Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ചാമ്പ്യന്‍സ് ട്രോഫി സമ്മാനത്തുക 'ചെറുത്', അതിലും കൂടുതല്‍ ഇവര്‍ വാങ്ങുന്നു! ആരൊക്കെ?

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാന്‍ പോവുകയാണ്. ആവേശകരമായ ടൂര്‍ണമെന്റിനെ വരവേല്‍ക്കാന്‍ അവസാന ഘട്ട മുന്നൊരുക്കത്തിലാണ് പാകിസ്താനുള്ളത്. ഇത്തവണ ആതിഥേയരാവുന്നതിനാല്‍ പാകിസ്താന് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനുമാവും. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ആതിഥേയര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. എന്തായാലും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ആവേശകരമാവുമെന്ന കാര്യം ഉറപ്പാണ്.

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ജയിക്കുന്ന ടീമിന് പ്രതിഫലമായി ലഭിക്കുക 19.41 കോടി രൂപയാണ്. റണ്ണറപ്പാകുന്ന ടീമിന് 9.7 കോടിയും പ്രതിഫലമായി ലഭിക്കും. ഐസിസി ടൂര്‍ണമെന്റില്‍ ജയിക്കുന്ന ടീമിന് ലഭിക്കുന്ന പ്രതിഫലത്തെക്കാള്‍ കൂടുതല്‍ ഐപിഎല്ലില്‍ ചില താരങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ സമ്മാനത്തുകയെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഐപിഎല്ലിലെ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

നിക്കോളാസ് പുരാന്‍

വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ നിക്കോളാസ് പുരാന്‍ ഇത്തവണയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ്. മെഗാ ലേലത്തിന് മുമ്പ് താരം നിലനിര്‍ത്തപ്പെടുകയായിരുന്നു. 21 കോടിയാണ് പുരാന്റെ പ്രതിഫലം. അവസാന സീസണില്‍ 358 റണ്‍സാണ് പുരാന്‍ നേടിയത്. ഇടം കൈയന്‍ താരം അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ളവനാണ്. 2024 സീസണില്‍ 499 റണ്‍സോടെ കസറിയ പുരാന് വരുന്ന സീസണിലും കസറാനാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

വിരാട് കോലി

ഇന്ത്യയുടെ സൂപ്പര്‍ താരവും ഇതിഹാസവുമായ വിരാട് കോലി ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പമാണ്. 21 കോടിക്കാണ് ആര്‍സിബി കോലിയെ നിലനിര്‍ത്തിയത്. 252 മത്സരത്തില്‍ നിന്ന് 8004 റണ്‍സ് നേടി കോലി ഐപിഎല്ലിലെ ഇതിഹാസമാണ്. ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് കോലിയുടെ പേരിലാണ്്. ആര്‍സിബി കോലിയെ നിലനിര്‍ത്തിയ പ്രതിഫലം ചാമ്പ്യന്‍സ് ട്രോഫിയിലെ സമ്മാനത്തുകയെക്കാള്‍ ഉയര്‍ന്നതാണ്. സമീപകാലത്തായി മോശം ഫോമിലുള്ള കോലിക്ക് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

shreyas iyer

ഹെന്‍ റിച്ച് ക്ലാസന്‍

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഹെന്‍ റിച്ച് ക്ലാസനെ 23 കോടിക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ക്ലാസന്‍ ഫിനിഷര്‍ റോളില്‍ മികവ് കാട്ടുന്നുണ്ട്. ഹൈദരാബാദിന്റെ വജ്രായുധമായി മാറാന്‍ കഴിവുള്ളവനാണ് ക്ലാസന്‍. അതുകൊണ്ടുതന്നെയാണ് മെഗാ ലേലത്തിലേക്ക് പോകാതെ 23 കോടിക്ക് ക്ലാസനെ ഹൈദരാബാദ് നിലനിര്‍ത്തിയതും. ലേലത്തില്‍ ഏറ്റവും പ്രതിഫലം ലഭിച്ച വിദേശ താരമാണ് ക്ലാസന്‍.

വെങ്കടേഷ് അയ്യര്‍

നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് വെങ്കടേഷ് അയ്യര്‍. 23.75 കോടിക്കാണ് വെങ്കടേഷിനെ കെകെആര്‍ ലേലത്തില്‍ തിരിച്ചെത്തിച്ചത്. രണ്ട് കോടി അടിസ്ഥാന വിലയില്‍ നിന്നാണ് വലിയ പ്രതിഫലത്തിലേക്ക് വെങ്കടേഷ് എത്തിയത്. ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും നിലവില്‍ താരം ടീമിന് പുറത്താണ്. വെങ്കടേഷ് അയ്യരുടെ പ്രതിഫലം തികച്ചും അപ്രതീക്ഷിതമായിരുന്നു.

ശ്രേയസ് അയ്യര്‍

വലം കൈയന്‍ ബാറ്റ്‌സ്മാനായ ശ്രേയസ് അയ്യര്‍ക്ക് കീഴിലാണ് അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പടിച്ചത്. എന്നാല്‍ കെകെആര്‍ തഴഞ്ഞ ശ്രേയസിനെ 26.75 കോടിക്ക് പഞ്ചാബ് കിങ്‌സാണ് സ്വന്തമാക്കിയത്. പഞ്ചാബിന്റെ നായകനായും ശ്രേയസിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന ക്ലാസിക് താരമാണ് ശ്രേയസ്. കൂടാതെ നായകനെന്ന നിലയിലും ഗംഭീര റെക്കോഡ് താരത്തിന് അവകാശപ്പെടാം.

റിഷഭ് പന്ത്

ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തിന് 27 കോടിയാണ് പ്രതിഫലം ലഭിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട റിഷഭിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് മോഹ പ്രതിഫലത്തില്‍ ടീമിലെത്തിച്ചത്. റിഷഭ് പന്തിന്റെ നായകനെന്ന നിലയിലെ റെക്കോഡുകള്‍ അത്ര മികച്ചതല്ല. സമീപകാലത്തെ പ്രകടനങ്ങളൊന്നും അത്ര മികച്ചതുമല്ല. അതുകൊണ്ടുതന്നെ ലഖ്‌നൗവിന്റെ നീക്കം എങ്ങനെ ഗുണം ചെയ്യുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Saturday, February 15, 2025, 20:19 [IST]
Other articles published on Feb 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+