാന്‍ ഗുജറാത്തിനായിട്ടുണ്ട്. 3.2 കോടിക്ക് ടീമിലെടുത്ത സുന്ദര്‍ ഐപിഎല്ലില്‍ മോശമല്ലാത്ത റെക്കോഡുള്ളവനായിട്ടും കളിപ്പിക്കാന്‍ ഗുജറാത്ത് തയ്യാറായിട്ടില്ല. പല പ്രമുഖരും ഇതിനോടകം സുന്ദറിന്റെ അഭാവം ചോദ്യം ചെയ്തിട്ടുണ്ട്. വരുന്ന മത്സരത്തിലെങ്കിലും സുന്ദറിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ആന്റിച്ച് നോക്കിയേ

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ആന്‍ റിച്ച് നോക്കിയേ. അതിവേഗ പന്തുകള്‍ എറിയാന്‍ കെല്‍പ്പുള്ള നോക്കിയെ ഐപിഎല്ലില്‍ കെകെആറിനൊപ്പമാണ്. നിലവിലെ ചാമ്പ്യന്മാരായാ കെകെആറിന്റെ ഈ സീസണിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തുന്നു. ഈ സാഹചര്യത്തിലും ആന്‍ റിച്ച് നോക്കിയേയെ കെകെആര്‍ പരിഗണിച്ചിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. 6.5 കോടിക്ക് ടീമിലെടുത്ത താരത്തെ വരുന്ന മത്സരത്തില്‍ കളിപ്പിക്കുമോയെന്നത് കണ്ടറിയാം.

Story first published: Wednesday, April 2, 2025, 15:15 [IST]
Other articles published on Apr 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+