Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രാജസ്ഥാന് പേസ് ഓള്‍റൗണ്ടറെ വേണം, നോട്ടമിടുന്നത് ആരെ? ഇവരിലൊരാള്‍ വരും

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലനിര്‍ത്തലുകള്‍ ടീമുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ ആറ് താരങ്ങളെ നിലനിര്‍ത്തിയ ഏക ടീം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ്. സഞ്ജു സാംസണിനൊപ്പം യശ്വസി ജയ്സ്വാള്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, സന്ദീപ് ശര്‍മ, ഷിംറോന്‍ ഹെറ്റ്മെയര്‍ എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ജോസ് ബട്ലര്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെയെല്ലാം രാജസ്ഥാന്‍ ഒഴിവാക്കുകയും ചെയ്തു.

കഴിഞ്ഞ സീസണുകളിലെല്ലാം മികച്ച പ്രകടനം നടത്തിയ രാജസ്ഥാനെ പിന്നോട്ടടിച്ച പ്രധാന പ്രശ്നങ്ങളിലൊന്ന് മികച്ചൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവമായിരുന്നു. രാഹുല്‍ ദ്രാവിഡ് പരിശീലകനാവുമ്പോള്‍ രാജസ്ഥാന് പ്രതീക്ഷകളേറെയാണ്. ഇത്തവണ രാജസ്ഥാന്‍ പല സൂപ്പര്‍ താരങ്ങളേയും നോട്ടമിടുന്നുണ്ടെങ്കിലും ലേലത്തില്‍ ഏറ്റവും കുറവ് പണം കൈയിലുള്ള ടീം രാജസ്ഥാനാണ്. ഇത്തവണ പേസ് ഓള്‍റൗണ്ടര്‍മാരായി രാജസ്ഥാന്‍ നോട്ടമിടുന്നത് ആരെയൊക്കെയാണെന്ന് നോക്കാം.

വെങ്കടേഷ് അയ്യര്‍

മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷ് അയ്യരെ ടീമിലെത്തിക്കാന്‍ രാജസ്ഥാന് താല്‍പര്യമുണ്ടെന്നാണ് സൂചന. അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് വെങ്കടേഷ്. എന്നാല്‍ കെകെആര്‍ വെങ്കടേഷിനെ ഒഴിവാക്കിയതെന്നതാണ് എടുത്തു പറയേണ്ടത്. മീഡിയം പേസറായ താരത്തെ ബൗളിങ്ങില്‍ അധികം വിശ്വസിക്കാനാവില്ല. എന്നാല്‍ ബാറ്റുകൊണ്ടു തകര്‍പ്പന്‍ പ്രകടനം നടത്താന്‍ വെങ്കടേഷ് അയ്യര്‍ക്ക് കഴിവുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന വെങ്കടേഷിനായി രാജസ്ഥാന്‍ എത്താന്‍ സാധ്യത കൂടുതലാണ്.

ഡാരില്‍ മിച്ചല്‍

ന്യൂസീലന്‍ഡിന്റെ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഡാരില്‍ മിച്ചല്‍. അവസാന സീസണില്‍ സിഎസ്‌കെയ്ക്കൊപ്പമായിരുന്നു മിച്ചല്‍. എടുത്തു പറയാവുന്ന പ്രകടനം നടത്താതെ വന്നതോടെ മിച്ചലിനെ സിഎസ്‌കെ തഴയുകയായിരുന്നു. എന്നാല്‍ ക്ലാസിക് ഷോട്ടുകളോടെ റണ്‍സുയര്‍ത്താന്‍ മിച്ചലിന് സാധിക്കും. സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി കളിക്കുന്ന മിച്ചല്‍ വ്യത്യസ്തമായ സ്വീപ് ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവനാണ്. അതുകൊണ്ടുതന്നെ മിച്ചലിനെ ടീമിലെത്തിക്കാനും രാജസ്ഥാന്‍ ശ്രമം നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

marcus stoinis

മിച്ചല്‍ മാര്‍ഷ്

ഓസ്ട്രേലിയയുടെ മീഡിയം പേസ് ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയിട്ടുണ്ട്. ഇടക്കിടെ പരിക്കേല്‍ക്കുന്നതാണ് മാര്‍ഷിന്റെ പ്രശ്നമെങ്കിലും മാച്ച് വിന്നറായ താരമാണ് മാര്‍ഷ്. അതുകൊണ്ടുതന്നെ തന്നെ രാജസ്ഥാന്‍ മാര്‍ഷിനെയും നോട്ടമിടുന്നുണ്ട്. എന്നാല്‍ മാര്‍ഷിനെ ടീമിലേക്കെത്തിക്കുക എളുപ്പമാവില്ല. വലിയ പ്രതിഫലത്തില്‍ മാര്‍ഷിനെ വാങ്ങാന്‍ പല പ്രമുഖരും രംഗത്തെത്തിയേക്കും. എന്തായാലും മാര്‍ഷില്‍ രാജസ്ഥാന് നോട്ടമുണ്ടെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

മാര്‍ക്കസ് സ്റ്റോയിണിസ്

അവസാന സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനൊപ്പമായിരുന്നു മീഡിയം പേസ് ഓള്‍റൗണ്ടറായ മാര്‍ക്കസ് സ്റ്റോയിണിസ്. അവസാന സീസണില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തി ഞെട്ടിക്കാന്‍ സ്റ്റോയിണിസിനായിരുന്നു. ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ മികവ് കാട്ടാന്‍ കഴിവുള്ള താരമാണ് സ്റ്റോയിണിസ്. ബാറ്റ്സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും ഒരുപോലെ ടീമിന് ഉപകാരിയാണ് സ്റ്റോയിണിസ്. അതുകൊണ്ടുതന്നെ താരത്തെ ടീമിലെത്തിക്കുന്നത് രാജസ്ഥാന് ഗുണം ചെയ്യാനാണ് സാധ്യത കൂടുതല്‍.

കെയ്ല്‍ മെയേഴ്സ്

ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ് വേണ്ടവിധം ഉപയോഗിക്കാത്ത ഓള്‍റൗണ്ടറായ കെയ്ല്‍ മെയേഴ്സ്. മീഡിയം പേസുകൊണ്ട് മികവ് കാട്ടുന്ന താരം ടോപ് ഓഡറില്‍ തകര്‍ത്തടിക്കുന്ന ബാറ്റ്സ്മാന്‍കൂടിയാണ്. തന്റെ ഉയര്‍ന്ന ശാരീരിക ക്ഷമതയെ മുതലാക്കി കളിക്കുന്നവനാണ് മെയേഴ്സെന്ന് പറയാം. അതുകൊണ്ടുതന്നെ മെയേഴ്സിനായി രാജസ്ഥാന്‍ രംഗത്തെത്തിയേക്കും. വലിയ പ്രതിഫലം നല്‍കാതെ മെയേഴ്സിനെ സ്വന്തമാക്കാനാണ് രാജസ്ഥാന്റെ ലക്ഷ്യം. പേഴ്സില്‍ പണം കുറവായതിനാല്‍ ചെറിയ തുകയ്ക്ക് അധികം ശ്രദ്ധിക്കപ്പെടാതെ നില്‍ക്കുന്ന പ്രതിഭകളെ ഒപ്പം കൂട്ടുകയാവും രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്.

Story first published: Sunday, November 3, 2024, 19:00 [IST]
Other articles published on Nov 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+